ETV Bharat / entertainment

പോളിങ് ബൂത്തുകളില്‍ താരത്തിളക്കം;വോട്ട് രേഖപ്പെടുത്തി സെലിബ്രിറ്റികള്‍

കേരള നിമയസഭാ തെരഞ്ഞെടുപ്പ് 2026 വോട്ട് രേഖപ്പെടുത്തി സിനിമാ മേഖലയിലെ പ്രമുഖര്‍.

KERALA ASSEMBLY ELECTIONS 2026  CELEBRITIES VOTING KERALA ELECTIONS  CELEBRITY VOTING NEWS KERALA  MOHANLAL
താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം (ETV Bharat)
author img

By ETV Bharat Entertainment Team

Published : April 9, 2026 at 3:47 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: നിമയസഭാ തെരഞ്ഞെടുപ്പിന്‍റെ ആവേശ ചൂടിലാണ് കേരളം. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ( ഏപ്രില്‍ 9) ജനവിധി തേടുന്നത്.

സിനിമാ രംഗത്തെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. തിരക്കേറിയ ഷെഡ്യൂളുകള്‍ മാറ്റിവച്ചാണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അതത് മണ്ഡലങ്ങളില്‍ എത്തിയത്.

എറണാകുളം പൊന്നൂരൂന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്‍റ് സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. നേമം മണ്ഡലത്തില്‍ മുടവന്‍മുകള്‍ സ്‌കൂളില്‍ ബൂത്ത് 36 ല്‍ എത്തിയാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്.

ഗുരുവായൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലെത്തിയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി സമ്മതിദാനാവകാശം വിനിയോഗിച്ചത്.

നേമം മണ്ഡലത്തിലെ കാലടി സ്‌കൂളിലെ ബൂത്തിലെത്തിയാണ് നടന്‍ ജഗദീഷ് വോട്ട് ചെയ്‌തത്. ഒന്നാം പിണറായി സര്‍ക്കാര്‍ നിപയും പ്രളയവുമടക്കം നേരിട്ട് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടാവില്ല, ചിലര്‍ക്ക് സര്‍ക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം മൂന്നാമത് വരുന്ന സ്ഥാനാര്‍ഥി പലയിടത്തും വിജയം തീരുമാനിക്കുമെന്ന് വോട്ട് ചെയ്‌തതിന് ശേഷം ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ 113 ാം നമ്പര്‍ ബൂത്തിലെത്തിയാണ് ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്ന് ടൊവിനോ തോമസ് പറഞ്ഞു. കഴിവും പ്രാപ്‌തിയും ഉള്ളവര്‍ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാര്‍ഹമാണ്. രാഷ്ട്രീയത്തില്‍ ക്ഷോഭിക്കുന്നത് പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തിലാകും. അതേസമയം താന്‍ രാഷ്‌ട്രീയത്തിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് ടൊവിനോ തോമസ് വ്യക്തമാക്കി.

വെഞ്ഞാറമൂട് ഗവ. യുപി സ്‌കൂളില്‍ അമ്മ, സഹോദരി, സഹോദരന്‍ എന്നിവരോടൊപ്പം കുടുംബസമേതമാണ് സുരാജ് വെഞ്ഞാറമൂട് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത്.

കൊല്ലം മണ്ഡലത്തിലെ വോട്ടറായ മുകേഷ് തങ്കശേരി ഇന്‍ഫന്‍റ് ജീസസ് സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

കളമശേരി അംബ്‌ദേകര്‍ തൊഴില്‍ പരിശീലന കേന്ദ്രം ബൂത്ത് നമ്പര്‍ 190 ല്‍ സിനിമാ താരം അജു വര്‍ഗീസ് വോട്ട് രേഖപ്പെടുത്തി. തേവര സര്‍ക്കാര്‍ ഫിഷറീസ് സ്കൂളില്‍ നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും വോട്ട് ചെയ്യാനെത്തി.

KERALA ASSEMBLY ELECTIONS 2026  CELEBRITIES VOTING KERALA ELECTIONS  CELEBRITY VOTING NEWS KERALA  MOHANLAL
പൃഥ്വിരാജ് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം (Instagram)

ഇടതാണെങ്കിലും വലതാണെങ്കും നേരെയാവട്ടെ നല്ല വ്യക്തിത്വങ്ങള്‍ വിജയിക്കട്ടെ എന്നാണ് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ആലപ്പുഴയിലാണ് കുഞ്ചാക്കോ ബോബന്‍ വോട്ട് രേഖപ്പെടുത്തിയത്.

Other Keyword *  Enter here.. KERALA ASSEMBLY ELECTIONS 2026  CELEBRITIES VOTING KERALA ELECTIONS  CELEBRITY VOTING NEWS KERALA  MOHANLAL
ടൊവിനോ തോമസ് (Instagram)

നിരവധി താരങ്ങളും സംവിധായകരും സിനിമാ രംഗത്തെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.

തൊടുപുഴ കുമ്പംകല്ല് ബി ടി എം എല്‍ പി സ്‌കൂളിലാണ് നടന്‍ ആസിഫ് അലിയും അസ്‌കര്‍ അലിയും വോട്ട് രേഖപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് കൊച്ചിയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് ആസിഫ് അലി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

തൃപ്പൂണിത്തുറയില്‍ എംഎല്‍എ കെ ബാബുവിനൊപ്പമെത്തിയാണ് പാലക്കാട് സ്ഥാനാര്‍ത്തിയും നടനുമായ രമേശ് പിഷാരടി വോട്ട് രേഖപ്പെടുത്തിയത്.

Read More:'എന്‍റെ കടമ ഞാന്‍ ചെയ്‌തു, ഇനി നിങ്ങളുടെ ഊഴം'; ക്യൂവില്‍ കാത്തുനിന്ന് വോട്ട് രേഖപ്പെടുത്തി മോഹന്‍ലാല്‍
Read More:'ജനാധിപത്യം നല്‍കുന്ന ഏറ്റവും വലിയ അവകാശം': ഷൂട്ടിന് ബ്രേക്ക് പറഞ്ഞ് മമ്മൂട്ടി, ഇത്തവണയും പതിവ് തെറ്റിച്ചില്ല
Read More:രാഷ്‌ട്രീയത്തിലേക്കില്ല, ആരോടും വിവേചനമില്ല; വോട്ട് രേഖപ്പെടുത്തി ആസിഫ് അലി