ഒരുനാള്‍ രശ്‌മികയെ വിവാഹം ചെയ്യാന്‍ ഭയപ്പെട്ടിരുന്ന വിജയ് ദേവരകൊണ്ട; പിന്നീട് അവളില്ലാതെ പറ്റില്ലെന്ന തോന്നലില്‍ വിവാഹം
''എന്‍റെ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയ നിമിഷം, അത്രമാത്രം രശ്‌മികയെ മിസ് ചെയ്‌തു. ഇപ്പോള്‍ എന്‍റെ ഉറ്റ സുഹൃത്തിനെ ഭാര്യയാക്കി''.

By ETV Bharat Entertainment Team
Published : February 27, 2026 at 10:43 AM IST
തെന്നിന്ത്യന്‍ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ജീവിതത്തില്‍ ഒന്നായതിന്‍റെ ആഹ്ളാദത്തിലാണ് ആരാധകര്‍. ഇരുവരുടെയും ഓണ്‍ സ്‌ക്രീനിലെ കെമസ്‌ട്രി ഓഫ് സ്‌ക്രീനിലും കാണാനായി ആകാംക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. അതിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ഇരുതാരങ്ങളും ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെ (ഫെബ്രുവരി 26 ) രാജസ്ഥാനിലെ ഉദയ്‌പൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തരുൺ ഭാസ്‌കർ, രാഹുൽ രവീന്ദ്രൻ, ഈഷ റെബ്ബ, കല്യാണി പ്രിയദർശൻ, ആഷിക രംഗനാഥ്, ശ്രവ്യ വർമ്മ എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി അഭിനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
വിവാഹ ശേഷം വിജയ് ദേവരകൊണ്ട ഭാര്യയെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ,

"ഒരു ദിവസം, ഞാൻ അവളെ മിസ് ചെയ്‌തു, അവള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ ദിവസം മികച്ചതാകുമായിരുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്ന തരത്തില്‍ അവളെ മിസ് ചെയ്‌തു. അവള്‍ എന്‍റെ എതിര്‍വശത്തായി ഇരുന്നിരുന്നുവെങ്കില്‍ എന്‍റെ ആഹാരം ആരോഗ്യകരമായിരുന്നുവെന്നത് പോലെ അവള്‍ എന്നോടൊപ്പം വ്യായാമങ്ങള്‍ ചെയ്‌തിരുന്നുവെങ്കില്‍ എന്‍റെ വ്യായാമങ്ങള്‍ കൂടുതല്‍ രസകരവും ആസായകരവുമാകുന്നത് പോലെ, എനിക്ക് അവളെ വേണമെന്നത് പോലെ, ഞാന്‍ എവിടെയായിരുന്നാലും എന്‍റെ വീട്ടിലെയും ശാന്തതയും സമാധാനവും അനുഭവിക്കാന്‍ വേണ്ടി മാത്രം .. അങ്ങനെ ഞാന്‍ എന്‍റെ ഉറ്റ സുഹൃത്തിനെ എന്‍റെ ഭാര്യയാക്കി, 26.02.2026", വിജയ് ദേവരകൊണ്ട വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു.
എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് ദേവരകൊണ്ട നല്‍കിയ ഒരുഭിമുഖത്തിലെ ചില വാചകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ഗീതാ ഗോവിന്ദ'ത്തില്‍ ഇരുവരും പ്രണയജോഡികളായാണ് എത്തിയത്. അന്നത്തെ ഇവരുടെ കെമസ്‌ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തതുമാണ്. സിനിമയിലെ വിവാഹ രംഗത്തെ കുറിച്ച് വിജയ് ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ചിത്രത്തിലെ 'വച്ചിന്‍ഡമ്മ' എന്ന ഗാനം രംഗം ചിത്രീകരിക്കുമ്പോള്‍ താന്‍ ശരിക്കും ഭയന്നിരുന്നിരുന്നുവെന്ന് ന്യൂസ് വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ആ രംഗത്തില്‍ വിവാഹം സ്വഭാവികമെന്ന് തോന്നിപ്പിക്കാന്‍ വിജയ് രശ്‌മികയുടെ കഴുത്തില്‍ മംഗല്യസൂത്ര മൂന്ന് കെട്ടുകല്‍ കെട്ടേണ്ടി വന്നു. ആ നിമിഷത്തെ ഓര്‍ത്തുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞു, താന്‍ ഒരു വിവാഹ മണ്ഡപത്തില്‍ ഇരിക്കുന്നു. പക്ഷേ താന്‍ മംഗല്യസൂത്രയുടെ മൂന്ന് കെട്ടുകള്‍ കെട്ടുന്നതിന്‍റെ ഒരു ഷോട്ട് ഉണ്ട്. അത് വളരെയധികം ഭയപ്പെടുത്തി.
"വെറുമൊരു ഷോട്ട് ആണെന്ന് അറിയാമായിരുന്നിട്ടും അത് ശരിക്കും ഒരു വിവാഹം പോലെയായിരുന്നു. സാരിയൊക്കെ ധരിച്ച് അണിഞ്ഞൊരുങ്ങി വധു (രശ്‌മിക) നില്‍ക്കുന്നു. പൂക്കളും മാലയുമൊക്കെയുണ്ട്. ആ ഷോട്ടില്‍ വധുവിന്‍റെ കഴുത്തില്‍ മംഗല്യസൂത്ര മൂന്ന് കെട്ടുകള്‍ കെട്ടാന്‍ സംവിധായകന്‍ എന്നോട് ആവശ്യപ്പെടുന്നു. ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ രശ്‌മികയോട് പറഞ്ഞു ഇത് ശരിക്കും വിചിത്രമാണെന്ന് എന്നാല്‍ രശ്‌മിക സ്‌ക്രീനില്‍ വിവാഹം കഴിക്കുന്നത് മൂന്നാമത്തെ തവണയായിരുന്നു. അതുകൊണ്ട് അവര്‍ക്ക് വിഷമമൊന്നുമില്ലായിരുന്നു", വിജയ് ഓര്‍ത്തു പറഞ്ഞു.
എന്നാല്‍ 2026 ല്‍ ഒരു ഓണ്‍സ്‌ക്രീന്‍ വിവാഹത്തെ ഭയന്നിരുന്നു അതേ ജോഡി തന്നെ യഥാര്‍ഥ ജീവിതത്തില്‍ ഭാര്യ- ഭര്‍ത്താക്കന്മാരായി എന്നുള്ളതാണ്. 2025 ലായിരുന്നു വിവാഹ നിശ്ചയമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹ ശേഷം രശ്‌മിക ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു,
"ഇപ്പോള്‍ നിങ്ങള്‍ക്ക് എന്‍റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു. മിസ്റ്റര്‍ വിജയ് ദേവരകൊണ്ട, യഥാര്‍ഥ സ്നേഹം എങ്ങെയായിരിക്കുമെന്ന് എന്നെ പഠിപ്പിച്ച മനുഷ്യന്‍, സമാധാനപരമായിരിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ചു തന്ന മനുഷ്യന്‍", രശ്‌മിക കുറിച്ചു.
മാര്‍ച്ച് നാലിന് ഹൈദരാബാദിലെ ബഞ്ചാരഹില്‍സിലാണ് സത്‌കാര വിരുന്ന് ഒരുക്കിയിരിക്കുന്നത്. സിനിമാ രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Also Read:വിജയ് ദേവരകൊണ്ടയും രശ്‌മികയും വിവാഹിതരായി, ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ പുറത്ത്

