ETV Bharat / entertainment

സരോജ് കുമാറും ഉദയഭാനുവും പച്ചാളം ഭാസിയും വീണ്ടും; ഉദയനാണ് താരം ജനുവരി അവസാനത്തോടെ തിയേറ്ററുകളിലേക്ക്

20 വര്‍ഷത്ത ഇടവേളയ്ക്ക് ശേഷമാണ് ഉദയനാണ് താരം റീ-റീലീസിനൊരുങ്ങുന്നത്.

UDAYANANU THARAM MOVIE  MOHANLAL  SREENIVASAN  MALAYALAM RE RELEASE MOVIES
Udayananu Tharam (Movie Poster)
author img

By ETV Bharat Entertainment Team

Published : January 7, 2026 at 12:05 PM IST

2 Min Read
Choose ETV Bharat

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 4K ദൃശ്യ മികവോടെയാണ് റീ റിലീസിന് ഒരുങ്ങുന്നത്.

2026ൽ ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്.

ബോക്‌സ് ഓഫിസില്‍ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമാണ് ഉദയനാണ് താരം. കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് ചിത്രം നിർമിച്ചത്.

ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് ശ്രീനിവാസനായിരുന്നു.

ഉദയാനാണ് താരം മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെട്ടത്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രമായിരുന്നു ഇത്.

ദീപക് ദേവിന്‍റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ കരളേ കരളിന്‍റെ കരളേ എന്നി ഗാനങ്ങളുള്‍പ്പെടെ സിനിമയിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിൻ്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ(പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിംഗ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നേരത്തെ മോഹന്‍ലാലിന്‍റെ ചിത്രങ്ങളായ സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് റീ റിലീസിന് എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.

Also Read:തിയേറ്ററില്‍ നിവിന്‍ ഡെലൂലു മാജിക്; രണ്ടാം വാരത്തിലും തളരാതെ സര്‍വം മായ! കൊയ്‌തെടുത്തത് കോടികള്‍, 13 ദിവസം കൊണ്ട് നേടിയത്