രാജാ സാബ് അഡ്വാൻസ് ബുക്കിംഗില്‍ വമ്പന്‍ കുതിപ്പ്; അമേരിക്കയിലെ പ്രീമിയറുകളിൽ മാത്രം 1.1 മില്യൺ ഡോളർ കടന്നു
ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സിനിമയാണിത്.

By ETV Bharat Entertainment Team
Published : January 8, 2026 at 8:41 PM IST
ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന 'ദി രാജാ സാബ്' നാളെ (ജനുവരി 9) തിയേറ്ററുകളിൽ എത്തും. അഡ്വാൻസ് ബുക്കിങ്ങിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 400 കോടി രൂപയ്ക്ക് അടുത്ത് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ദി രാജാ സാബ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്.
നിർമാതാക്കൾ പറയുന്നതനുസരിച്ച് വടക്കേ അമേരിക്കയിലെ പ്രീമിയറുകളിൽ നിന്ന് മാത്രം ദി രാജാ സാബ് 1.1 മില്യൺ ഡോളർ പ്രീ-സെയിൽ കടന്നു. അതേസമയം ഇന്ത്യയിലും അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്.
ഇതുവരെ അഡ്വാൻസ് ബുക്കിങ്ങിലൂടെ 3.55 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയിലെ അഡ്വാൻസ് ബുക്കിങ്ങിൽ തെലുഗു പതിപ്പാണ് മുന്നിൽ. 1384 ഷോകളിലായി 89,964 ടിക്കറ്റുകളാണ് വിറ്റത്. ചിത്രത്തിൻ്റെ റൺ ടൈം മൂന്ന് മണിക്കൂർ 9 മിനിറ്റാണ്.
വിജയ് ചിത്രമായ ജന നായകൻ്റെ റിലീസ് മാറ്റിയതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ ചിത്രത്തെ നോക്കി കാണുന്നത്. രാജാ സാബിന്‍റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ നിർമാണ കമ്പനിയായ ഗോകുലം മൂവീസിനാണ്.
It’s only getting BIGGER & BLASTER 🔥🤙#TheRajaSaab SMASHES $𝟏.𝟏𝐌 North America Premieres Pre-sales and keeps the RAMPAGE going 👑❤️🔥
— Prathyangira Cinemas (@PrathyangiraUS) January 8, 2026
Overseas release by @PrathyangiraUS @People_Cinemas, PREMIERES on JAN 8th💥
🎟️ https://t.co/2peay5XzHr#Prabhas @peoplemediafcy pic.twitter.com/fHamT49lIV
വ്യാഴാഴ മുതൽ പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കാനും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനും ആന്ധ്ര പ്രദേശ് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്പെഷ്യൽ ഷോകൾക്ക് ടിക്കറ്റ് നിരക്ക് 1000 രൂപയായി ആന്ധ്ര പ്രദേശ് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സാധാരണ ഷോകൾക്ക് ടിക്കറ്റ് നിരക്കിൽ 150 രൂപയുടെ വർധനവാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഒരു ടിക്കറ്റിന് 297 രൂപ വരെയാകും.
മൾട്ടിപ്ലക്സുകളിൽ ടിക്കറ്റ് നിരക്ക് 200 രൂപ വർധിപ്പിച്ച് 377 രൂപയായി ഉയർത്തി. ആദ്യ പത്ത് ദിവസങ്ങളില്‍ പ്രതിദിനം അഞ്ച് പ്രദര്‍ശിിപ്പിക്കാനാണ് നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
മാരുതി സംവിധാനം ചെയ്യുന്ന തെലുഗു ഫാന്‍റസി ഹൊറര്‍ കോമഡി ചിത്രമാണ് ദി രാജാ സാബ്. പ്രഭാസ് ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. തെലുഗു, ഹിന്ദി, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തും.
ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സിനിമയാണിത്. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഐതിഹ്യങ്ങളും മിത്തുകളും ഒരുമിക്കുന്ന സിനിമയുടെ ആശയം പ്രഭാസ് ഇതുവരെ ചെയ്‌തുപോന്ന സിനിമകളിൽ നിന്നും വ്യത്യസ്‌തമാണ്. എഡ്‌ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങൾ ധാരാളമുണ്ടാകുമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.
ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്‌നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ചിത്രത്തിൽ പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Also Read: റിലീസ് തിയതി മാറ്റി; പ്രഖ്യാപിച്ചതിലും നേരത്തെ നിഖില വിമലിന്‍റെ പെണ്ണ് കേസ് തിയേറ്ററുകളിലേക്ക്

