ETV Bharat / entertainment

തകര്‍ത്താടി ഞെട്ടിച്ച് രജിഷ വിജയന്‍; 'മസ്‌തിഷ്‌ക മരണത്തിലെ' ആദ്യ ഗാനം പുറത്ത്

മസ്‌തിഷ്‌ക മരണം സൈമൺസ് മെമ്മറീസിലെ ആദ്യ ഗാനം പുറത്ത്. ആടിത്തിമിര്‍ത്ത് രജിഷ വിജയനും സംഘവും.

MASTHISHKA MARANAM MOVIE  RAJISHA VIJAYAN  LATEST MOVIE SONG  LATEST MALAYLAM MOVIE
Masthishka Maranam Movie (Movie Poster)
author img

By ETV Bharat Kerala Team

Published : January 9, 2026 at 8:48 PM IST

2 Min Read
Choose ETV Bharat

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം "മസ്‌തിഷ്‌ക മരണം; സൈമൺസ് മെമ്മറീസ്" ലെ ആദ്യ ഗാനം പുറത്ത്. "കോമള താമര" എന്ന വരികളോടെ പുറത്തുവന്നിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കിയാണ്. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്ദ്രേ റാപ് ആലപിച്ച ഗാനത്തിൻ്റെ അഡിഷണൽ വോക്കൽസ് അനിൽ ലാലാണ്.

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. "മസ്‌തിഷ്‌ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ ടൈറ്റിൽ.

ആവാസ വ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് മസ്‌തിഷ്‌ക മരണം; സൈമൺസ് മെമ്മറീസ്. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണിത്.

2046 കാലഘട്ടത്തിലെ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്‌റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046ലെ കൊച്ചി നഗരത്തിൻ്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്.

MASTHISHKA MARANAM MOVIE  RAJISHA VIJAYAN  LATEST MOVIE SONG  LATEST MALAYLAM MOVIE
മസ്‌തിഷ്‌ക മരണം സൈമൺസ് മെമ്മറീസിലെ ഗാനത്തിൽ നിന്ന് (Youtube Screen grab)

ഡാൻസിങ് നിഞ്ച ടീം ആണ് "കോമള താമര" എന്ന ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്. പൈങ്കിളി എന്ന ചിത്രത്തിലെ 'ബേബി ബേബി', സൂക്ഷ്‌മദർശിനിയിലെ 'ദുരൂഹ മന്ദഹാസമേ', ദി പെറ്റ് ഡിറ്റക്റ്റീവിലെ 'തരളിത യാമം' എന്നീ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച് ഏറെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫി ടീം ആണ് ഡാൻസിങ് നിഞ്ച.

നടി രജിഷ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്‌തമായ കഥാലോകം സൃഷ്‌ടിക്കുന്ന ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്‌സിന് വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്‌ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്‌ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്.

സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എംസി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റ് ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും. ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- നിഖിൽ പ്രഭാകർ, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി.

MASTHISHKA MARANAM MOVIE  RAJISHA VIJAYAN  LATEST MOVIE SONG  LATEST MALAYLAM MOVIE
മസ്‌തിഷ്‌ക മരണം സൈമൺസ് മെമ്മറീസിലെ ഗാനത്തിൽ നിന്ന് (Youtube Screen grab)

ചീഫ് അസോസിയറ്റ് സിനിമാട്ടോഗ്രോഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്‌റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നൂർ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ

Also Read: സസ്‌പെൻസും ആകാംഷയും നിറച്ച് ജിത്തു ജോസഫ്; 'വലതുവശത്തെ കള്ളന്‍' ഉടൻ തീയേറ്ററിൽ