അൻഷുലയുടെ വിവാഹ സത്‌കാരത്തിൽ തിളങ്ങി ജാൻവി കപൂർ; ചർച്ചയായി മെഹന്ദിയിലെ 'ശിഖു' എന്ന പേര്
ജൂലൈ ആറിനായിരുന്നു ജാൻവി കപൂറിൻ്റെ അർധ സഹോദരി അൻഷുല കപൂറിൻ്റെയും രോഹൻ താക്കറേയുടെയും വിവാഹം. അടുത്ത ബന്ധുകളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ മൂംബൈയിൽ വച്ചായിരുന്നു ചടങ്ങ്.

By ANI
Published : July 9, 2026 at 4:39 PM IST
മുംബൈ: സെലബ്രിറ്റികളുടെ വസ്‌ത്രധാരണവും മേക്കപ്പുമെല്ലാം പലപ്പോഴും നമ്മളെ സ്വാധീനിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പല പോസ്‌റ്റുകളെ കുറിച്ചും നമ്മൾ ചർച്ച ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ചർച്ചയാവുകയാണ് നടി ജാൻവി കപൂർ.
ജൂലൈ ആറിനായിരുന്നു ജാൻവി കപൂറിൻ്റെ അർധ സഹോദരി അൻഷുല കപൂറിൻ്റെയും രോഹൻ താക്കറേയുടെയും വിവാഹം. അടുത്ത ബന്ധുകളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ മൂംബൈയിൽ വച്ചായിരുന്നു ചടങ്ങ്.
ചടങ്ങിൽ ശരിക്കും തിളങ്ങിയത് ജാൻവി കപൂറായിരുന്നു. മൗവ് സിൽക്ക് സാരിയും സ്‌ട്രാപ്പലെസ് ബ്ലൗസും ധരിച്ച ജാൻവിയെ കാണാൻ ഒരു രാജകീയ പ്രൗഢി തന്നെ നൽകി. വസ്‌ത്രത്തിന് അനുസരിച്ചുള്ള ചോക്കർ നെക്‌ലേസും ചാന്ദ്ബാലീ കമ്മലകളും വളകളും മറ്റും ആ ലൂക്ക് കുറച്ചുകൂടെ ഭംഗിയാക്കി.
ജൂലൈ 8 നാണ് നടി വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമമായ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പോസ്‌റ്റിന് ലൈക്കും കമൻ്റുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ ജാൻവിയുടെ വസ്‌ത്രം മാത്രമായിരുന്നില്ല മെഹന്തിയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി.
മെഹന്ദിയിൽ ഹിന്ദിയിൽ എഴുതിയിരിക്കുന്ന ശിഖു എന്ന പേരായിരുന്നു പലരുടെയും ചർച്ചാ വിഷയം. കാമുകനായ ശിഖർ പഹാരിയയുടെ വിളിപ്പേരാണോ ശിഖു എന്ന് ചോദിച്ച് പലരും കമൻ്റ് ബോക്‌സിലെത്തി. ജാൻവി കപൂറും ശിഖർ പഹാരിയും വർഷങ്ങളായി പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിനെ കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപിച്ചിട്ടില്ല. പല പരിപാടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത് ആരകാധകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഒരിക്കൽ ശിഖറിൻ്റെ പേര് രേഖപ്പെടുത്തിയ നെക്ലസ് ധരിച്ച് ജാൻവി വന്നത് വലിയ വാർത്തയായിരുന്നു. കൂടാതെ ശിഖർ ഇടക്കിടെ ജാൻവിയുടെ ചിത്രങ്ങൾ സോഷ്യ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്‌ക്കാറുണ്ട്. ഇതെല്ലാം ആരാധകരിൽ പലതരത്തിലുമുള്ള സംശയങ്ങൾക്കും വഴിവെക്കുന്നുണ്ട്.
2026 ജൂണിൽ തിയേറ്ററുകളിൽ എത്തിയ പെദ്ദിയാണ് ജാൻവി കപ്പൂറിൻ്റെ ഏറ്റവും പുതിയ ചിത്രം.ബുച്ചിബാബു സന സംവിധാനം ചെയ്‌ത ചിത്രത്തിൽ രാം ചരൺ ആണ് നായകൻ. ചിത്രത്തിൽ അച്ചിയമ്മ എന്ന കഥാപ്ത്രത്തെയാണ് ജാൻവി അവതരിപ്പിച്ചത്.
2022 ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് അൻഷുലയും രോഹൻ താക്കൂറെയും പരിചയപ്പെടുന്നത്. തുടർന്ന് മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം 2025 ൽ രോഹൻ അൻഷുലയോട് വിവാഹാഭ്യർഥന നടത്തുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

