ETV Bharat / entertainment

പൊലീസ് വേഷത്തില്‍ സൈജു കുറുപ്പ്; ആരം സിനിമ ചിത്രീകരണം പൂര്‍ത്തിയായി

പ്രശസ്‌ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം.

ആരം സിനിമ ചിത്രീകരണം  സൈജു കുറുപ്പ് സിനിമ  സൈജു കുറുപ്പ് പൊലീസ് കഥാപാത്രം  രജീഷ് പരമേശ്വരന്‍ സംവിധായകന്‍
ആരം സിനിമ ചിത്രീകരണം പൂര്‍ത്തിയായി (Photo: Special Arrangement)
author img

By ETV Bharat Entertainment Team

Published : February 28, 2026 at 5:22 PM IST

2 Min Read
Choose ETV Bharat

സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ആരം. പൂര്‍ണമായും പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി.

സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നവും അതിൻ്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുന്നത്. പ്രശസ്‌ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ആണ് ചിത്രം നിര്‍മികുന്നത്.

കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂർത്തിയായി.

ഏറെ ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും, മികച്ചകെട്ടുറപ്പിലും, അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നാൽപ്പത്തിയഞ്ചു ദിവസതോളം നീണ്ടു നിന്ന ചിത്രീകരണമാണ് പൂർത്തിയായത് .

ഒരു ഇമോഷണൽ ഡ്രാമ തില്ലർ ജോണർ എന്ന് ഈ ചിത്രത്തെ മൊത്തത്തിൽ വിശേഷിപ്പിക്കാം. പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.

സൈജു,ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും ഗൗരവമായ ഒരു കഥപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമ്മ കല, മനോജ്.കെ.യു , ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി ലാലു, ഗോകുലൻ, ഹരിത്,സുരഭി സന്തോഷ്, രമാദേവി, അൻഷമോഹൻ, മാസ്റ്റർ ആദം എറിക്ക്എ ന്നിവരും പ്രധാന താരങ്ങളാണ്.

ആരം സിനിമ ചിത്രീകരണം  സൈജു കുറുപ്പ് സിനിമ  സൈജു കുറുപ്പ് പൊലീസ് കഥാപാത്രം  രജീഷ് പരമേശ്വരന്‍ സംവിധായകന്‍
ആരം സിനിമ ചിത്രീകരണം പൂര്‍ത്തിയായി (Photo: Special Arrangement)

സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ - കൈതപ്രം,,ജിസ് ജോയ്, ജോപോൾ, സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ, ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.

പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള,കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ്-മനോജ്‌ കിരൺ രാജ്, സ്റ്റിൽസ് - സിബി ചീരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ, ഫിനാൻസ് കൺട്രോളർ - ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ, പി ആര്‍ ഒ വാഴൂർ ജോസ്.

ആരം സിനിമ ചിത്രീകരണം  സൈജു കുറുപ്പ് സിനിമ  സൈജു കുറുപ്പ് പൊലീസ് കഥാപാത്രം  രജീഷ് പരമേശ്വരന്‍ സംവിധായകന്‍
ആരം സിനിമ ചിത്രീകരണം പൂര്‍ത്തിയായി (Photo: Special Arrangement)

സൈജു കുറുപ്പിന്‍റെ സിനിമാ കരിയറിലെ 20 വര്‍ഷം അടുത്തിടെയാണ് ആരം സിനിമാ സെറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം സൈജു കുറുപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

Also Read:'എന്നെന്നും ഒരുമിച്ച്'! ഇതാണ് രണബാലി ടീം വിജയ് ദേവരകൊണ്ടയ്ക്കും രശ്‌മികയ്ക്കും നല്‍കിയ ആ വമ്പന്‍ സര്‍പ്രൈസ്