ETV Bharat / entertainment

'വൈബ് ഫാമിലി'!ആശ ശരത്തിന്‍റെ മകളുടെ വിവാഹം നിശ്ചയം; ആഘോഷമാക്കി കുടുംബം, പവിഴ മല്ലിക്ക് ചുവടുമായി മക്കള്‍

നടി ആശ ശരത്തിന്‍റെ മകളുടെ വിവാഹം നിശ്ചയം കഴിഞ്ഞു. അതിഥികളായി സുരേഷ് ഗോപിയും ആന്‍റണി പെരുമ്പാവൂരും ദിലീപുമുള്‍പ്പെടെയുള്ളവര്‍.

UTHARA SHARATH  ASHA SHARATH  PAVAZHAMALLI SONG  TRENDING SONG PAVAZHAMALLI
Keerthana's Engagement Celebration (Etv Bharat)
author img

By ETV Bharat Entertainment Team

Published : June 1, 2026 at 2:54 PM IST

2 Min Read
Choose ETV Bharat

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ 'പവിഴമല്ലി'ക്ക് ചുവട് വച്ച് നടി ആശ ശരത്തിന്‍റെ മക്കള്‍. നടിയുടെ ഇളയ മകള്‍ കീര്‍ത്തന ശരത്തിന്‍റെ വിവാഹ നിശ്ചയത്തിനാണ് ട്രെന്‍ഡിങ് ഗാനത്തിന് ചുവട് വച്ചത്. നടിയുടെ മക്കളായ ഉത്തര ശരത്തും ഭര്‍ത്താവ് ആദിത്യയും കീര്‍ത്തനയും പ്രതിശ്രുത വരന്‍ അഖിലുമാണ് പവിഴമല്ലിക്ക് മനോഹരമായ നൃത്ത ചുവടുകളുമായി എത്തിയത്.

വിവാഹ നിശ്ചയത്തിന്‍റെ വേഷത്തിലായിരുന്നു ഉത്തരയും കീര്‍ത്തനയും ഡാന്‍സുമായി എത്തിയത്. ‘എന്‍റെ ഇൻകമിങ് ബ്രദർ’ എന്ന അടിക്കുറിപ്പോടെയാണ് ഉത്തര ഡാൻസ് വിഡിയോ ആരാധകർക്കായി പങ്കുവച്ചത്. ഞൊടിയിടയില്‍ ഒട്ടേറെപേരാണ് ഡാന്‍സ് വീഡിയോ കണ്ടത്. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

‘വൈബ് ഫാമിലി’ എന്നാണ് മറ്റൊരു പ്രതികരണം. ‘ആൺപിള്ളേർക്കും ഡാൻസ് അറിയാം’ എന്നും മറ്റൊരാള്‍ കുറിച്ചു. ഒട്ടേറെ പേരാണ് ലൈക്കും കമന്‍റുമായി എത്തുന്നത്.

ആശാ ശരത്തിന്‍റെ രണ്ടാമത്തെ മകളാണ് കീര്‍ത്തന. ഞായറാഴ്‌ച കൊച്ചിയില്‍ വച്ചായിരുന്നു കീര്‍ത്തനയുടെ വിവാഹ നിശ്ചയം. അഖില്‍ ആണ് വരന്‍. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ സിനിമാ രംഗത്തെ നിരവധിപ്പേര്‍ പങ്കെടുത്തു. ദിലീപ്, സിദ്ദീഖ്, ആന്‍റണി പെരുമ്പാവൂർ, ജയറാം, ലാൽ, സുരേഷ് ഗോപി, രാധിക സുരേഷ് ഗോപി അങ്ങനെ ഒട്ടേറെപേര്‍ അതിഥികളായെത്തി.

കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയില്‍ ബിരുദം നേടിയതാണ് കീര്‍ത്തന. ആശ ശരത്തിനെ പോലെ മക്കളും നൃത്തം അഭ്യസിച്ചിട്ടുണ്ട്. മൂത്ത മകള്‍ ഉത്തരയാണ് അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാവാറുള്ളത്.

2023 ലായിരുന്നു മൂത്ത മകളായ ഉത്തരയുടെ വിവാഹം. മെക്കാനിക്കല്‍ എഞ്ചിനിയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും അരങ്ങേറ്റം കുറിച്ചു. ആശ ശരത്തും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു.

2021 ലെ മിസ് കേരള റണ്ണര്‍അപ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.

അതേസമയം ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 3 ആണ് ആശ ശരത്തിന്‍റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച് ചിത്രം വിജയകരമായി മുന്നേറുകയാണ്.

ഗീത പ്രഭാകര്‍ എന്ന പൊലീസ് വേഷത്തിലാണ് ആശ ശരത്ത് ചിത്രത്തില്‍ എത്തിയത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ വ്യത്യസ്‌തമായ വേഷവും പ്രകടനവുമാണ് ആശ ശരത്തിന്‍റേത്.

Read More:

1. ജയസൂര്യ-വിനായകന്‍ കോംബോ വീണ്ടും; ടൈറ്റന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2.രണ്ടാം വാരത്തിലും ഞെട്ടിച്ച് ജോര്‍ജു കുട്ടി; പതിനൊന്നാം ദിവസവും ബോക്‌സ് ഓഫിസില്‍ കത്തിക്കയറി ദൃശ്യം 3

3. നാ നാ കർതേ പ്യാർ’, ‘തുംനെ പുകാരാ’ ഗാനങ്ങളുടെ ശബ്‌ദം ഇനിയില്ല; പ്രശസ്‌ത പിന്നണി ഗായിക സുമൻ കല്യാൺപൂർ അന്തരിച്ചു