ETV Bharat / entertainment

'സര്‍വം മായ'…. മലയാളത്തിലും ഞെട്ടിക്കുന്ന കലക്ഷന്‍!പന്ത്രണ്ടാം ദിവസം ചിത്രം വാരിക്കൂട്ടിയത് എത്ര?

ബോക്‌സ് ഓഫിസില്‍ മികച്ച് പ്രകടനം കാഴ്‌ച വച്ച് സര്‍വം മായ മുന്നേറുകയാണ്. നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് സര്‍വം മായ.

SARVAM MAYA  NIVIN PAULY  NIVIN PAULY MOVIES  MALAYALAM LATEST MOVIE RELEASES
Sarvam Maya (Movie Poster)
author img

By ETV Bharat Entertainment Team

Published : January 6, 2026 at 10:20 AM IST

3 Min Read
Choose ETV Bharat

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് സര്‍വം മായ. തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടുന്നതിനൊപ്പം നിവിന്‍റെ തിരിച്ചു വരവ് കൂടി ആഘോഷിക്കുകയാണ് മലയാളക്കര.

നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ 100 കോടിയിലെത്തുന്ന ആദ്യ ചിത്രമാണ് സര്‍വം മായ. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് 100 കോടി എന്ന നേട്ടം കൈവരിച്ചത്. അതേസമയം ബുക്ക മൈ ഷോ ഉള്‍പ്പെടെയുള്ള സിനിമാ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലും വന്‍ കുതിപ്പാണ് സര്‍വം മായ നടത്തുന്നത്.

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വം മായ. മലയാള സിനിമയിലെ മികച്ച കൂട്ടുക്കെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണിത്. ഡെലൂലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. മുറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെയും തിളങ്ങിയ ഹൃദു ഹാറൂണിന്‍റെ സഹോദരിയാണ് 20 കാരിയായ റിയ. നിര്‍മാതാവ് ഷിബു തമീന്‍സിന്‍റെ മകളാണ് ഇരുപതുകാരിയായ റിയ.

ഡിസംബര്‍ 25 നാണ് സര്‍വം മായ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. പന്ത്രണ്ട് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ നിന്ന് 112 .3 കോടി രൂപയാണ് നേടിയതെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്ക്. മലയാളത്തില്‍ നിന്ന് മാത്രം 52.85 കോടി രൂപയും വിദേശത്ത് നിന്ന് 50കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്.

Malayalam VerdictMalayalam Net Box OfficeDay 12Day 11Day 10Day 9Day 8Day 7Day 6Day 5Day 4Day 3Day 2Day 1
None₹ 52.85 Cr₹ 2.25 Cr *₹ 5.75 Cr₹ 4.9 Cr₹ 4.85 Cr₹ 5.2 Cr₹ 3.5 Cr₹ 4.25 Cr₹ 4.25 Cr₹ 5.8 Cr₹ 4.85 Cr₹ 3.9 Cr₹ 3.35 Cr

സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ ഇക്കഴിഞ്ഞ വാരാന്ത്യങ്ങളില്‍ വരുമാനം ഉയര്‍ന്നതായി കാണാം. എന്നാല്‍ ഇന്നലെ പന്ത്രണ്ടാം ദിവസം വരുമാനം കുത്തനെ ഇടിവാണുണ്ടായിരിക്കുന്നത്. 2.25 കോടി രൂപയാണ് നേടാനായത്.

അതേസമയം പതിനൊന്നാം ദിവസത്തില്‍ 5.75 ശതമാനം നേടിയിരുന്നു. പത്താം ദിവസം 4.9 കോടി രൂപയും ഒന്‍പതാം ദിവസം 4.85 കോടി രൂപയും എട്ടാം ദിവസം5.2 കോടി രൂപയുമാണ് രണ്ടാം വാരത്തിലെ കണക്കുകള്‍.

ആദ്യദിനം 3.35 കോടി രൂപയും രണ്ടാം ദിവസം 3.9 കോടി രൂപയും മൂന്നാം ദിവസം 4.85 കോടി രൂപയും നാലാം ദിവസം 5.8 കോടി രൂപയുമായിരുന്നു ചിത്രം നേടിയത്. ഒന്നാം ദിവസം മുതല്‍ ചിത്രത്തിന്‍റെ വരുമാനം കുത്തനെ ഉയരുന്നതാണ് ഈ ദിവസങ്ങളിലൊക്കെ കണ്ടതെങ്കില്‍ അഞ്ചാം ദിവസത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 4.25 കോടി രൂപയാണ് നേടാനായത്. ആറാം ദിവസത്തിലും ഇതേ കലക്ഷന്‍ തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും കുറയുന്നതാണ് കണ്ടത്. 3.50കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.

വിജയ്‌ ചിത്രം ജന നായകന്‍, ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തി, പ്രഭാസ് ചിത്രം ദി രാജാ സാബ് തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നത് വരെ വേറെ മത്സരം ലഭിക്കാനില്ല, ജനുവരി 9 നാണ് ജനനായകന്‍റെ റിലീസ്. എങ്കില്‍ പോലും കുടുംബ പ്രേക്ഷകര്‍ സര്‍വം മായ തന്നെ കാണാന്‍ പ്രാധാന്യം നല്‍കുമെന്ന് തന്നെയാണ് കണക്ക് കൂട്ടല്‍.

SARVAM MAYA  NIVIN PAULY  NIVIN PAULY MOVIES  MALAYALAM LATEST MOVIE RELEASES
Sarvam Maya (Movie Poster)

ഫയർഫ്‌ളൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് സര്‍വം മായ നിര്‍മിച്ചത്. ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

Also Read:ഇത്തവണ തിയേറ്ററില്‍ കടുത്ത മത്സരം; ഏറ്റുമുട്ടാനെത്തുന്നത് ജന നായകനും പരാശക്തിയും രാജാ സാബും; അഡ്വാന്‍സ് ബുക്കിംഗിലും വമ്പന്‍ പ്രതികരണം