ETV Bharat / entertainment

'അവളുടെ ശ്വാസോച്ഛാസവും കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീരുമാണ് എല്ലാം പറഞ്ഞു തന്നത്'- വിരോഷിന്‍റെ വിവാഹത്തിന് സാക്ഷിയായി കല്യാണി

രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ടയ്‌ക്ക് കല്യാണിയുടെ ഹൃദയം തൊടുന്ന ആശംസ.

വിജയ് ദേവരകൊണ്ട വിവാഹം  രശ്‌മിക മന്ദാന വിവാഹം  കല്യാണി പ്രിയദര്‍ശന്‍  രശ്‌മിക വിജയ് ദേവരകൊണ്ട വിവാഹം
രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട (Photo: Face book @ Vijay Devarakonda)
author img

By ETV Bharat Entertainment Team

Published : February 27, 2026 at 11:53 AM IST

2 Min Read
Choose ETV Bharat

തെലുഗു താരങ്ങളായ വിജയ്‌ ദേവരകൊണ്ട- രശ്‌മിക മന്ദാന ദമ്പതികള്‍ക്ക് ആശംസയുമായി എത്തുകയാണ് സിനിമാ രംഗത്തെ സുഹൃത്തുക്കളും ആരാധകരുമൊക്കെ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഇന്നലെ (ഫെബ്രുവരി 26) ഉദയ്‌പൂരില്‍ വിവാഹിതരായത്.

ചടങ്ങില്‍ സിനിമയിലെ ചില സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. രാവിലെ 10.10 നാണ് രശ്‌മികയുടെ കഴുത്തില്‍ വിജയ്‌ ദേവരകൊണ്ട താലി ചാര്‍ത്തിയത്.

വിവാഹത്തിനായി ഉദയ്‌പൂരില്‍ അതിഥികളായി എത്തിയവരുടെ വിവരങ്ങള്‍ ഇതിനിടെ പുറത്തു വന്നിരുന്നു. തരുൺ ഭാസ്‌കർ, രാഹുൽ രവീന്ദ്രൻ, ഈഷ റെബ്ബ, ആഷിക രംഗനാഥ്, ശ്രവ്യ വർമ്മ എന്നിവരുൾപ്പെടെ സിനിമാ മേഖലയിലുള്ള അഭിനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

വിജയ് ദേവരകൊണ്ട വിവാഹം  രശ്‌മിക മന്ദാന വിവാഹം  കല്യാണി പ്രിയദര്‍ശന്‍  രശ്‌മിക വിജയ് ദേവരകൊണ്ട വിവാഹം
രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട (Photo: Instagram @ Kalyani Priyadarshan)

മലയാളത്തിന്‍റെ പ്രിയതാരം കല്യാണി പ്രിയദര്‍ശനും ഉദയ്‌പൂരില്‍ കല്യാണം കൂടാന്‍ എത്തിയവരില്‍ ഉണ്ടായിരുന്നു. കല്യാണി കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറി നല്‍കിയിരുന്നു. ഇപ്പോഴിതാ താരദമ്പതിമാര്‍ക്ക് കല്യാണി നല്‍കി ആശംസയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.

" ഏറ്റവും കരുണയുള്ള ഒരു പെണ്‍കുട്ടി തന്‍റെ ഏറ്റവും നല്ല സുഹൃത്തിനെ വിവാഹം കഴിക്കുന്നത് ഇന്ന് എനിക്ക് കാണാന്‍ കഴിഞ്ഞു. അതും വളരെ മനോഹരമായ അന്തരീക്ഷത്തില്‍.

അവള്‍ അവന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ അവന്‍ പിന്നിലേക്ക് തിരിഞ്ഞ് അവള്‍ക്കായി കാത്തിരിക്കുകയായിരുന്നു. അവള്‍ പതുക്കെ ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോഴുള്ള ഭാരം പോലും അനുഭവിക്കാനായി. അവളുടെ ശ്വാസോച്ഛാസവും കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീരുമായിരുന്നു എല്ലാം പറഞ്ഞു തന്നത്.

പരസ്‌പര ബഹുമാനം, ഹൃദയത്തിന്‍റെ ആഴത്തില്‍ വേരൂന്നിയ സൗഹൃദം, പരിശ്രമം ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ പണിതുയര്‍ത്തിയ ഒരു സ്‌നേഹത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. എന്‍റെ പ്രിയപ്പെട്ട രശ്‌മിക മന്ദാനയ്ക്കും ദേവരകൊണ്ടയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇത് ജീവിതത്തിലെ ഏറ്റവും മനോഹരമായ തുടക്കമായി മാറട്ടെ", കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.

വിജയ് ദേവരകൊണ്ട വിവാഹം  രശ്‌മിക മന്ദാന വിവാഹം  കല്യാണി പ്രിയദര്‍ശന്‍  രശ്‌മിക വിജയ് ദേവരകൊണ്ട വിവാഹം
രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട (Photo: Face book @ Vijay Devarakonda)

വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

താര ദമ്പതികള്‍ ആരാധകരുടെ ആശംസ പ്രവാഹമാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദത്തിലെ വിവാഹ വീഡിയോകള്‍ പങ്കുവച്ചാണ് പലരും അഭിനന്ദനവും ആശംസയും അറിയിക്കുന്നത്. അതീവ സുരക്ഷാ വലയത്തിലാണ് വിവാഹം നടന്നത്.

വിജയ് ദേവരകൊണ്ട വിവാഹം  രശ്‌മിക മന്ദാന വിവാഹം  കല്യാണി പ്രിയദര്‍ശന്‍  രശ്‌മിക വിജയ് ദേവരകൊണ്ട വിവാഹം
രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട (Photo: Face book @ Vijay Devarakonda)

ഇന്നലെ രാവിലെ വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ച് തെലുഗു സംസ്കാര രീതിയിലാണ് വിവാഹം നടന്നത്. വൈകുന്നേരം 4.30 ന് രശ്‌മികയുടെ കുടുംബം കൊടുവ പാരമ്പര്യത്തിലും വീണ്ടും വിവാഹിതരായി.

വിജയ് ദേവരകൊണ്ട വിവാഹം  രശ്‌മിക മന്ദാന വിവാഹം  കല്യാണി പ്രിയദര്‍ശന്‍  രശ്‌മിക വിജയ് ദേവരകൊണ്ട വിവാഹം
രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട (Photo: Face book @ Vijay Devarakonda)

മിനിമലിസ്റ്റിക് ബഹോ തീമിലാണ് വിവാഹവേദിയൊരുക്കിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്താകാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്കും ക്യാമറകള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

Also Read:ഒരുനാള്‍ രശ്‌മികയെ വിവാഹം ചെയ്യാന്‍ ഭയപ്പെട്ടിരുന്ന വിജയ്‌ ദേവരകൊണ്ട; പിന്നീട് അവളില്ലാതെ പറ്റില്ലെന്ന തോന്നലില്‍ വിവാഹം