ETV Bharat / entertainment

'നല്ല മനുഷ്യർക്ക് നല്ലത് സംഭവിക്കും'- ഉറ്റ സുഹൃത്തിന്‍റെ ക്രിക്കറ്റ് നേട്ടത്തില്‍ ആഹ്ളാദിച്ച് ബേസില്‍ ജോസഫ്- ചിത്രങ്ങള്‍

ടി-ട്വിന്‍റി ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലില്‍ എത്തിച്ച സഞ്ജുവിനെ മോഹന്‍ലാല്‍ മമ്മൂട്ടിയുള്‍പ്പടെയുള്ള ഒട്ടേറെ താരങ്ങള്‍ അഭിനന്ദിച്ചിരുന്നു.

സഞ്ജു സാംസണ്‍  ബേസില്‍ ജോസഫ്  ബേസില്‍ ജോസഫ് സഞ്ജു സാംസണ്‍  ഇന്ത്യന്‍ ക്രിക്കറ്റ്
ബേസില്‍ ജോസഫ് സഞ്ജു സാംസണ്‍ (ANI)
author img

By ETV Bharat Entertainment Team

Published : March 2, 2026 at 5:25 PM IST

2 Min Read
Choose ETV Bharat

റ്റയാള്‍ പോരാട്ടത്തിലൂടെ ടി-ട്വിന്‍റി ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലില്‍ എത്തിച്ച സഞ്ജു സാംസണിനെ വാനോളം പുകഴ്‌ത്തുകയാണ് ലോകം. 50 പന്തില്‍ 97 റണ്‍സ് എടുത്താണ് സഞ്ജു ഇന്ത്യയെ സെമി ഫൈനലിലേക്ക് കടത്തി വിട്ടത്.

ട്വന്‍റി- ട്വിന്‍റി സൂപ്പര്‍ 8 വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയത്. സഞ്ജുവിന്‍റെ ബാറ്റിങ് പ്രകടനം തന്നെയാണ് ഇന്ത്യയ്ക്ക് ഈ വിജയം നേടികൊടുത്തത്. റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ ബോളിനെ ഫോറിലേക്ക് പായിച്ച ശേഷം സഞ്ജു സാംസണ്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ മുട്ടുകുത്തിയിരുന്നു.

ബാറ്റ് താഴെവച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി പിന്നീട് കൈകൂപ്പി കുരിശ് വരച്ച സഞ്ജുവിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായതാണ്. നിരവധി പേരാണ് ഈ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചത്.

പിന്നീട് ഡ്രസിങ് റൂമിലെത്തിയശേഷവും സഞ്ജു ദൈവത്തിനു നന്ദി പറഞ്ഞു. ഇതോടെ കായിക പ്രേമികളും ആരാധകരും ഞൊടിയിടയിലാണ് സഞ്ജു എന്ന ഒറ്റ പേരിലേക്ക് ചുരുങ്ങിയത്. മാത്രമല്ല ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സഞ്ജുവിന് അഭിനന്ദന പ്രവാഹവും എത്തി. മോഹന്‍ലാല്‍, മമ്മൂട്ടിയുള്‍പ്പെടെ മലയാള സിനിമാ ലോകത്തെ നിരവധി പേര്‍ സഞ്ജുവിന് അഭിനന്ദനം അറിയിച്ചിരുന്നു.

ഇപ്പോഴിതാ തന്‍റെ പ്രിയ സുഹൃത്ത് ക്രിക്കറ്റ് നേട്ടം കൊയ്‌തതിന്‍റെ സന്തോഷത്തിലാണ് നടനും സംവിധാകനുമായ ബേസില്‍ ജോസഫ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ആരാധകര്‍ക്ക് അറിയാം. ഇരുവരും തമ്മില്‍ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ബേസില്‍ ജോസഫ് അഭിനന്ദനം അറിയിച്ചത്.

ബേസില്‍ ജോസഫ് പങ്കുവച്ച ഫോട്ടോയ്ക്ക് നിരവധിപേരാണ് കമന്‍റും ലൈക്കുമായി എത്തുന്നത്. "നല്ല മനുഷ്യർക്ക് നല്ലത് സംഭവിക്കും" , എന്ന് കുറിച്ചുകൊണ്ടാണ് ബേസില്‍ ജോസഫ് ചിത്രങ്ങള്‍ പങ്കുവച്ചത്.

നേരത്തെ മത്സരത്തിന് ശേഷം തന്‍റെ ക്യാപ് ഊരി സഞ്ജുവിന് മുന്നില്‍ വണങ്ങിയ ക്യാപ്‌റ്റര്‍ സൂര്യകുമാര്‍ യാദവ് നല്ല മനുഷ്യർക്ക് നല്ലത് സംഭവിക്കുമെന്നും സഞ്ജുവിന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണിതെന്നുമായിരുന്നു പ്രതികരിച്ചത്. ഇതേ വാക്കുകള്‍ തന്നെയാണ് ബേസില്‍ ജോസഫും കുറിച്ചത്.

താനും സഞ്ജുവും ഒരേ വേവ് ലെങ്ത്തില്‍ പോകുന്നവരാണെന്നും ഒരുപാട് കാര്യങ്ങളില്‍ തമ്മില്‍ സാമ്യമുണ്ടെന്നും ബേസില്‍ നേരത്തെ പറഞ്ഞിരുന്നു. ബേസിലിന്‍റെ ഭാര്യ എലിസബത്തും സഞ്ജുവിന്‍റെ ഭാര്യ ചാരുലതയും തമ്മിലും സൗഹൃദമുണ്ട്.

അതേസമയം "ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന്", പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പ്രതികരിച്ചു.

Also Read:'ആര്‍ക്കും തളര്‍ത്താനാകില്ല! കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ നീ'; സഞ്ജുവിന് കൈയടിച്ച് സിനിമാ താരങ്ങള്‍, അഭിനന്ദന പ്രവാഹം