'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി; യുഎ സർട്ടിഫിക്കറ്റിന് ഉത്തരവ്, റിലീസ് തീയതി ഉടൻ
കോടതി വിധി ഇന്നത്തേക്കു മാറ്റിയതോടെ ജനനായകൻ്റെ റിലീസ് തിയതി മാറ്റുകയായിരുന്നു. എന്നാൽ വിധി വന്ന സാഹചത്യത്തിൽ ഉടൻ പുതുക്കിയ തീയതി ഉണ്ടായേക്കും.

By ETV Bharat Entertainment Team
Published : January 9, 2026 at 11:09 AM IST
|Updated : January 9, 2026 at 12:35 PM IST
ചെന്നൈ: വിജയ് സിനിമ 'ജനനായകന്' പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി ഉത്തരവ്. യുഎ സർട്ടിഫിക്കറ്റ് ഉടൻ നൽകാനും കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതി ജഡ്‌ജി പി ഡി ആശ ആണ് 'ജനനായകൻ' സിനിമയുടെ സെൻസർഷിപ്പ് കേസിലെ വിധി പറഞ്ഞത്. നിബന്ധനകളോടെയാണ് സിനിമയ്‌ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നൽകിയിരിക്കുന്നത്.
'ജനനായകൻ' ചിത്രം പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് (ജനുവരി 9) റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു. കോടതി വിധി ഇന്നത്തേക്കു മാറ്റിയതോടെയാണ് റിലീസ് നിശ്ചയിച്ച തീയതിയിൽ നിന്ന് മാറ്റിയത്. എന്നാൽ വിധി വന്ന സാഹചര്യത്തിൽ ഉടൻ പുതുക്കിയ തീയതി ഉണ്ടായേക്കും. പൊങ്കൽ ദിനത്തിൽ തന്നെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.

നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് പി ടി ആശയുടെ ബെഞ്ച് കേസിൽ വിശദമായ വാദം കേട്ടു. പൊങ്കലുനോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ജനനായകൻ പുനർ സെൻസർഷിപ്പിനായി ആയക്കണമെന്ന സെൻസർ ബോർഡിൻ്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് നിർമാണ കമ്പനി നിലപാടെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെയാണ് ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരം ഉണ്ടെന്നും സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും സെൻസർ ബോർഡ് കോടതിയിൽ വാദിച്ചത്. ഈ കേസിലാണ് ഇന്ന് കോടതി നിർണായക വിധി പറഞ്ഞത്.
ചില രംഗങ്ങൾ നീക്കം ചെയ്‌താൽ യുഎ സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പറഞ്ഞിട്ടുണ്ടെന്ന് ചലച്ചിത്ര നിർമ്മാണ കമ്പനിക്ക് വേണ്ടി ഹാജരായ വിജയൻ സുബ്രഹ്മണ്യൻ വാദിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മോണിറ്ററിങ് ഓഫിസർ എല്ലാം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്‌തു. അനധികൃതമായി ചിത്രത്തിൻ്റെ റിലീസ് വൈകിപ്പിക്കുന്നുവെന്ന് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചിരുന്നു.
അപ്പീൽ
ഈ ഉത്തരവിനെതിരെ കേന്ദ്ര ഫിലിം സെൻസർ ബോർഡ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ അപ്പീൽ സമർപ്പിച്ചു. ഇന്ന് ഹർജി നൽകിയാൽ ഉച്ചയ്ക്ക് ശേഷം കേസ് വാദം കേൾക്കുന്നതിനായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതിനെ തുടർന്നാണ് ഫിലിം സെൻസർ ബോർഡ് അപ്പീൽ നൽകിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്‌ത വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് 'ജനനായകൻ'. നടൻ വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
Also Read: ഇഷാന്‍ ഷൗക്കത്തിന്‍റെ കിടിലന്‍ ഡാന്‍സ്! ആരാധകരെ ആവേശത്തിലാഴ്‌ത്തി ചത്താ പച്ച പ്രൊമോ ഗാനം

