കട്ട കലിപ്പില്‍ സാമന്ത; മാ ഇന്‍ടി ബംഗാര പുത്തന്‍ പോസ്റ്റര്‍, ട്രെയിലര്‍ ഉടന്‍
വിവാഹത്തിന് ശേഷമുള്ള സാമന്തയുടെ ആദ്യ സിനിമാ പ്രഖ്യാപനമാണിത്. 2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഈഷ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിലാണ് സമാന്ത റൂത്ത് പ്രഭുവും സംവിധായകനും നിർമാതാവുമായ രാജ് നിദിമോരുവും വിവാഹിതരായത്.

By ETV Bharat Entertainment Team
Published : January 7, 2026 at 5:02 PM IST
സാമന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുഗു ചിത്രമാണ് 'മാ ഇൻടി ബംഗാര'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. സിനിമയുടെ ടീസര്‍, ട്രെയിലര്‍ തിയതിയും നിര്‍മാതാക്കള്‍ ഇതോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.
സാരിയുടുത്ത് ഒരു ബസിനുള്ളിൽ കോപത്തോടെ നിൽക്കുന്ന സാമന്തയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഈ പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ഇതൊരു ആക്ഷന്‍ രംഗത്തില്‍ നിന്നുള്ള സ്റ്റില്‍ ആകാനാണ് സാധ്യത.
സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉപയോഗിക്കാതെ താരം തന്നെയാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്.
സാമന്തയുടെ ഭര്‍ത്താവ് രാജ് നിദിമോരു ആണ് സിനിമയുടെ ക്രിയേറ്റർ. നന്ദിനി റെഡ്‌ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓ ബേബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാ ഇന്‍ടി ബംഗാരം. സാമന്തയെ കൂടാതെ ഗുല്‍ഷന്‍ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ജനുവരി ഒന്‍പതിന് രാവിലെ പത്ത് മണിക്കാവും സിനിമയുടെ ടീസറും ട്രെയിലറും പുറത്തിറങ്ങുക.
ട്രാ-ലാ-ലാ മൂവിംഗ് പിക്ചേഴ്സിന്റെ ബാനറിൽ രാജ് നിദിമോരു, സാമന്ത റൂത്ത് പ്രഭു, ഹിമാങ്ക് ദുവുരു എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഇതേ ബാനറിൽ അവരുടെ രണ്ടാമത്തെ നിർമാണ സംരംഭമാണിത്.
ഓം പ്രകാശ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വസന്ത് മരിങ്കന്തിയാണ്, കോസ്‌റ്റ്യൂം ഡിസൈനിംഗ് പല്ലവി സിംഗ്.
വിവാഹത്തിന് ശേഷമുള്ള സമാന്തയുടെ ആദ്യ സിനിമാ പ്രഖ്യാപനമാണിത്. 2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഈഷ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിലാണ് സമാന്ത റൂത്ത് പ്രഭുവും സംവിധായകനും നിർമാതാവുമായ രാജ് നിദിമോരുവും വിവാഹിതരായത്. തന്നെക്കാള്‍ എട്ടു വയസ് പ്രായക്കൂടുതലുള്ള സാമന്ത-രാജ് വിവാഹം സിനിമാ ലോകത്തിനും ആരാധകർക്കും വലിയ സർപ്രൈസ് ആയിരുന്നു. ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം
'ദ ഫാമിലി മാൻ 2', 'സിറ്റാഡൽ: ഹണി ബണ്ണി' തുടങ്ങിയ പ്രോജക്ടുകളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.സാമന്തയുടെയും രാജിന്‍റെ രണ്ടാം വിവാഹമാണിത്.
തെന്നിന്ത്യന്‍ താരം നാഗചൈതന്യയുമായിട്ടായിരുന്നു സാമന്തയുടെ ആദ്യ വിവാഹം. 2017 ലായിരുന്നു ഇത്. നാലുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ലാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണിത്. ശ്യാമിലി ഡേയാണ് ആദ്യ ഭാര്യ. 2022ല്‍ വേര്‍പിരിഞ്ഞു.
'ശുഭം' എന്ന ചിത്രത്തിലെ ക്യാമിയോ റോളിലാണ് അവസാനം സാമന്ത അഭിനയിച്ചത്.

