'ഞങ്ങളുടെ മൈക്കള്‍ ജാക്‌സി'; ബീറ്റ് ഇറ്റിന് എനര്‍ജെറ്റിക് പെര്‍ഫോമന്‍സുമായി റിമി ടോമി
മൈക്കള്‍ ജാക്‌സന്‍റെ ബീറ്റ് ഇറ്റ് എന്ന പ്രശസ്‌തമായ ഗാനത്തിന് ചുവട് വച്ച് റിമി ടോമി.

By ETV Bharat Entertainment Team
Published : May 27, 2026 at 12:36 PM IST
സംഗീതത്തിനപ്പുറം പവര്‍പാക്ക്ഡ് പെര്‍ഫോമന്‍സുകൊണ്ടും അവതരണ ശൈലികൊണ്ടും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന താരമാണ് റിമി ടോമി. പിന്നണി ഗാനരംഗത്തും റിയാലിറ്റിഷോയിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന റിമി സോഷ്യല്‍ മീഡിയയിലും സജീവമാണ്.
തന്‍റെ സംഗീത യാത്രയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ ആരാധകരുമായി പലപ്പോഴും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മൈക്കള്‍ ജാക്‌സണ്‍ ചുവടുകളുമായി എത്തിയിരിക്കുകയാണ് റിമി ടോമി. മൈക്കള്‍ ജാക്‌സന്‍റെ ബീറ്റ് ഇറ്റ് എന്ന പ്രശസ്‌തമായ ഗാനത്തിനാണ് റിമി മനോഹരമായി ചുവടു വച്ചത്. വിദശ രാജ്യത്തെ പശ്ചാത്തലത്തിലാണ് റിമിയുടെ ഈ കിടിലന്‍ നൃത്തം.
"ഞാൻ ഒരു പ്രഫഷണൽ നർത്തകിയല്ല… മൈക്കൽ ജാക്‌സന്‍റെ കടുത്ത ആരാധികയാണ്", എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി ഡാൻസ് വിഡിയോ പങ്കുവച്ചത്.
കറുപ്പ് നിറത്തിലുള്ള വസ്‌ത്രവും കുളിങ് ഗ്ലാസും ധരിച്ചാണ് റിമി മൈക്കള്‍ ജാക്‌സണ്‍ ചുവടുകള്‍ അവതരിപ്പിച്ചത്. ഗായികയുടെ ഈ വീഡിയോയ്ക്ക് സിനിമാ താരങ്ങളടക്കം നിരവധി പേരാണ് ലൈക്കും കമന്‍റുമായി എത്തിയിരിക്കുന്നത്.
''കലക്കി, അടിപൊളി" എന്ന് ഒരു ആരാധകന്‍ കുറിച്ചു. കത്തിച്ചു, ‘നമുക്ക് പിന്നെ എന്തും പോകും, റിമി, തീ’ എന്നാണ് ഒരാൾ കുറിച്ചത്. ‘മൈക്കൽ ജാക്‌സന്‍റെ അനിയത്തി’ , ഞങ്ങളുടെ മൈക്കിള്‍ ജാക്‌സി എന്നിങ്ങനെ രസകരമായ കമന്‍റുകളും പ്രേക്ഷകര്‍ കുറിക്കുന്നുണ്ട്. നിമിഷ നേരത്തിനുള്ളില്‍ നിരവധിപേരാണ് ഡാന്‍സ് വീഡിയോ കണ്ടത്.
അതേസമയം യുകെയില്‍ സംഗീത പരിപാടി അവതരിപ്പിച്ച് റിമി ടോമി ആരാധകരുടെ പ്രശംസയും പിടിച്ചുപറ്റുന്നുണ്ട്. യു കെയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുന്നതിന്‍റെ സന്തോഷം റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. "ചിത്രങ്ങൾ എടുക്കുന്നു, ഓർമ്മകൾ ഉണ്ടാക്കുന്നു, ആത്മാവിനെ റീചാർജ് ചെയ്യുന്നു", എന്ന അടിക്കുറിപ്പോടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫിറ്റ്നസിലും ആരോഗ്യത്തിലുമൊക്കെ റിമി വളരെയധികം ശ്രദ്ധ നല്‍കുന്നുണ്ട്. തന്‍റെ വ്യായാമത്തെ കുറിച്ചും ഡയറ്റിനെ കുറിച്ചുമെല്ലാം റിമി ആരാധകര്‍ക്കായി വീഡിയോയും ഫോട്ടോസുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
തന്‍റെ സംഗീത യാത്രയ്ക്കിടെ വലിയ മേക്കോവറിലൂടെയാണ് റിമി മലയാളികളെ ഞെട്ടിച്ചത്. ഇടയ്ക്കിടെ ഫിറ്റ്നസ് ഫ്രീക്കായ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മനം കവരാറുണ്ട്. ഫിറ്റ്നസ് സംബന്ധമായ കുറിപ്പുകളും താരം പങ്കുവയ്ക്കാറുണ്ട്.
ടിവി അവതാരകയായി കരിയർ ആരംഭിച്ച റിമി ടോമി ‘മീശ മാധവനി’ലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന അദ്യ ഗാനത്തിലൂടെയാണ് ആസ്വാദക മനസ്സിലേക്ക് ചേക്കേറുന്നത്. പിന്നീട് ഒരുപിടി മികച്ച ഗാനങ്ങൾ റിമി ആസ്വാദകർക്കായി നൽകി. സ്റ്റേജ് ഷോകളിലും സജീവമായ താരത്തിന് വലിയ ആരാധക വൃന്ദമാണുള്ളത്.

