ETV Bharat / entertainment

കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് ; എത്തുന്നത് രണ്‍വീര്‍ സിങ്ങിന്‍റെ നായികയായി

2025 ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

KALYANI PRIYADARSHAN  KALYANI PRIYADARSHAN HINDI MOVIE  KALYANI PRIYADARSHAN LATEST NEWS  RANVEER SINGH
Kalyani Priyadarshan (Instagram Kalyani Priyadarshan)
author img

By ETV Bharat Entertainment Team

Published : January 4, 2026 at 6:20 PM IST

2 Min Read
Choose ETV Bharat

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ചിത്രത്തിലെ ചന്ദ്രയായി വിളയാടിയ കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. സോമ്പി ത്രില്ലര്‍ പ്രളയ്‌യില്‍ റണ്‍വീര്‍ സിങ്ങിന്‍റെ നായികയായി എത്തുമെന്നാണ് സൂചന. സിനിമയില്‍ ഔദ്യോഗികമായി ഒപ്പുവച്ചുവെന്നാണ് വിവരം.

ലൂട്ടരെ, സ്‌കാം 2003, ദി തെല്‍ഗി സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ്‌ മേത്തയാണ് പ്രളയ് സംവിധാനം ചെയ്യുന്നത്. ഒരു നിര്‍മാതാവെന്ന നിലയില്‍ സിംഗിന്‍റെ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. മാ കസം ഫിലിംസിന് കീഴില്‍ ട്രൂ സ്റ്റോറി ഫിലിംസിലെ ഹന്‍സല്‍ മേത്തയും അപ്ലാസ് സോഷ്യലിലെ സമീര്‍ നായരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

2026 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വമ്പന്‍ മുതല്‍ മുടക്കിലാവും ഒരുങ്ങുന്നതെന്നാണ് സൂചന. അത്യാധുനിക വിഷ്വല്‍ എഫക്‌ടുകളുമുണ്ടാകുമെന്നാണ് വിവരം.

KALYANI PRIYADARSHAN  KALYANI PRIYADARSHAN HINDI MOVIE  KALYANI PRIYADARSHAN LATEST NEWS  RANVEER SINGH
Kalyani Priyadarshan Instagram Story (Instagram Kalyani Priyadarshan)

2025 ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയും ഇതോടെ പ്രളയ് സ്വന്തമാക്കി കഴിഞ്ഞു. തെലുങ്കിലൂടെ കരിയര്‍ ആരംഭിച്ച് തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായി മാറിയ താരമാണ് കല്യാണി.

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായി മാറിയ കല്യാണിയുടെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ബോളിവുഡ് എന്‍ട്രി.

300 കോടി ക്ക് മുകളില്‍ നേടിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ഹിറ്റ് ചിത്രത്തിലൂടെ കല്യാണിക്ക് സിനിമാ മേഖലയില്‍ ഉണ്ടായ ഹൈപ്പ് ചെറുതൊന്നുമല്ല, കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാവുകയാണ്.

അടുത്തിടെ ജയ്‌യുമായി ചിത്രം ചെയ്യുന്നതിനെ കുറിച്ചുള്ള സൂചനകള്‍ കല്യാണി പ്രിയദര്‍ശന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സൂചനകള്‍ നല്‍കിയിരുന്നു. ജോസ് സരമാഗോയുടെ ബ്ലൈന്‍ഡ്നെസ് എന്ന നോവലിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് താരം സൂചന നല്‍കിയത്. ഈ വര്‍ഷത്തെ ആദ്യ വായന, ഇത് നല്‍കിയതിന് നിര്‍മാതാവിന് നന്ദി പറഞ്ഞുകൊണ്ടാണ് ബുക്കിന്‍റെ ഫോട്ടോ കല്യാണി പങ്കുവച്ചത്. ജോസ് സരമാഗോയുടെ മികച്ച സാഹിത്യ സൃഷ്‌ടിയാണ് ഈ പുസ്‌തകം. ഔഗ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ പുസ്‌തകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് പ്രളയ് എന്ന അഭ്യൂഹമുണ്ട്.

ലോക മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണ്. ചിത്രത്തിലെ കല്യാണിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തമിഴ് ചിത്രങ്ങളായ ജീനി, മാര്‍ഷല്‍ എന്നിവയാണ് കല്യാണിയുടേതായി അണിയറയിലുള്ള സിനിമകള്‍.

രണ്‍വീര്‍ സിങ്ങിന്‍റെ ധുരന്ധര്‍ വിജയകരമായി തിയേറ്ററില്‍ മുന്നേറുകയാണ്. ഡിസംബർ 5ന് ആയിരുന്നു ധുരന്ധര്‍ റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് 1186.25 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം കൊയ്‌തെടുത്തത്. 140 കോടിയാണ് ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച പടത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ട്.

അതേസമയം, ധുരന്ദർ 2വും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 19 ഓടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണവും ആരംഭിക്കും.

സ്പൈ ആക്ഷൻ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read:ഇതെന്തൊരു പോക്കാണ്! 100 കോടിക്ക് അരികില്‍ നിവിന്‍ ചിത്രം, പത്താം ദിവസവും ഞെട്ടിക്കുന്ന കലക്ഷന്‍