ETV Bharat / entertainment

ഇത്തവണ തിയേറ്ററില്‍ കടുത്ത മത്സരം; ഏറ്റുമുട്ടാനെത്തുന്നത് ജന നായകനും പരാശക്തിയും രാജാ സാബും; അഡ്വാന്‍സ് ബുക്കിംഗിലും വമ്പന്‍ പ്രതികരണം

വിജയ് നായകനാകുന്ന ജന നായകന്‍, ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തി, പ്രഭാസ് ചിത്രം ദി രാജാ സാബ് എന്നീ ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിംഗിന് ഇന്ത്യയിലും ആഗോളതലത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

PARASAKTHI ADVANCE BOOKING  THE RAJA SAAB ADVANCE BOOKING  THALAPATHY VIJAY  LATEST MOVIE RELEASE
Movie (Posters)
author img

By ETV Bharat Entertainment Team

Published : January 5, 2026 at 8:44 PM IST

3 Min Read
Choose ETV Bharat

മ്പൻ തിയേറ്റര്‍ ക്ലാഷിനാണ് ഇത്തവണത്തെ പൊങ്കല്‍ സാക്ഷ്യം വഹിക്കുന്നത്. വിജയ് ചിത്രം 'ജന നായക'നും ശിവകാർത്തികേയന്‍ സിനിമ 'പരാശക്തി' യും പ്രഭാസ് ചിത്രം 'ദി രാജാ സാബു'മാണ് ഇത്തവണ പൊങ്കലിന് തിയേറ്ററുകളിലെത്തുന്ന വലിയ സിനിമകള്‍. ഈ ഏറ്റമുട്ടലില്‍, കലക്ഷനില്‍ ആര് മുന്നിലാകുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകരും ട്രാക്കര്‍മാരും.

മൂന്ന് ചിത്രങ്ങളുടെയും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജന നായകന്‍. വിജയ്‌യുടെ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചതുകൊണ്ട് തന്നെ തന്‍റെ അവസാന ചിത്രമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ വമ്പന്‍ ഹൈപ്പോടെയാണ് ജന നായകന്‍ ജനുവരി 9 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ലോകമെമ്പാടും നിന്ന് ലാഭം നേടാൻ ഏകദേശം 550 കോടി രൂപ നേടേണ്ടതുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ജന നായകന്‍റെ ട്രെയിലർ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇത് ബോക്‌സ് ഓഫിസ് വിജയത്തിന് നിര്‍ണായകമാണ്. മൊത്തം തിയേറ്റര്‍ അവകാശം 230 കോടി രൂപയ്ക്കാണ് വിറ്റത്. തമിഴ്‌നാട്ടില്‍ 105 കോടി രൂപയ്ക്കാണ് വിറ്റുപോയത്. വിദേശങ്ങളില്‍ 78 കോടി രൂപയ്ക്കും കേരളത്തില്‍ 15 കോടി രൂപയ്ക്കുമായി വിറ്റുപോയിരിക്കുന്നത്.

അഡ്വാൻസ് ബുക്കിംഗിന്റെ കാര്യത്തിൽ, ജന നായകൻ ഇതുവരെ ലോകമെമ്പാടുമുള്ള പ്രീ-സെയിലുകളിൽ ഏകദേശം 35 കോടി രൂപ നേടിയതായാണ് വിവരം. ആഭ്യന്തര അഡ്വാൻസ് വിൽപ്പന 7 കോടി രൂപയോളം ലഭിച്ചു., കർണാടകയിൽ മാത്രം 4 കോടിയിലധികം രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്.

യുകെയിൽ 50,000-ത്തിലധികം ടിക്കറ്റുകൾ വിറ്റു.വിദേശ വിപണയില്‍ ഇനിയും ടിക്കറ്റ് വില്‍പ്പന ഉയരുമെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വടക്കേ അമേരിക്കയിൽ 21,115 ടിക്കറ്റുകൾ വിറ്റഴിച്ചതോടെ, സിനിമ അഡ്വാൻസ് വിൽപ്പനയിൽ 3 മില്യൺ ഡോളർ കവിഞ്ഞു.

അതേസമയം, പ്രഭാസിന്‍റെ ദി രാജാ സാബ് എന്ന ചിത്രവും വിദേശ മുൻകൂർ ബുക്കിംഗിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്‌ച വയ്ക്കുന്നത്. ജനുവരി 9 നാണ് തെലുഗു ഫാന്‍റസി ഹൊറര്‍ കോമഡി ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തുന്നത്.

ജനുവരി 8 നാണ് വിദേശ പ്രീമിയറുകൾ . ചിത്രത്തിന്‍റെ വടക്കേ അമേരിക്കൻ വിതരണക്കാരായ പ്രത്യംഗിര സിനിമാസിന്‍റെ കണക്കനുസരിച്ച്, ഇതുവരെ മുൻകൂർ ടിക്കറ്റ് വിൽപ്പന 500,000 ഡോളര്‍ കവിഞ്ഞു. വടക്കേ അമേരിക്കയിൽ മാത്രം ദി രാജാസാബ് 17,272 ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.

മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എന്നാല്‍ ശിവകാര്‍ത്തിയേകന്‍റെ പരാശക്തി അഡ്വാന്‍സ് ബുക്കിംഗിന് തമിഴ്നാട്ടില്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ട്. 1960 കളിലെ ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ജനുവരി 10 ന് റിലീസ് ചെയ്യാനാണ് തീരുമാനം. എന്നാല്‍ ഇതുവരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. അതിനാല്‍ തമിഴ്‌നാട്ടിലെ മിക്ക തിയേറ്ററുകളും അഡ്വാന്‍സ് ബുക്കിംഗ് വൈകുമെന്നാണ് വിവരം.

അതേസമയം തമിഴ്‌നാട്ടില്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേരളം, കര്‍ണാടകയിലും മികച്ച പ്രകടനം തന്നെയാണ് പരാശക്തി അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നേരത്തെ തിയേറ്റര്‍ ക്ലാഷ് ഒഴിവാക്കുന്നതിനായി പരാശക്തി തിയതി മാറ്റാന്‍ നിര്‍മാതാവിനോട് ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടിരുന്നു. സിനിമ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് നിക്ഷേപകരെ എല്ലാം അറിയിച്ചു കഴിഞ്ഞതിനാൽ അത് സാധ്യമല്ലായിരുന്നു. കൂടാതെ 2026 ഏപ്രിലില്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത് സിനിമയെ ബാധിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ് 'പരാശക്തി' വിതരണം ചെയ്യുന്നത്.

ജനുവരി 10ന് ആണ് സുധാ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' തിയേറ്ററുകളിലെത്തുന്നത്. ശിവകാർത്തികേയനൊപ്പം ജയം രവി, ശ്രീലീല, അഥർവ എന്നിവരാണ് 'പരാശക്തി'യിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Also Read:ഇതാണ് നിവിന്‍ മായ…! ബോക്‌സ് ഓഫിസില്‍ കൊടുങ്കാറ്റായി സര്‍വം മായ; പതിനൊന്നാം ദിവസവും കുതിച്ചുയര്‍ന്ന് കലക്ഷന്‍