'ആ വനത്തിനുള്ളില്‍ കയറിയവരാരും പുറം ലോകം കണ്ടിട്ടില്ല'; നിഗൂഢതകള്‍ ഒളിപ്പിച്ച് സംഭവം അദ്ധ്യായം ഒന്ന് ഫസ്റ്റ് ലുക്ക്
സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സംഭവം അദ്ധ്യായം ഒന്ന് . ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

By ETV Bharat Entertainment Team
Published : January 7, 2026 at 11:36 AM IST
ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കി കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു.
കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു വന പ്രദേശം. ആ വനത്തിനുള്ളില്‍ കയറിയവരാരും പിന്നീട് പുറത്തേക്ക് എത്തുന്നില്ല. ഇതിന്‍റെ നിഗൂഢതകള്‍ എന്താണെന്ന് അന്വേഷിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. എറെ സസ്‌പെന്‍സ് നിലനിര്‍ത്തിയിട്ടുള്ള ഈ ചിത്രം ആക്ഷനും ഏറെ പ്രധാനം നിറഞ്ഞതാണ്.
ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി, വിനീത് കുമാര്‍, സിദ്ധാർത്ഥ് ഭരതൻ, അസീം ജമാൽ, സെന്തിൽ കൃഷ്ണ, രാജേഷ് അഴിക്കോട്, വിജയ് മുത്തു (മഞ്ഞുമ്മൽ ബോയ്സ് ഫെയിം) ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ കലേഷ്, ഡാവഞ്ചി സതീഷ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം ,വെള്ളൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമ ഉടൻ തീയറ്ററുകളിൽ എത്തും.
ചിത്രത്തിന്‍റെ കോൃ- പ്രൊഡ്യൂസര്‍ നവീന്‍ ഊട്ട, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്‌ന റഷീദ് എന്നിവരാണ്. നവീന്‍ നജോസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ പ്രകാശ് എഡിറ്റിങ് നിര്‍വഹിക്കുന്നു. ഗോഡ്‌വിന്‍ തോമസ് ആണ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്നത്. ചിത്രത്തിന്‍റെ ഓഡിയോഗ്രാഫി വിഷ്‌ണു ഗോവിന്ദ്.
മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ, പി ആര്‍ ഒ വാഴൂർ ജോസ്.
റൈഫിള്‍ ക്ലബാണ് വിനീത് കുമാര്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. ഈ ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു, വിനീതിന്‍റെ ഡാന്‍സിനും ഏറെ ആരാധകരുണ്ട്. അടുത്തിടെ കല്യാണി പണിക്കരുമായുള്ള തകര്‍പ്പന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയിയല്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ഞാന്‍ കണ്ട സൂപ്പര്‍മാനാണ് അഷ്‌കര്‍ അലി ഒടുവില്‍ അഭിനയിച്ച ചിത്രം. പക, ജിംബൂംബ, കാമുകി എന്നീ ചിത്രങ്ങളിലും അഷ്‌കര്‍ അലി വേഷമിട്ടിട്ടുണ്ട്.

