തിയേറ്ററില്‍ ആവേശം തീര്‍ത്ത പ്രകമ്പനം ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം
കൊച്ചിയിലെ ഒരു മെന്‍സ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണിത്.

By ETV Bharat Entertainment Team
Published : February 27, 2026 at 3:39 PM IST
ക്യാംപസിന്‍റെ രസക്കൂട്ടുകളുമായി എത്തിയ ചിത്രമാണ് പ്രകമ്പനം. റിലീസ് ദിനം മുതല്‍ മികച്ച പ്രകടനം കാഴ്‌ച വച്ച ഈ ചിത്രത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിവസം 38 ലക്ഷം രൂപയാണ് ചിത്രത്തിന് ലഭിച്ചത്.
നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്‌ത ഈ ചിത്രം ഹൊറര്‍ കോമഡി എന്‍റര്‍ടെയ്‌നറായാണ് ഒരുങ്ങിയത്.
നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് ബാനറിൽ ശ്രീജിത്ത്.കെ.എസ്. കാർത്തികേയൻ.എസ്, സുധീഷ്.എൻ. എന്നിവരാണ് ഈ ചിത്രം നിർമിച്ചത്. കോ - പ്രൊഡ്യൂസേർസ് - വിവേക് വിശ്വം, ഐ.എം. പി മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് സുരേഷ്.
ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തിലെത്തിയ പ്രകമ്പനം തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സീ 5 ലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുകയെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. മാര്‍ച്ച് ആദ്യ ആഴ്‌ച ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം.
കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ഗണപതിയേയും സാഗർ സൂര്യയെയും കൂടാതെ അമീൻ, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, കലാഭവൻ നവാസ്, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ ആണ്.
കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെയാണ് തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ച ചിത്രമാണിത്. ചിത്രത്തിന്‍റെ അവതരണ ശൈലി തന്നെയാണ് ചിത്രം കാണാനായി പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലും വമ്പന്‍ പ്രതികരണമാണ ലഭിച്ചത്.
ഗാനങ്ങൾ - വിനായക് ശശികുമാർ, സംഗീതം - ബിബിൻ അശോക്, ബി.ജി.എം ശങ്കർ ശർമ്മ, ഛായാഗ്രഹണം - ആൽബി ആൻ്റെണി, എഡിറ്റിംഗ് - സൂരജ് ..ഈ എസ്, കലാസംവിധാനം - സുഭാഷ് കരുൺ, മേക്കപ്പ് ജയൻ പൂങ്കുളം,കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്, സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിസൈൻ- യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഇനാബ്ളർ - സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, പി ആര്‍ ഒ വാഴൂർ ജോസ്.
Also Read:നിഖില വിമല്‍- സജിന്‍ ഗോപു ചിത്രം ധൂമകേതു റിലീസിനൊരുങ്ങുന്നു; സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

