ETV Bharat / entertainment

ചെക്കന്‍ ഇത്തവണയും തിയേറ്റര്‍ തൂക്കുമോ! ഹൊറര്‍ സംവിധായകനാകാന്‍ നസ്‌ലിന്‍; മോളിവുഡ് ടൈംസ് ടീസര്‍ എത്തി

സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന മോളിവുഡ് ടൈംസ് 2026 ജൂണ്‍ 5 തിയേറ്ററുകളില്‍ എത്തും.

MOLLYWOOD TIMES MOVIE RELEASE  NASLEN  ABHINAV SUNDER  ASHIQ USMAN
Mollywood Times (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : May 25, 2026 at 1:30 PM IST

3 Min Read
Choose ETV Bharat

യുവതാരം നസ്‌ലിന്‍ പ്രധാന വേഷത്തിലെത്തുന്ന മോളിവുഡ് ടൈംസിന്‍റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്. ഉണ്ണിമുകുന്ദന്‍ അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ ഒരുക്കുന്ന ചിത്രമാണിത്.

സിനിമാ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരക്കാരനായെയാണ് നസ്‌ലിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നസ്‌ലിന്‍ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ സിനിമയും കഥാപാത്രവുമാണ് മോളിവുഡ് ടൈംസിലേതെന്നാണ് വിവരം.

ഒരു സിനിമാ സംവിധായകനാകണമെന്ന അതിയായ ആഗ്രഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു കുട്ടിയേയയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ സിനിമ കാണുമ്പോഴും അവനിലും മലയാളത്തില്‍ ഒരു മികച്ച ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടാകുന്നു. അവനിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന മോളിവുഡ് ടൈംസ് 2026 ജൂണ്‍ 5 തിയേറ്ററുകളില്‍ എത്തും. മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൽ വരുന്നുണ്ടെന്നാണ് വിവരം.

"ഞാൻ ചെയ്തിട്ടുള്ളതിൽ നിന്ന് ഒരുപാട് വ്യത്യാസമുള്ള കഥയും കഥാപശ്ചാത്തലവും കാരക്ടറുമൊക്കെയാണ് മോളിവുഡ് ടൈംസിൽ. നിങ്ങൾക്കും അത് ഇഷ്ടപ്പെടേണ്ടതാണ്. സിനിമ അത്രയും ആവേശം നിറഞ്ഞതാണ്. എല്ലാവരും തിയറ്റിൽ തന്നെ പോയി പടം കാണുക എന്നാണ് എനിക്ക് പറയാനുള്ളത്. പടത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്.

എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമ കൂടിയാണ്. ഇതിന്റെ ഫൈനൽ റിസൽറ്റിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. നിങ്ങളെ എല്ലാവരെയും എന്‍റര്‍ടെയ്‌ന്‍ ചെയ്യിക്കുന്ന നല്ലൊരു സിനിമയായിരിക്കും ഇതെന്ന് എനിക്ക് വിശ്വാസമുണ്ട്. അവധിയൊക്കെ കഴിയുകയാണ് എന്നറിയാം. എന്നാലും എല്ലാവരും കുട്ടികളുമായിട്ട് തന്നെ ഈ സിനിമ പോയി കാണണം. നല്ലൊരു സിനിമയായിരിക്കും. ഉറപ്പായിട്ടും", നസ്‍ലിൻ പറഞ്ഞു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസ്‌ലിന്‍ ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാമു സുനിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.

തമിഴിലും മലയാളത്തിലും ശ്രദ്ധേയനായ എഡിറ്ററും തിരക്കഥാകൃത്തുമായ അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനവും, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാന്‍റെ നിര്‍മാണവും ഒന്നിക്കുന്നതോടെ ‘മോളിവുഡ് ടൈംസ്’ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു പ്രോജക്ടായി മാറുകയാണ്.

മലയാളത്തിലെ മികച്ച സംവിധായകന്‍, അഭിനേതാക്കള്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവരടങ്ങുന്ന വമ്പന്‍ ടീമാണ് സിനിമയ്ക്ക് പിന്നിലുള്ളത്. ‘മോളിവുഡ് ടൈംസ്’ന്റെ ചിത്രീകരണം പൂർത്തീകരിച്ച് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന "അതിമനോഹരം" എന്ന സിനിമയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ അടുത്ത വലിയ പ്രോജക്ട്.

നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാര്‍. സുധർമൻ വള്ളിക്കുന്ന് ആർട്ട് ഡയറക്ടർ- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ- മാഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-എസ്സാ കെ എസ്തപ്പാൻ, അസോസിയേറ്റ് ഡയറക്ടർ-കെവിൻ കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുമേഷ് മോഹൻ, ഫിനാൻസ് കൺട്രോളർ-ശിവകുമാർ,സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ്-വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്-ഡിജി ബ്രിക്‌സ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍,മോഷന്‍ ഗ്രാഫിക്‌സ്-ജോബിന്‍ ജോസഫ്,അസിസ്റ്റന്റ് ഡയറക്ടർ-നന്ദു കൃഷ്ണൻ ജി അതുൽ കിഷൻ, അമൃത മറിയം, മരിയ,പരസ്യകല-യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം-സെൻട്രൽ പിക്ചേഴ്‌സ്. പി ആർ ഒ-എ എസ് ദിനേശ്.

Read More:

1. 52ാം വയസിലും അരയന്നത്തെപ്പോലെ മനോഹരം! കാന്‍ സമാപന ചടങ്ങില്‍ സ്റ്റൈലിഷ് ലുക്കില്‍ ഐശ്വര്യ റായ്; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍

2. ലുക്ക് അതിമനോഹരം! കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഐശ്വര്യ റായ്‌ക്ക് കടുത്ത വിമര്‍ശനം;ചുട്ട മറുപടിയുമായി കങ്കണ

3. അമ്പമ്പോ ഇതെന്തൊരു പോക്ക്! ബോക്‌സ് ഓഫിസില്‍ ശരവേഗത്തില്‍ കുതിച്ച് ദൃശ്യം 3; നാലാം ദിവസവും ഞെട്ടിച്ച് ജോര്‍ജു കുട്ടി