'സമയം ഭയാനകവും കഠിനവുമാണ്';സംഘര്‍ഷം രൂക്ഷം, അജിത്ത് കുമാറടക്കമുള്ള സിനിമാ താരങ്ങള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നു
വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് മിഡില്‍ ഈസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്.

By ETV Bharat Entertainment Team
Published : March 2, 2026 at 1:13 PM IST
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സിനിമാതാരങ്ങളടക്കം പലരും ദുബായിലും മറ്റിടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കിയതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലായത്.
വിമാന സർവീസുകൾ നിർത്തിവയ്ക്കൽ, വ്യോമാതിർത്തി അടച്ചിടൽ, സുരക്ഷാ ആശങ്കകൾ എന്നിവ കാരണത്താല്‍ നിരവധി പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കുമാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെയായത്. കുടുങ്ങിയവരില്‍ ഇന്ത്യയിലെ നിരവധി സിനിമാ താരങ്ങളും ഉള്‍പ്പെടുന്നുണ്ട്. വ്യക്തപരമായതും സിനിമാ സംബന്ധമായ കാര്യങ്ങള്‍ക്കുമൊക്കെ ദുബായിലേക്ക് പോയവരാണ് കുടുങ്ങി കിടക്കുന്നത്. അജിത് കുമാർ, ഇഷ ഗുപ്ത, നർഗീസ് ഫക്രി തുടങ്ങി ഒട്ടേറെ പേരുണ്ട്.
തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ നിലവില്‍ ദുബായിലാണ്. ഇത് ആരാധകരെ വലിയ രീതിയില്‍ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. അജിത്ത് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ വിമാനത്താവളത്തില്‍ നിന്ന് താരം തിരിച്ചു പോകുകയായിരുന്നു. അജിത്ത് ദുബായിയില്‍ സുരക്ഷിതനാണെന്ന് മാനേജര്‍ അറിയിച്ചു. സ്പോര്‍ട്സ് റേസിങ്ങുമായി ബന്ധപ്പെട്ട് അജിത്ത് കുറച്ചു നാളായി ദുബായിലാണ്.

അതേസമയം, "ജന്നത്ത്", "3G - എ കില്ലർ കണക്ഷൻ" തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി സോണാൽ ചൗഹാനും ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്. സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള മാര്‍ഗ നിര്‍ദേശവും പിന്തുണയും തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യര്‍ഥിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി സഹായം തേടിയത്.
ദുബായില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന്‍റെ അനുഭവം തെലുഗു നടന്‍ വിഷ്ണു മഞ്ചുവും പങ്കുവച്ചിട്ടുണ്ട്. ഒരു മിസൈല്‍ പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈലിന്‍റെ ശബദ്ം ഇളയ മകളെ ഭീതിയിലാഴ്ത്തിയെന്ന് താരം പറഞ്ഞു. ലോകത്ത് എവിടെയാണെങ്കിലും ഒരു കുഞ്ഞുങ്ങളും അവരുടെ കൂരയ്ക്ക് മേരെ യുദ്ധത്തില്‍ ശബ്ദം കേട്ടാകരുത് വളരേണ്ടതെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.

ദുബായിയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു വിഷ്‌ണു മഞ്ചുവും കുടുംബവും.
ദുബായിയില്‍ താന്‍ സുരക്ഷിതമായിരിക്കുന്നുവെന്ന് നടി ഇഷ ഗുപ്ത വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് ദുബായ് വിമാനങ്ങളെല്ലാം റദ്ദാക്കിയ സാഹചര്യത്തിലാണ് താരങ്ങള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നത്. ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇഷ ഗുപ്ത വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിലിയൂടെയാണ് നടി ദുബായില്‍ കുടുങ്ങിക്കിടക്കുന്ന കാര്യം വ്യക്തമാക്കിയത്.

തനിക്ക് മെസേജ് അയക്കുന്ന എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. ഞങ്ങള്‍ക്ക് കുഴപ്പമില്ല. ഞങ്ങള്‍ സുരക്ഷിതരാണ്. സമയം ഭയാനകമാണ് വളരെ കഠിനമാണ്, . ദൈവം ഞങ്ങളെ സംരക്ഷിക്കാൻ ഉണ്ട്. യു എഇ ഗവണ്‍മെന്‍റ് സംരക്ഷിക്കുന്നതിലും ആക്രമണം തടയുന്നതും പരമാവധി ചെയ്യുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," ഇഷ ഗുപ്‌ത കുറിച്ചു.

"ബാധിതരായ എല്ലാവർക്കും വേണ്ടിയും, ഒറ്റപ്പെട്ടുപോയ എല്ലാവർക്കും വേണ്ടിയും, എല്ലാറ്റിനുമുപരി എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു. ഉടൻ വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു," അവർ കൂട്ടിച്ചേർത്തു.
In Dubai visiting family tonight. Missiles visible in the sky. The loud interceptions shook our home and frightened little Ayra.
— Vishnu Manchu (@iVishnuManchu) February 28, 2026
Praying for peace. No child anywhere should grow up hearing the sound of war above their roof.
Grateful to the UAE defense forces for keeping… pic.twitter.com/tCbE78eoBY
ആണവ പദ്ധതി ഉപേക്ഷിക്കാന്‍ താറാക്കാത്തത്തിന്‍റെ പേരില്‍ ഇറാനു നേരെ ഇസ്രായേലും യു എസും സംയുക്ത വ്യോമാക്രണം നടത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമായിത്.

