ETV Bharat / entertainment

അമ്പമ്പോ ഇതെന്തൊരു പോക്ക്! ബോക്‌സ് ഓഫിസില്‍ ശരവേഗത്തില്‍ കുതിച്ച് ദൃശ്യം 3; നാലാം ദിവസവും ഞെട്ടിച്ച് ജോര്‍ജു കുട്ടി

ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ പിറന്ന ദൃശ്യം 3യുടെ ആഗോളതല കലക്ഷനില്‍ വമ്പന്‍ കുതിപ്പ്, നാലു ദിവസം കൊണ്ട് 150 കോടിക്ക് അരികെ ചിത്രം.

DRISHYAM 3  MOHANLAL  JEETHU JOSEPH  DRISHYAM 3 WORLD WIDE COLLECTION
Drishyam 3 (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : May 25, 2026 at 10:20 AM IST

2 Min Read
Choose ETV Bharat

മോഹന്‍ലാലിന്‍റെ ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ ദൃശ്യം 3 ആഗോളതല ബോക്‌സ് ഓഫിസില്‍ സെന്‍സേഷണല്‍ റണ്‍ തുടരുന്നു. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം ആദ്യദിനം മുതല്‍ ഗംഭീര പ്രേക്ഷക പ്രതികരണവുമായി തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്.

ആദ്യദിനത്തില്‍ ആഗോളതലത്തില്‍ 48 കോടി രൂപ വാരിക്കൂട്ടിയ ഈ ചിത്രം നാലാം ദിവസത്തിലേക്ക് എത്തിയപ്പോഴേക്കും 141.34 കോടി രൂപയാണ് കൊയ്തെടുത്തത്. വിദേശത്ത് നിന്ന് 78 കോടി രൂപയും ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 63.34 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കലക്ഷന്‍ 54.55 കോടി രൂപയാണ്. ശരവേഗത്തിലാണ് ചിത്രത്തിന്‍റെ ബോക്‌സ് ഓഫിസ് കലക്ഷന്‍ കുതിക്കുന്നത്.

ദൃശ്യം 3 നാലാം ദിവസത്തില്‍ 5,270 ഷോകളില്‍ നിന്ന് മാത്രമായി 13.95 നെറ്റ് കലക്ഷനാണ് നേടിയെടുത്തത്. വിദേശത്ത് നിന്ന് 13 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് വാരിക്കൂട്ടിയത്.

DRISHYAM 3  MOHANLAL  JEETHU JOSEPH  DRISHYAM 3 WORLD WIDE COLLECTION
Drishyam 3 (Photo: Movie Poster)

ആദ്യദിവസം 15.85 കോടി രൂപ 5,506 ഷോകളിലൂടെ നേടി. 51.3 ശതമാനമായിരുന്നു അന്നത്തെ തിയേറ്റര്‍ ഒക്യുപ്പന്‍സി. രണ്ടാം ദിവസത്തില്‍ 11.05 കോടി രൂപയാണ് നേടിയത്. 4,886 ഷോകളാണ് ഉണ്ടായിരുന്നത്. ഏകദേശം 44.5 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപ്പന്‍സി. മൂന്നാം ദിവസത്തില്‍13.70 കോടി രൂപയാണ് നേടിയത്. 5,185 ഷോകളായിരുന്നു. 50.2ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപ്പന്‍സി. നാലാം ദിവസത്തില്‍ 5,270 ഷോകളിലൂടെ 13.95 കോടി രൂപയാണ് സ്വന്തമാക്കിയത്. തിയേറ്റര്‍ ഒക്യുപ്പന്‍സി 51.8 ശതമാനമായിരുന്നു.

മോഹന്‍ലാലിന്‍റെ ജന്മദിനമായ മെയ് 21 നാണ് ചിത്രം ലോകമെമ്പാടുമായി റിലീസിന് എത്തിയത്. ആദ്യ ശനിയാഴ്‌ച വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. 112 കോടി രൂപയാണ് രണ്ടു ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത്.

DRISHYAM 3  MOHANLAL  JEETHU JOSEPH  DRISHYAM 3 WORLD WIDE COLLECTION
Director Jeethu Joseph with Mohanlal (Instagram)

ജീത്തു ജോസഫിന്‍റെ ഈ ഐക്കോണിക്ക് ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ജോര്‍ജുകുട്ടിയുടെ സമാനതകളില്ലാത്ത ജനപ്രീതിയാണ് തെളിയിക്കുന്നത്.

ദൃശ്യം 3 സംസ്ഥാന തിരിച്ചുള്ള ഗ്രോസ് കളക്ഷൻ റിപ്പോർട്ട്

ദിവസംഎ.പി.ടി.ജി.തമിഴ്നാട്കർണാടകകേരളംഇന്ത്യയുടെ ബാക്കി ഭാഗങ്ങൾആകെ
ദിവസം 4₹1.40 കോടി₹1.40 കോടി₹2.40 കോടി₹9.70 കോടി₹1.27 കോടി₹16.17 കോടി

റിലീസിന് മുമ്പുതന്നെ അഡ്വാൻസ് ബുക്കിംഗുകളിലൂടെ ചിത്രം ചരിത്രപരമായ ചലനം സൃഷ്ടിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആദ്യ ദിവസത്തെ പ്രീ-സെയിൽസ് 35 കോടി രൂപ കടന്നു. കേരളത്തിൽ മാത്രം 8 കോടിയിലധികം അഡ്വാൻസ് നേടി.

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് സിനിമയെ ആകര്‍ഷിക്കുന്ന ഒരു ഘടകം.

നാലാംക്ലാസ് വരെ മാത്രം പഠിച്ച, സിനിമകളെ സ്നേഹിക്കുന്ന, കേബിൾ ടിവിക്കാരനായ സാധാരണക്കാരാണ് ജോര്‍ജു കുട്ടി. നാട്ടിന്‍പുറത്തുക്കാരനായ ഇയാള്‍ എല്ലാ പരിമിതികളെയും മറികടന്ന് തന്റെ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് സംരക്ഷിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ഇത് മൂന്ന് ഭാഗങ്ങളിലും കാണാം.

DRISHYAM 3  MOHANLAL  JEETHU JOSEPH  DRISHYAM 3 WORLD WIDE COLLECTION
Drishyam 3 (Photo: Movie Poster)

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ചതാണ് ഈ ചിത്രം.

മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേഷ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്.

Read More:

1. അല്‌പം വൈകി! കാനിലെ ഫാഷന്‍ ക്യൂനായി ഐശ്വര്യ റായ്, അമ്മയെ വെല്ലുന്ന അഴകില്‍ ആരാധ്യയും; മനം നിറഞ്ഞ് ആരാധകര്‍

2. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം പേട്രിയറ്റ് ഒടിടിയിലേക്ക്; റിലീസ് ഉടന്‍, എവിടെ കാണാം

3. നെഞ്ചില്‍ തീക്കനലുമായി ജോര്‍ജു കുട്ടി;ബോക്‌സ് ഓഫിസില്‍ കത്തിക്കയറി ദൃശ്യം 3