ETV Bharat / entertainment

തിയേറ്ററില്‍ നിവിന്‍ ഡെലൂലു മാജിക്; രണ്ടാം വാരത്തിലും തളരാതെ സര്‍വം മായ! കൊയ്‌തെടുത്തത് കോടികള്‍, 13 ദിവസം കൊണ്ട് നേടിയത്

സര്‍വം മായ തിയേറ്ററുകള്‍ രണ്ടാം വാരത്തില്‍ എത്തി നില്‍ക്കുമ്പോഴും മികച്ച പ്രതികരണത്തോടെ മുന്നോട്ട് കുതിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗിലും വലിയ വര്‍ധനവാണുള്ളത്.

SARVAM MAYA MOVIE  NIVIN PAULY  AJU VARGHESHE AND NIVIN PAULY FILM  AKHIL SATHYAN DIRECTOR
Sarvam Maya (Movie Poster)
author img

By ETV Bharat Entertainment Team

Published : January 7, 2026 at 10:20 AM IST

2 Min Read
Choose ETV Bharat

ര്‍വം മായ എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ തിരിച്ചു വരവിനെ ആഘോഷമാക്കുകയാണ് ആരാധകര്‍. അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. സിനിമ മാത്രമല്ല സിനിമയിലെ പാട്ടുകളും സൂപ്പര്‍ഹിറ്റാണ്. ഇതോടൊപ്പം നിവിന്‍- അജു വര്‍ഗീസ് ഒന്നിച്ചെത്തുന്ന പത്താമത്തെ ചിത്രം കൂടിയാണിത്.

ഡിസംബര്‍ 25 നാണ് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. രണ്ടാം വാരം പിന്നിടുമ്പോഴും മികച്ച പ്രകടനം കാഴ്‌ച വച്ച് ബോക്‌സ് ഓഫിസില്‍ സര്‍വം മായ കുതിക്കുകയാണ്. നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് സര്‍വം മായ.

SARVAM MAYA MOVIE  NIVIN PAULY  AJU VARGHESHE AND NIVIN PAULY FILM  AKHIL SATHYAN DIRECTOR
Sarvam Maya (Movie Poster)

ലോകമെമ്പാടുനിന്നുമായി 115 .3 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. മലയാളത്തില്‍ നിന്ന് മാത്രം 54.75 കോടി രൂപയും വിദേശത്ത് നിന്ന് 50.8 കോടി രൂപയുമാണ് കൊയ്‌തെടുത്തത്.

രണ്ടാം വാരത്തിലെ ഇതുവരെയുള്ള കണക്കുകള്‍

പതിമൂന്നാം ദിവസം 2 കോടി രൂപയും പന്ത്രണ്ടാം ദിവസം 2.15 കോടി രൂപയുമാണ് നേടിയത്. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലും കഴഞ്ഞ ദിവസങ്ങളേക്കാള്‍ മാന്ദ്യം സംഭവിക്കുന്നതായി കാണാം. പതിനൊന്നാം ദിവസം 5.75 കോടി രൂപയാണ് നേടിയിരുന്നത്. പത്താം ദിവസം 4.9 കോടി രൂപയും ഒന്‍പതാം ദിവസം 4.85 കോടി രൂപയുമാണ് നേടിയത്. എട്ടാം ദിവസം 5.2 കോടി രൂപയുമാണ് രണ്ടാം വാരത്തിലെ കണക്കുകള്‍.

SARVAM MAYA MOVIE  NIVIN PAULY  AJU VARGHESHE AND NIVIN PAULY FILM  AKHIL SATHYAN DIRECTOR
രണ്ടാം വാര കലക്ഷന്‍ റിപ്പോര്‍ട്ട് (sacnilk)

ആദ്യദിനം 3.35 കോടി രൂപയും രണ്ടാം ദിവസം 3.9 കോടി രൂപയും മൂന്നാം ദിവസം 4.85 കോടി രൂപയും നാലാം ദിവസം 5.8 കോടി രൂപയുമായിരുന്നു ചിത്രം നേടിയത്. ഒന്നാം ദിവസം മുതല്‍ ചിത്രത്തിന്‍റെ വരുമാനം കുത്തനെ ഉയരുന്നതാണ് ഈ ദിവസങ്ങളിലൊക്കെ കണ്ടതെങ്കില്‍ അഞ്ചാം ദിവസത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 4.25 കോടി രൂപയാണ് നേടാനായത്. ആറാം ദിവസത്തിലും ഇതേ കലക്ഷന്‍ തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും കുറയുന്നതാണ് കണ്ടത്. 3.50 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.

SARVAM MAYA MOVIE  NIVIN PAULY  AJU VARGHESHE AND NIVIN PAULY FILM  AKHIL SATHYAN DIRECTOR
Sarvam Maya (Movie Poster)

രണ്ടാം വാരത്തില്‍ എട്ടാം ദിവസം 48.57 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായതെങ്കില്‍ ഒന്‍പതാം ദിവസമായപ്പോഴേക്കും 6.73 ശതമാനത്തിന്‍റെ ഇടിവ് കാണാം. എന്നാല്‍ പത്താം ദിവസമായപ്പോഴേക്കും 1.03 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് പതിനൊന്നാം ദിവസത്തിലേക്ക് എത്തുമ്പോള്‍17.35 ശതമാനമാണ് വര്‍ധനവ്. പന്ത്രണ്ടാം ദിവസമായപ്പോഴേക്കും 62.61 മാന്ദ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ തിയേറ്റര്‍ ഒക്യുപ്പന്‍സി 25.08 ശതമാനം മാത്രമാണ് ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്.

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വം മായ.

നിവിന്‍റെ തിരിച്ചു വരവ്

സമീപകാലത്തൊന്നും നിവിന്‍ സിനിമ ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്നില്ല. എന്നാല്‍ സര്‍വം മായയൂടെ നിവിന്‍ പോളിയുടെ വെറും തിരിച്ചു വരവല്ല, 100 കോടിയുമായാണ് എത്തിയതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഡെലൂലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. മുറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെയും തിളങ്ങിയ ഹൃദു ഹാറൂണിന്‍റെ സഹോദരിയാണ് 20 കാരിയായ റിയ. നിര്‍മാതാവ് ഷിബു തമീന്‍സിന്‍റെ മകളാണ്.

SARVAM MAYA MOVIE  NIVIN PAULY  AJU VARGHESHE AND NIVIN PAULY FILM  AKHIL SATHYAN DIRECTOR
Sarvam Maya (Movie Poster)

അതേസമയം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗില്‍ മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ഇതിനിടെ രണ്ട് മില്യണ്‍ ടിക്കറ്റാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചതെന്നാണ് നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

Also Read:സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന് ഇന്ന് പിറന്നാള്‍; ഹൃദയം തൊടുന്ന ആശംസയുമായി സിനിമാ ലോകവും ആരാധകരും