ETV Bharat / entertainment

പിണറായിസത്തിന് "ഇമേജ്" കൂട്ടി ലാലിസം, ഇരുവര്‍ ടീസര്‍ പുറത്ത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്.

MOHANLAL PINARAYI VIJAYAN  MOHANLAL KERALA CM INTERVIEW TEASER  PINARAYI VIJAYAN INTERVIEW  Iruvar Interview Teaser Out
Iruvar Interview Teaser Out (ETV Bharat)
author img

By ETV Bharat Entertainment Team

Published : February 24, 2026 at 2:51 PM IST

2 Min Read
Choose ETV Bharat

ലയാളത്തിന്‍റെ നടന വിസ്‌മയം മോഹന്‍ലാലും കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പ്രത്യേക അഭിമുഖത്തിൻ്റെ ടീസര്‍ പുറത്ത്. തൻ്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ മോഹൻലാല്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. കേരളത്തിൻ്റെ വികസനം, ഭരണപരമായ കാര്യങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള ഊഷ്‌മളമായ സംഭാഷണമാണ് അഭിമുഖത്തിൻ്റെ കാതൽ. ജനപ്രിയ താരമായ മോഹൻലാൽ മുഖ്യമന്ത്രിയോട് ചോദിക്കുന്ന ചോദ്യങ്ങൾ ഇതിനകം തന്നെ കൗതുകമുണർത്തിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ അഭിമുഖം നടത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. കണ്ടും മിണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും എന്ന തലക്കെട്ടോടെയാണ് അഭിമുഖം റിലീസ് ചെയ്‌തത്. സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ആണ് അഭിമുഖത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹന്‍ലാല്‍ അഭിമുഖം നടത്താന്‍ എത്തിയതെന്നാണ് വിവരം. ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ നടക്കുന്ന ഈ അഭിമുഖത്തിൽ കേരളത്തിൻ്റെ വികസനം, ഭരണപരമായ കാര്യങ്ങൾ, മുഖ്യമന്ത്രിയുടെ വ്യക്തിജീവിതം, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതത്തെയും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെയും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. രണ്ടു ദിവസമാണ് ഇതിനായി മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ എത്തിയത്. ആദ്യ ദിവസം അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തി. എന്താണ് സംസാരിക്കേണ്ട് എന്നതിനെ കുറിച്ച് ഏകദേശ ധാരണയാക്കി.

രണ്ടാം ദിവസം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് അഭിമുഖം നടത്തിയത്. അധികം ആരേയും അറിയിക്കാതെ അതീവ രഹസ്യമായാണ് ചിത്രീകരിച്ചത്. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനത്തിന് ശേഷം ക്ലിഫ് ഹൗസിലെത്തിയതിന് ശേഷമായിരുന്നു ചിത്രീകരണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി മുന്‍പ് മോഹന്‍ലാല്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

അതേസമയം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ദൃശ്യം 3 ആണ് മോഹന്‍ലാലിന്‍റെ അടുത്തിടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രില്‍ 2 ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.മോഹന്‍ലാല്‍- മമ്മൂട്ടി നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റ് എന്നിവയാണ് അടുത്തിടെ റിലീസിന് ഒരുങ്ങുന്നത്. തരുണ്‍ മൂര്‍ത്തി- മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്ന എല്‍ 366 ലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Also Read: വരുണിന്‍റെ കൊലപാതകത്തില്‍ ഇത്തവണ കുടുങ്ങുമോ? നാലാം ക്ലാസുകാരന്‍റെ ബുദ്ധിയില്‍ ഇനി എന്തായിരിക്കും? ചിന്താകുലനായി ജോര്‍ജു കുട്ടി; ദൃശ്യം 3 പോസ്റ്റര്‍