നെഞ്ചില്‍ തീക്കനലുമായി ജോര്‍ജു കുട്ടി;ബോക്‌സ് ഓഫിസില്‍ കത്തിക്കയറി ദൃശ്യം 3
വിദേശ വിപണയിലും ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പ്.

By ETV Bharat Entertainment Team
Published : May 23, 2026 at 10:30 AM IST
ആദ്യദിനം മുതല്‍ ബോക്‌സ് ഓഫിസില്‍ വമ്പന്‍ പ്രകടനം കാഴ്‌ച വച്ച് മുന്നേറുകയാണ് ജീത്തു ജോസഫ്- മോഹൻലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ദൃശ്യം 3. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 35 കോടി രൂപയ്ക്ക് മുകളില്‍ നേടിയ ചിത്രം റിലീസ് ചെയ്‌ത് രണ്ടു ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കലക്ഷനാണ്.
ആഗോളതലത്തില്‍ നിന്ന് 76.18 കോടി രൂപയാണ് ചിത്രം രണ്ടു ദിവസം കൊണ്ട് വാരിക്കൂട്ടിയത്. വിദേശ വിപണിയിലും മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. 45 കോടി രൂപ ചിത്രം നേടിയെടുത്തത്. ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ 26.90 കോടി രൂപയാണ്. ഇന്ത്യാ ഗ്രോസ് കലക്ഷന്‍ 31.18 കോടി രൂപ എന്നിങ്ങനെയാണ് സാക്‌നില്‍ക്ക് നല്‍കുന്ന കണക്കുകള്‍.
മലയാളത്തില്‍ 13.7 കോടി രൂപയും രണ്ടാം ദിവസത്തില്‍ 9.85 കോടി രൂപ എന്നിവയാണ് ചിത്രത്തിന്‍റെ വരുമാനം.
തെലുഗുവില്‍ നിന്ന് മാത്രം 2.20 കോടി രൂപയും ചിത്രം നേടി. ആദ്യദിനത്തില്‍ 1.5 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തില്‍ 0.7 ലക്ഷം രൂപ മാത്രമേ ചിത്രത്തിന് ലഭിച്ചുള്ളു.
തമിഴില്‍ നിന്ന് 0.8 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ആദ്യദിനം 0.45 ലക്ഷം രൂപയും രണ്ടാം ദിനത്തില്‍ 0.4 ലക്ഷം രൂപയുമാണ് ചിത്രത്തിന് നേടാനായത്.

കന്നഡയല്‍ നിന്ന് 0.2 ലക്ഷം രൂയും രണ്ടാം ദിനത്തില്‍ 0.1 ലക്ഷം രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനത്തില്‍ രാത്രിയില്‍ 500 ഷോകള്‍ കൂടി വര്‍ധിപ്പിച്ചിരുന്നു. കേരളത്തിലെ തിയേറ്ററുകളെല്ലാം ഹൗസ് ഫുള്ളാണ്.
ആദ്യദിനത്തില്‍ ഇന്ത്യയില്‍ 5506 ഷോകളാണുണ്ടായിരുന്നത്. ഏകദേശം 51.3 ശതമാനം തിയേറ്റര്‍ ഒക്യുപ്പന്‍സിയാണ് ലഭിതച്ചത്. 15.85 കോടി രൂപയാണ് മലയാളത്തില്‍ നിന്ന് മാത്രം ലഭിച്ചത്.
മലയാളം, തെലുഗു, കന്നഡ, തമിഴ് എന്നീ പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗം കലക്ഷനും മലയാളത്തില്‍ നിന്നാണ് ലഭിച്ചത്.
രണ്ടാം ദിവസത്തില്‍ 4,886 ഷോകളില്‍ 11. 05 കോടി രൂപയാണ് മലയാളത്തില്‍ നിന്ന് മാത്രം ലഭിച്ചത്. ഏകദേശം 44 ശതമാനം തിയേറ്റര്‍ ഒക്യുപ്പന്‍സി ഉണ്ടായിരുന്നു. അവധിക്കാലവും വാരാന്ത്യമൊക്കെ ഒത്തുച്ചേരുന്നതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ സിനിമയുടെ വരുമാനം വര്‍ധക്കാനാണ് സാധ്യതയെന്നാണ് ട്രാക്കര്‍മാരുടെ കണക്കുക്കൂട്ടല്‍.
വിദേശ വിപണിയിലും ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. രണ്ടുദിവസം കൊണ്ട് 45 കോടി രൂപയിലധികം ചിത്രം വാരിക്കൂട്ടിയിട്ടുണ്ട്. ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ഭാഗമായിട്ടു മലയാള സിനിമാ ചരിത്രത്തില്‍ ദൃശ്യം 3യ്ക്കാണ് ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ചത്.
2013 ലാണ് ദൃശ്യത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങുന്നത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ കത്തിക്കയറുന്നതാണ് കണ്ടത്. പിന്നീട് റീമേക്കിലൂടെയും ദൃശ്യം ഒരു മലയാള സിനിമയുടെ ഒരു ബ്രാന്‍ഡായി മാറുന്നതാണ് കണ്ടത്.
ഹിന്ദിയിലും തമിഴിയും ഇന്ത്യയിലെ മറ്റു ഭാഷകളിലും ചൈനീസ് ഭാഷയിലുമൊക്കെ ദൃശ്യം റീമേക്ക് ചെയ്‌തു. കോവിഡ് കാലമായതുകൊണ്ട് തന്നെ 2021ൽ കോവിഡ് സമയത്ത് ആമസോൺ പ്രൈമിലൂടെയാണ് ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തിയത്.
മോഹന്‍ലാലിന്‍റെ ജന്മദിനമായ മെയ് 21 നാണ് ദൃശ്യം 3 ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയത്. ‘ദൃശ്യം’ ഫ്രാഞ്ചൈസിക്കു നീതിപുലർത്തുന്ന കഥയാണ് മൂന്നാം ഭാഗത്തിന്റേതെന്ന് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.
ജീത്തു ജോസഫ് നേരത്തെ പറഞ്ഞതു പോലെ ജോര്‍ജു കുട്ടിയുടെ കഥാപാത്രത്തിനും കുടുംബത്തിനും ഇമോഷന്‍സിനും പ്രാധാന്യം നല്‍കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, സിദ്ദിഖ് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

