ETV Bharat / entertainment

കടൽ കടന്ന മഹത്വം; അന്താരാഷ്ട്ര പ്രശസ്‌തിയിൽ വീണ്ടും കളരിപ്പയറ്റ്, ഗുരുക്കൾ എസ്‌ മഹേഷിനെ തേടിയെത്തിയത് അപൂർവ ബഹുമതി

ഫെസ്‌റ്റിവൽ സംഘാടകരായ യുഐകെടിയുടെ (യൂണിയൻ ഇറ്റാലിയനാ കുങ്ഫൂ ട്രഡീഷയണലേ) ബ്രാൻഡ് അംബാസഡർ എന്ന അപൂർവ്വ ബഹുമതിയും ഗുരുക്കൾ എസ് മഹേഷിനെ തേടിയെത്തി.

KALARIPPAYATTU  MAHESH GURUKKAL AT IMAD  MARTIAL ARTS EXPO 2026  MAHESH GURUKKAL AT ARTS FEST ROME
അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് അൻ്റ് ഹോളിസ്‌റ്റിക് ഡേ ഫെസ്‌റ്റിവലിൽ ഗുരുക്കൾ എസ്‌ മഹേഷ് (ETV Bharat)
author img

By ETV Bharat Kerala Team

Published : June 16, 2026 at 5:37 PM IST

2 Min Read
Choose ETV Bharat

എറണാകുളം: അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് അൻ്റ് ഹോളിസ്‌റ്റിക് ഡേ (ഐഎംഎഡി) ഫെസ്‌റ്റിവലിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം. റോമിൽ സംഘടിപ്പിച്ച ഫെസ്‌റ്റിവലിൽ ഗുരുക്കൾ എസ് മഹേഷ് കളരിപ്പയറ്റിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഭ പിടിച്ചുപറ്റി. ഫെസ്‌റ്റിവൽ സംഘാടകരായ യുഐകെടിയുടെ (യൂണിയൻ ഇറ്റാലിയനാ കുങ്ഫൂ ട്രഡീഷയണലേ) ബ്രാൻഡ് അംബാസഡർ എന്ന അപൂർവ്വ ബഹുമതിയും ഗുരുക്കൾ എസ് മഹേഷിനെ തേടിയെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ നിന്ന് ഒരു ആയോധനകല മേളയിൽ അവതരിപ്പിക്കപ്പെടുന്നത്. മേളയുടെ കാൽ നൂറ്റാണ്ട് നീളുന്ന ചരിത്രത്തിൽ തന്നെ ആദ്യം. കളരിപ്പയറ്റിനെപ്പറ്റി സംസാരിക്കാനും പ്രകടനം കാഴ്‌ചവയ്ക്കാനും സംഘാടകർ ഡോ. എസ് മഹേഷിനെ ക്ഷണിച്ചത് മലയാളികൾക്ക് അഭിമാനകരമായ കാര്യമായി മാറി. തിരുവനന്തപുരം നേമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഗസ്ത്യം കളരിയുടെ മുഖ്യ ഗുരുക്കളും അഗസ്ത്യം ഫൗണ്ടേഷൻ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനുമാണ് ഗുരുക്കൾ ഡോ. എസ് മഹേഷ്.

KALARIPPAYATTU  MAHESH GURUKKAL AT IMAD  MARTIAL ARTS EXPO 2026  MAHESH GURUKKAL AT ARTS FEST ROME
ഗുരുക്കൾ എസ്‌ മഹേഷ് മറ്റ് പ്രശസ്‌ത വ്യക്തികൾക്കൊപ്പം (ETV Bharat)

മേളയ്‌ക്ക് ഭംഗികൂട്ടി പാരമ്പര്യത്തനിമ

ലോകത്തെ വ്യത്യസ്‌തമായ പാരമ്പര്യ ആയോധനകലകളും സംസ്‌കാരങ്ങളും പരസ്‌പരം വിനിമയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഐകെടി എല്ലാവർഷവും മേള സംഘടിപ്പിക്കുന്നത്. ഏതെങ്കിലും ആയോധന കലയിൽ പ്രാവീണ്യം തെളിയിക്കുന്നവർക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. മേളയുടെ ഇരുപത്താറാം എഡിഷനാണ് ഇത്തവണ റോമിൽ അരങ്ങേറിയത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ നാല്‌പ്പതിലേറെ മാസ്‌റ്റേഴ്‌സ്, ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുമുള്ള 250 ക്ലബ്ബുകൾ, 15,000 ത്തിലധികം സന്ദർശകർ എന്നിവരുടെ സജീവ പങ്കാളിത്തമാണ് ജൂൺ 13 മുതൽ 15 വരെ നടന്ന പരിപാടിയുടെ മുഖ്യ ആകർഷണമായത്.

KALARIPPAYATTU  MAHESH GURUKKAL AT IMAD  MARTIAL ARTS EXPO 2026  MAHESH GURUKKAL AT ARTS FEST ROME
ഗുരുക്കൾ എസ്‌ മഹേഷ് പരിപാടിയിൽ സംസാരിക്കുന്നു (ETV Bharat)

കലയ്‌ക്ക് പുറമേ പുസ്‌തക പ്രകാശനവും

യൂറോപ്യൻ ആയോധനകലകൾക്ക് പുറമേ കുങ് ഫു, മാവു തായ്, കരാട്ടേ തുങ്ങിയവയും പാരമ്പര്യത്തനിമയോടെ മേളയുടെ ഭാഗമാവുന്നുണ്ട്. ഗുരുക്കൾ മഹേഷിലൂടെ കഴിഞ്ഞ വർഷം മേളയുടെ ശ്രദ്ധയും ആദരവും നേടിയ കളരിപ്പയറ്റിനെ അടുത്തറിയാൻ നിരവധി പേരാണ് ഇത്തവണ സിനി സിറ്റയിലെത്തിയത്.

KALARIPPAYATTU  MAHESH GURUKKAL AT IMAD  MARTIAL ARTS EXPO 2026  MAHESH GURUKKAL AT ARTS FEST ROME
ഗുരുക്കൾ എസ്‌ മഹേഷ് തൻ്റെ പുസ്‌തകം കൈമാറുന്നു (ETV Bharat)

കളരിപ്പയറ്റ് - ദ വേ ഓഫ് ദി വാരിയർ (Kalarippayattu- the way of the warrior) എന്ന ശീർഷകത്തിൽ ഗുരുക്കൾ ഡോ. എസ് മഹേഷ് എഴുതിയ പുതിയ പുസ്‌തകത്തിൻ്റെ പ്രകാശനവും മേളയുടെ ഭാഗമായി നടന്നു. യുഐകെടി പ്രസിഡൻ്റ് അലസാൻഡ്രോ കൊളോണീസ് വൈസ് പ്രസിഡൻ്റ് റോസെല്ലി ലൊറെൻസിനിക്ക് നൽകിയാണ് പുസ്‌തകം പ്രകാശിപ്പിച്ചത്.

ഇറ്റലിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടിയിൽ മുഖ്യ ഭാഷകനായി ഡോ. മഹേഷ് സംസാരിച്ചു. കളരിപ്പയറ്റിലെ യോഗ പ്രയോഗങ്ങളെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന മാനസികവും ശാരീരികവുമായ ഊർജ്ജത്തെക്കുറിച്ചുമാണ് മഹേഷ് സംസാരിച്ചത്. പരിപാടിക്ക് മുൻപ് ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു, കൾച്ചറൽ സെക്രട്ടറി ലക്ഷ്‌മി സ്വാമിനാഥൻ എന്നിവരെയും മഹേഷ് സന്ദർശിച്ചു.

Also Read: ഒരു ഞണ്ടിന് ഇത്രയും വിലയോ? പച്ചക്കാലൻ ഞണ്ട് കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന ഷിബിൻ