ETV Bharat / entertainment

ഇരുന്ന് മാത്രമല്ല നിന്നും ബൈക്കോടിക്കും! സ്റ്റൈലിഷായി മഞ്ജു വാര്യരുടെ കിടിലന്‍ റൈഡ് - വീഡിയോ

അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബിഎംഡബ്ല്യു ആര്‍1250 ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്.

MANJU WARRIER  MANJU WARRIER LATEST NEWS  MANJU WARRIER BIKE RIDE  MALAYALAM ACTRESS
Stylish bike ride by Manju Warrier (Instagram Manju warrier)
author img

By ETV Bharat Entertainment Team

Published : January 3, 2026 at 11:53 AM IST

2 Min Read
Choose ETV Bharat

ടി മഞ്ജു വാര്യരുടെ ബൈക്കിനോടുള്ള ഇഷ്‌ടം മലയാളികള്‍ക്ക് അറിയാം. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ മഞ്ജു വാര്യർ ബിഎം ഡബ്ല്യു ആര്‍ 1250 ജിഎസ് ബൈക്ക് സ്വന്തമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആ ബൈക്കുമായി സാഹസിക യാത്ര നടത്തുന്ന താരത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമാകുന്നത്.

2026 നെ നടി വരവേറ്റത് ഒരു യാത്രയിലൂടെയാണ്. തന്‍റെ ബൈക്കില്‍ ചുറ്റിക്കറങ്ങുന്ന വീഡിയോയാണിത്. കഴിഞ്ഞു പോയതിനും വരാനിരിക്കുന്നതിനും നടന്നു കൊണ്ടിരിക്കുന്നതിനും നന്ദി എന്ന് കുറിച്ചുകൊണ്ടാണ് ബൈക്ക് യാത്രയുടെ വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്.

നല്ല സ്റ്റൈലിഷായി ധനുഷ് കോടിയിലൂടെയാണ് മഞ്ജുവിന്‍റെ ഈ കിടിലന്‍ റൈഡ്. ഇരുന്നും നിന്നുമൊക്കെ ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. മഴയത്ത് ബൈക്ക് യാത്ര ചെയ്യുന്നതിനൊപ്പം സാഹസിക പ്രകടനങ്ങളും താരം നടത്തുന്നുണ്ട്.

വീഡിയോ പങ്കുവച്ചതോടെ സൗബിന്‍ ഷാഹിറും സിത്താരയും പേളിയുമുള്‍പ്പെടെയുള്ള നിരവധി പേരാണ് ലൈക്കുകളും കമന്‍റുമായി എത്തിയിരിക്കുന്നത്. 'എത്ര മനോഹരമായാണ് അവര്‍ ഒരു സ്ത്രീയുടെ എല്ലാ സാധ്യതകളെയും നമുക്ക് മുമ്പില്‍ നിരത്തി വച്ച് ഇങ്ങനെയൊക്കെ ആകണമെന്ന് പറയാതെ പറഞ്ഞു തരുന്നത്' എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റ്. മാത്രമല്ല മഞ്ജുവിന് പുതുവത്സര ആശംസകൾ നേർന്നുകൊണ്ടുള്ള കമന്‍റുകളും ഒട്ടേറെയുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ ബൈക്കിനും ആരാധകര്‍ ഏറുകയാണ്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബിഎംഡബ്ല്യു ആര്‍125 ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്.

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതിന് ശേഷമാണ് മഞ്ജുവിന് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായത്. പിന്നാലെ ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സും താരം സ്വന്തമാക്കി. ആ സമയത്ത് തന്നെ നടന്‍ സൗബിന്‍ ഷാഹിറും ഇതേ ബൈക്ക് വാങ്ങിയിരുന്നു. ഇരുവരും ഒരുമിച്ച് ബൈക്കുമായി നില്‍ക്കുന്നതിന്റെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടറാഡ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. യഥാക്രമം 20.45 ലക്ഷം രൂപയിലും 22.40 ലക്ഷം രൂപയിലുമാണ് ഇന്ത്യ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

ബി.എം.ഡബ്ല്യുവിന്‍റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. 1254 സി.സി. ട്വിന്‍ സിലിണ്ടര്‍ ബോക്സര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 136 എച്ച്.പി. പവറും 143 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.

Also Read:ന്യൂ ഇയറും തൂക്കി, ഇത് നിവിന്‍ മായ! കളങ്കാവലിനെയും മറികടന്ന് സര്‍വം മായ; രണ്ടാം വാരത്തിലും ഞെട്ടിക്കുന്ന കലക്ഷന്‍