കാന്താരയ്ക്ക് ശേഷം രുക്‌മിണി വസന്ത് വീണ്ടും;ഗീതു മോഹന്‍ദാസിന്‍റെ മെലീസ എത്തി; ടോക്‌സിക് പുത്തന്‍ അപ്‌ഡേറ്റ്
'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് വെറുമൊരു മാസ് പടം എന്നതിനപ്പുറം മികച്ച പ്രകടനങ്ങള്‍ക്കും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും മുന്‍ഗണ നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന

By ETV Bharat Entertainment Team
Published : January 6, 2026 at 1:31 PM IST
പാന്‍ ഇന്ത്യന്‍ താരം യഷ്- ഗീതു മോഹന്‍ദാസ് കൂട്ടുക്കെട്ടില്‍ പിറക്കുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്ത്. മെലീസ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രുക്‌മിണി വസന്തിന്‍റെ പുതിയ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
സപ്‌ത സാഗരദാചചെ എല്ലോ, കാന്താര 2 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌ത രുക്‌മിണിക്ക് ടോക്‌സിക്കിലും സുപ്രധാന വേഷത്തിലായിരിക്കും എത്തുക എന്നാണ് സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
അടുത്തിടെ നയന്‍താരയുടെ ഗംഗ, കിയാര അദ്വാനിയുടെ നാദിയ, ഹുമ ഖുറേഷിയുടെ എലിസബത്ത് താരസുതാര്യയുടെ റബേക്ക എന്നീ ശക്തമായ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതിന് പിന്നാലെയാണ് രുക്‌മിണി വസന്തിന്‍റെ പോസ്റ്ററും പങ്കുവച്ചിരിക്കുന്നത്.
വെറുമൊരു മാസ് പടം എന്നതിനപ്പുറം മികച്ച പ്രകടനങ്ങള്‍ക്കും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും മുന്‍ഗണ നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
Introducing Rukmini Vasanth @rukminitweets as MELLISA in - A Toxic Fairy Tale For Grown-Ups#TOXIC #TOXICTheMovie #Nayanthara @humasqureshi @advani_kiara #TaraSutaria #GeetuMohandas @RaviBasrur #RajeevRavi #UjwalKulkarni #TPAbid #MohanBKere #SandeepSadashiva… pic.twitter.com/jv83SVLzYu
— Yash (@TheNameIsYash) January 6, 2026
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട് കെ നാരായണയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് ടോക്‌സിക്കിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഉൾപ്പെടെ നിരവധി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക. 2026 മാര്‍ച്ച് 19 ന് ആഗോളതലത്തിലാണ് ചിത്രം പുറത്തിറങ്ങുക.
ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്.
ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കേച ഖംഫാക്ഡീയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത്.
500 കോടി രൂപയ്ക്ക് മുകളിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്.ഒരു പാൻ-ഇന്ത്യ പ്രൊഡക്ഷൻ എന്നതിലുപരി ഒരു പാൻ-വേൾഡ് സിനിമയായിട്ടാണ് 'ടോക്‌സിക്' ഒരുക്കുന്നത്. ബിഗ് സ്‌ക്രീനിലേക്ക് യഷ് തിരിച്ചു വരവിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. യഷിന്‍റെ പത്തൊന്‍പതാം സിനിമയാണിത്. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്‌സ്' എന്നാണ് ടാഗ് ലൈന്‍. അതേസമയം നിവിന്‍ പോളി നായകനായി എത്തിയ 'മൂത്തോന്‍' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ചിത്രമാണെന്നാണ് നേരത്തെ പുറത്തു വിട്ട ചിത്രത്തന്‍റെ അനൗൺസ്‌മെന്‍റ് ടീസർ സൂചിപ്പിക്കുന്നത്.
Also Read:ടോക്‌സിക്കിലെ നാലാമത്തെ കഥാപാത്രവും എത്തി; ഗീതു മോഹന്‍ദാസ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

