ETV Bharat / entertainment

സിനിമ സംവിധാന മോഹവുമായി നസ്‌ലിന്‍; മോളിവുഡ് ടൈംസ് തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കാമിയോ റോളില്‍ എത്തുന്ന ചിത്രം.

MOLLYWOOD TIMES RELEASE  MOLLYWOOD TIMES MOVIE  NASLEN MOVIES  UPCOMING MALAYALAM MOVIES 2026
Mollywood Times (Movie Poster)
author img

By ETV Bharat Entertainment Team

Published : April 30, 2026 at 10:18 AM IST

2 Min Read
Choose ETV Bharat

യുവതാരം നസ്‌ലിന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ഉണ്ണിമുകുന്ദന്‍ അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സിനിമാ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരക്കാരനായാണ് നസ്‌ലിന്‍ ചിത്രത്തില്‍ എത്തുന്നത്. സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന മോളിവുഡ് ടൈംസ് 2026 ജൂണ്‍ 5 തിയേറ്ററുകളില്‍ എത്തും.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസ്‌ലിന്‍ ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ വരുന്നുണ്ടെന്നാണ് സൂചന.

രാമു സുനിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.

തമിഴിലും മലയാളത്തിലും ശ്രദ്ധേയനായ എഡിറ്ററും തിരക്കഥാകൃത്തുമായ അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനവും, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാന്റെ നിര്‍മാണവും ഒന്നിക്കുന്നതോടെ ‘മോളിവുഡ് ടൈംസ്’ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു പ്രോജക്ടായി മാറുകയാണ്.

മലയാളത്തിലെ മികച്ച സംവിധായകന്‍, അഭിനേതാക്കള്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവരടങ്ങുന്ന വമ്പന്‍ ടീമാണ് സിനിമയ്ക്ക് പിന്നിലുള്ളത്.

‘മോളിവുഡ് ടൈംസ്’ന്റെ ചിത്രീകരണം പൂർത്തീകരിച്ച് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാര്‍. സുധർമൻ വള്ളിക്കുന്ന് ആർട്ട് ഡയറക്ടർ- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ- മാഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-എസ്സാ കെ എസ്തപ്പാൻ, അസോസിയേറ്റ് ഡയറക്ടർ-കെവിൻ കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുമേഷ് മോഹൻ, ഫിനാൻസ് കൺട്രോളർ-ശിവകുമാർ,സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ്-വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്-ഡിജി ബ്രിക്‌സ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍,മോഷന്‍ ഗ്രാഫിക്‌സ്-ജോബിന്‍ ജോസഫ്,അസിസ്റ്റന്റ് ഡയറക്ടർ-നന്ദു കൃഷ്ണൻ ജി അതുൽ കിഷൻ, അമൃത മറിയം, മരിയ,പരസ്യകല-യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം-സെൻട്രൽ പിക്ചേഴ്‌സ്. പി ആർ ഒ-എ എസ് ദിനേശ്.

മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന "അതിമനോഹരം" എന്ന സിനിമയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്.

Read More:വേട്ടയാടുന്ന ഭയം! ഇത്തവണ ജോര്‍ജുകുട്ടിയും കുടുംബവും കുടുങ്ങുമോ? ആകാംക്ഷ നിറച്ച് ദൃശ്യം 3 ടീസര്‍

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:മികച്ച ചിത്രം എക്കോ! മികച്ച നടന്‍ മോഹന്‍ലാല്‍, നടിമാരായി കല്യാണിയും അനശ്വരയും

ഇതാണോ അറിയില്ലെന്ന് പറഞ്ഞത്! ആരാധകരെ ഞെട്ടിച്ച് നസ്‌ലിന്‍റെ ഡാന്‍സ്; മോളിവുഡ് ടൈംസിലെ ഗാനമെത്തി