ETV Bharat / entertainment

ഇന്നലെ സെറ്റില്‍ ജന്മദിനാഘോഷം, പിന്നാലെ സഞ്ജയ് ലീല ബന്‍സാലിക്ക് ഹൃദയാഘാതം? അടുത്ത വൃത്തങ്ങള്‍ പറയുന്നതിങ്ങനെ

ഫെബ്രുവരി 24 നായിരുന്നു സംവിധായകനും നിര്‍മാതാവുമായ സഞ്ജയ് ബന്‍സാലിയുടെ 63 ാം പിറന്നാള്‍. ഇതിനിടെ ഹൃദയാഘാതം വന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

SANJAY LEELA BHANSALI MOVIES  SANJAY LEELA BHANSALI DIRECTOR  SANJAY LEELA BHANSALI HEALTH  BHANSALI HEART ATTACK RUMOURS
Sanjay Leela Bhansali (IANS)
author img

By ETV Bharat Entertainment Team

Published : February 25, 2026 at 3:20 PM IST

2 Min Read
Choose ETV Bharat

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സഞ്ജയ് ബന്‍സാലി കഴിഞ്ഞ ദിവസമാണ് ( ഫെബ്രുവരി 24) തന്‍റെ പുതിയ സിനിമയായ 'ലവ് ആന്‍ഡ് വാറി'ന്‍റെ സെറ്റില്‍ 63 ാം പിറന്നാള്‍ ആഘോഷിച്ചത്. ആലിയഭട്ട്, രണ്‍വീര്‍ സിംഗ്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ സെറ്റിലാണ് ജന്മദിനാഘോഷം നടന്നത്.

എന്നാല്‍ ഇതിന് പിന്നാലെ സഞ്ജയ് ലീല ബന്‍സാലിക്ക് ഹൃദയാഘാതം ഉണ്ടായി എന്ന വാര്‍ത്തയാണ് പ്രചരിച്ചത്. ഈ വാര്‍ത്ത പ്രേക്ഷകരേയും അദ്ദേഹത്തിന്‍റെ അടുത്തു സുഹൃത്തുക്കളേയും ബന്ധുക്കളേയും ഒന്നടങ്കം ഞെട്ടിച്ചു.

ഗുരുതരമായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സംവിധായകനെ മുംബൈയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചില ഓണ്‍ലൈനുകളിലൂടെ വാര്‍ത്തകള്‍ പരന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ ആശങ്കയറിച്ച് ആരാധകര്‍ രംഗത്ത് വന്നു.

ചില ഓണ്‍ലൈനുകളില്‍ അദ്ദേഹം കര്‍ശനമായ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണെന്നു പോലും പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഇപ്പോഴിതാ ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ബന്‍സാലിയുടെ അടുത്ത വൃത്തങ്ങള്‍ ഇ ടിവി ഭാരതിനോട് വ്യക്തമാക്കിയിരിക്കുകയാണ്. സംവിധായകന് ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.

പതിവ് ആരോഗ്യ പരിശോധനയ്ക്ക് മാത്രമാണ് ബന്‍സാലി ആശുപത്രി സന്ദര്‍ശിച്ചതെന്നും അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കിംവദന്തികള്‍ക്ക് വിശ്വസനീയമായ ഉറവിടമില്ലെന്നും സംഘം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബന്‍സാലിയുടെ ജന്മദിനാഘോഷത്തിന്‍റെ ചിത്രങ്ങള്‍ ആലിയ ഭട്ടാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചത്. സഹപ്രവർത്തകരും ആരാധകരുമെല്ലാം സോഷ്യൽമീഡിയ വഴി സംവിധായകനും നിർമാതാവും സംഗീത സംവിധായകനുമായ സഞ്ജയ് ലീലാ ബൻസാലിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു.

'ജീനിയസ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നടി മനീഷ കൊയ്‌രാള ജന്മദിനക്കുറിപ്പ് പങ്കുവെച്ചത്. ആശംസകൾ അറിയിച്ച് ആലിയ ഭട്ട് വെറൈറ്റി ഇന്ത്യയുടെ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരുന്നു.

"ജോലി എന്നത് എന്‍റെ സ്വത്വം നിര്‍വചിക്കുന്ന ഒന്നാണ്. ജോലിയില്ലാത്തപ്പോൾ ഞാനൊന്നുമല്ലാത്തൊരാളായി തോന്നും. ഞാനിപ്പോൾ ഒരു കലാകാരൻ എന്ന നിലയിൽ കൂടുതൽ സാഹസികനും പേടിയില്ലാത്തൊരാളുമാണ്. അഞ്ചോ പത്തോ വർഷം മുമ്പ് ഞാൻ ജോലി ചെയ്തതിനേക്കാൾ കഠിനമായി ഞാൻ ഇന്ന് ജോലി ചെയ്യുന്നു. ദിവസവും ഏകദേശം 20 മണിക്കൂർ ഇതിനായി നീക്കിവെക്കുന്നു, ഞാനത് ആസ്വദിക്കുകയാണ്', ജോലി സ്ഥലത്തെ തന്റെ ജന്മദിനാഘോഷത്തിനിടെ ബൻസാലി പറഞ്ഞതായി പോസ്റ്റിൽ വിവരിക്കുന്നുണ്ട്".

കഴിഞ്ഞ ദിവസം നടി ശ്രീദേവിയുടെ ചരമവാര്‍ഷികം കൂടിയായിരുന്നു. ശ്രീദേവിയെ ഓര്‍ത്തും അവരുടെ കഴിവുകളെ കുറിച്ചും ബന്‍സാലി പറഞ്ഞു. ശ്രീദേവി തന്നോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും താന്‍ വലിയ ആരാധികയായിരുന്നുവെന്നും ബന്‍സാലി വെളിപ്പെടുത്തി.

Also Read:നാല്‍പത് വര്‍ഷത്തിന് ശേഷം! കമല്‍ഹാസനെ വാരിപ്പുണര്‍ന്ന് അമിതാഭ് ബച്ചന്‍; കൽക്കി 2898 എഡി ചിത്രീകരണം ആരംഭിച്ചു