ETV Bharat / entertainment

അവര്‍ ഫൈറ്റ് തുടങ്ങി മക്കളേ…, ഇനി കാണാന്‍ പോകുന്നതാണ് പൊടിപൂരം; പേട്രിയറ്റ് സെക്കന്‍റ് ലുക്ക് എത്തി

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്രിയറ്റ്.

പേട്രിയറ്റ് സിനിമ  മോഹന്‍ലാല്‍ സിനിമ  മോഹന്‍ലാല്‍ മമ്മൂട്ടി സിനിമ  മഹേഷ് നാരായണന്‍ സിനിമ
patriot movie second look poster (Movie Poster)
author img

By ETV Bharat Entertainment Team

Published : February 26, 2026 at 5:36 PM IST

3 Min Read
Choose ETV Bharat

മ്മൂട്ടിയേയും മോഹലാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തിന്‍റേതായി ഓരോ അപ്‌ഡേറ്റും വരുമ്പോഴും പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും വര്‍ധിക്കുകയാണ്.

17 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ബിഗ്‌ സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ പേട്രിയറ്റിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹൈവേയിലൂടെ ചീറി പാഞ്ഞ് വരുന്ന കാറില്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഫൈറ്റ് ചെയ്യുന്ന പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. അത് ആരാധകരില്‍ വലിയ ആകാംക്ഷയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

അടുത്തിടെയാണ് പേട്രിയേറ്റിന്‍റെ ചിത്രീകരണ വീഡിയോ പുറത്തു വിട്ടത്. ഒര്‍ജിനല്‍ ഫൈറ്റര്‍ എയര്‍ക്രാഫ്‌റ്റുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ശ്രീലങ്കല്‍ എയര്‍ ബേസില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ സിനിമയുടെ ഗെറ്റപ്പിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വിഎഫ്‌ എക്സ് അല്ല ഒര്‍ജിനല്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ എന്ന് അടിവരയിടുന്നു. വില്ലന്‍ വേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നത്.

നേരത്തെ മോഹൻലാല്‍, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ നയൻതാര എന്നിവരുടെ ക്യാരക്‌ടര്‍ പോസ്റ്ററുകള്‍ പുറത്തു വിട്ടിരുന്നു. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്, ദേശദ്രോഹികൾ നിറയുന്ന ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട ഏറ്റവും വലിയ സ്‌പൈ ത്രില്ലറുകളിലൊന്നാവും ചിത്രം. രാജ്യ സ്നേഹത്തിന്‍റെയും ധീരതയുടെയും കഥപറയുന്ന ചിത്രമാണ് പേട്രിയറ്റ്. വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കാന്‍ പോകുന്നത്.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതായിരിക്കും ചിത്രം എന്ന് സൂചിപ്പിക്കുന്ന ടീസറാണ് നേരത്തെ പുറത്തിറങ്ങിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. 2026 ഏപ്രില്‍ 23 ന് ആഗോള തലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ രചന സംവിധായകൻ മഹേഷ് നാരായണന്റേതാണ്. കൊച്ചി, ശ്രീലങ്ക, ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്

ട്വന്‍റി-20 യ്ക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അഭിനയിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ എത്തുന്നുണ്ട്.

സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ് ഛായാഗ്രാഹകന്‍. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

പ്രൊഡക്ഷന്‍ ഡിസൈനേഴ്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Also Read:ഒരേ സമയം ഒത്തിരി പ്രേതങ്ങള്‍, തരം തിരിച്ച് അക്ഷയ് കുമാര്‍; പ്രിയദര്‍ശന്‍ ചിത്രം ഭൂത് ബംഗ്ലയിലെ പുത്തന്‍ ഗാനം