തിയേറ്റര്‍ ക്ലാഷ് ഉറപ്പ്; ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തി തീപ്പാറിക്കുന്ന ട്രെയിലര്‍ പുറത്ത്
വിജയ് ചിത്രം 'ജനനായക'നും ശിവകാർത്തികേയന്‍റെ 'പരാശക്തി' തമിഴില്‍ നിന്നും പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തുന്നത്.

By ETV Bharat Entertainment Team
Published : January 4, 2026 at 7:42 PM IST
വമ്പൻ തിയേറ്ററിക്കൽ ക്ലാഷ് റിലീസിനാണ് ഇത്തവണത്തെ പൊങ്കലിന് തമിഴ് സിനിമ സാക്ഷിയാകുന്നത്. വിജയ് ചിത്രം 'ജനനായക'നും ശിവകാർത്തികേയന്‍റെ 'പരാശക്തി'യുമായി ഇത്തവണ നിരവധി റിലീസുകളുണ്ട്. ഇപ്പോഴിതാ പരാശക്തിയുടെ തീപ്പാറുന്ന ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്.
ശിവകാർത്തികേയന്‍റെ 25-ാമത്തെ ചിത്രമാണ് പരാശക്തി. ഇത് ഒരു പീരിയഡ് ഡ്രാമയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ ചിത്രം കൈകാര്യം ചെയ്യുന്ന സിനിമയാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആരംഭിക്കുന്നത് 1964-ലെ കഥ പറയുന്ന ചിത്രത്തിലൂടെയാണ്. ശിവകാർത്തികേയൻ കേന്ദ്ര റെയിൽവേയിലെ എഞ്ചിനീയറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത് . തെലുഗു താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് പരാശക്തി.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കലും തമിഴർ അതിനെ എങ്ങനെ എതിർക്കുന്നുതുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ശ്രീലീലയില്‍ നിന്ന് ഹിന്ദി പഠിക്കാന്‍ ശ്രമിക്കുന്നതൊക്കെ കാണാം. അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ഒരു യുവാവായിട്ടാണ് അഥര്‍വ എത്തുന്നത്. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അതിനെ എതിര്‍ക്കുന്നയാളുടെ വേഷത്തിലാണ് രവി മോഹന്‍ എത്തുന്നത്. ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സാധാരണക്കാര്‍ പ്രതിഷേധിക്കുന്നത് ട്രെയിലറില്‍ കാണാം. ട്രെയിലര്‍ പുറത്തു വന്നതോടെ തിയേറ്റര്‍ ക്ലാഷ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ കണക്ക് കൂട്ടല്‍.
ശിവകാർത്തികേയനൊപ്പം സുധ കൊങ്കര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. രവി മോഹന്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. സൂര്യ, നസ്രിയ, ദുൽഖർ സൽമാൻ, വിജയ് വർമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജി വി പ്രകാശ് ആണ് സംഗീത സംവിധാനം. അമരന് ശേഷം ശിവകാര്‍ത്തിയേനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് പരാശക്തി. ജി വി പ്രകാശിന്‍റെ നൂറാമത്തെ ചിത്രമാണിത്.
2026 ജനുവരി പത്തിനാണ് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുക. വിജയ്‌യുടെ അവസാന ചിത്രം ജനനായകന്‍റെ റിലീസിന് ശേഷമാണ് പരാശക്തിയുടെ റിലീസ്. പൊങ്കല്‍ റിലീസായി വിജയ് ചിത്രവും തിയേറ്ററുകളില്‍ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് പരാശക്തിയുടെ പ്രീ- റിലീസ് ചടങ്ങില്‍ ശിവകാര്‍ത്തിയേകന്‍ പറഞ്ഞിരുന്നു. നേരത്തെ ദീപാവലി റിലീസായാണ് ചിത്രം തീരുമാനിച്ചതെന്നും എന്നാല്‍ ജനനായകന്‍ ആ സമയം റിലീസ് ചെയ്യുന്നുണ്ടെന്നറിഞ്ഞ് മാറ്റി വയ്ക്കുകയായിരുന്നുവെന്നുമാണ് ശിവകാര്‍ത്തികേയന്‍ ചടങ്ങില്‍ പറഞ്ഞത്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ് 'പരാശക്തി' വിതരണം ചെയ്യുന്നത്.
Also Read:സോഷ്യല്‍ മീഡിയ കത്തിച്ച് വിജയ്; 'തിരിച്ചുപോകാൻ പ്ലാനില്ല, അയാം കമിങ്'! ജനനായകന്‍ ട്രെയിലര്‍ പുറത്ത്

