ലുക്ക് അതിമനോഹരം! കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഐശ്വര്യ റായ്‌ക്ക് കടുത്ത വിമര്‍ശനം;ചുട്ട മറുപടിയുമായി കങ്കണ
മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് കാന്‍ 2026 ചലച്ചിത്രമേളയില്‍ പങ്കെടുത്താന്‍ എത്തിയത്.

By ETV Bharat Entertainment Team
Published : May 25, 2026 at 11:13 AM IST
ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഐശ്വര്യ റായ് എത്തിയത് വലിയ ആവേശത്തോടെയാണ് ആരാധകര്‍ കണ്ടത്. കാന്‍ ചലച്ചിത്രമേള ഫാഷന്‍ പ്രേമികളുടെ ലോകമായതുകൊണ്ട് തന്നെ 2026ലെ റെഡ് കാര്‍പറ്റില്‍ തിളങ്ങാന്‍ ബോളിവുഡിന്‍റെ ഈ സുന്ദരി എത്തുമോയെന്ന ആശങ്ക പലരിലുമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് മകള്‍ ആരാധ്യയ്ക്കൊപ്പം ഐശ്വര്യ റായ് എത്തിയത്.
കാനിലെത്തിയ ഐശ്വര്യ റായ്‌യുടെ ലുക്ക് ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. എന്നാല്‍ ഇതിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായ് ബച്ചനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതതിരെ ശബ്‌ദമുയര്‍ത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.
മികച്ച ലുക്കിലാണ് ഐശ്വര്യ റായ് കാനില്‍ എത്തിയതെന്ന് കങ്കണ പറയുന്നുണ്ട്. ആരേയും സന്തോഷിപ്പിക്കാനല്ല ഐശ്വര്യാ റായ് കാനിലെത്തിയത്. പ്രായമുള്ള സ്ത്രീകൾ റെഡ് കാർപ്പറ്റിലേയും പൊതു ഇടങ്ങളിലേയും ആധിപത്യം തുടരുന്നത് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നവർ അതുമായി പൊരുത്തപ്പെടേണ്ടതാണെന്നും കങ്കണാ റണൗട്ട് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
കാനിലെത്തിയ ഐശ്വര്യ റായ്‌യുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോയിയായി പങ്കുവച്ചുകൊണ്ടാണ് വിമര്‍ശകര്‍ക്കുള്ള മറുപടി താരം നല്‍കിയത്.
"ഫാഷനും സ്റ്റൈലും ആത്മപ്രകാശനമാണ്. ജീവിതത്തേയും മനോഭാവത്തേയും കുറിച്ചുള്ള സ്വന്തം വ്യാഖ്യാനമാണ്. ഒരു സ്ത്രീയും ആരോടും കടപ്പെട്ടിരിക്കുന്നില്ല. ആഷിന്‍റെ ലുക്ക് മനോഹരമാണ്. അവരെ മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നവർ നിങ്ങൾ എങ്ങനെയാണെന്ന് കാണിക്കൂ. നിങ്ങളെ സന്തോഷിപ്പിക്കാനല്ല അവർ ഇവിടെ എത്തിയത്. പ്രായമുള്ള സ്ത്രീകൾ റെഡ് കാർപറ്റിലേയും പൊതു ഇടങ്ങളിലേയും ആധിപത്യം തുടരുന്നത് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നവർ ഇനിയെങ്കിലും അതുമായി പൊരുത്തപ്പെടണം.", -ഇതാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
അതേസമയം 2026 ലെ കാന്‍ ചലച്ചിത്ര മേളയില്‍ മനോഹരമായ നീല ഫ്രോക്കില്‍ മെര്‍മെയ്‌ഡ് ഫിനിഷ് നല്‍കിയ ഗൗണിന് നേര്‍ത്ത ദുപ്പട്ടയും ധരിച്ചാണ് ഐശ്വര്യ റായ് കാര്‍പറ്റില്‍ തിളങ്ങിയത്. ഗൗണിനൊപ്പം നീല കല്ലു പതിച്ച മാലയാണ് ഐശ്വര്യ ഗൗണിന് അനുയോജ്യമായി ധരിച്ചത്. ലൂസ് കേൾ ഹെയർ സ്റ്റൈൽ അമിത് അഗര്‍വാള്‍ തയാറാക്കിയ എലഗന്‍റ് ബ്ലൂ ഗൗണായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്.

കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായി മകള്‍ ആരാധ്യയ്ക്കൊപ്പം ഐശ്വര്യ വിമാനത്താവളത്തില്‍ എത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 'രാജ്ഞി വരുന്നു' എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്. നിരവധി പേരാണ് ലൈക്കും കമന്‍റുമായി എത്തിയത്. ഐശ്വര്യ റായ് ബച്ചൻ ഇല്ലാത്ത കാൻ ചലച്ചിത്രമേള തങ്ങൾക്കൊരിക്കലും ഒരു ദൃശ്യവിരുന്നാകില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
എയർപോർട്ട് ലുക്കിനായി കോളറുകളുള്ള കറുത്ത ബട്ടൺഡ് ബ്ലേസറാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. മികച്ച ഫിറ്റിങ്ങിലുള്ള കറുപ്പ് ഓഫിസ് പാന്റ്‌സിനൊപ്പം കറുത്ത കവറപ്പും ധരിച്ച താരം തന്റെ സിഗ്നേച്ചർ ബ്ലാക്ക് ഹീൽഡ് ബൂട്ടുകളും ബ്രൗൺ ഹാൻഡിലുകളുള്ള മനോഹരമായ കറുത്ത ബാഗും കൂടെ കരുതിയിരുന്നു.

