ETV Bharat / entertainment

ആദ്യ ഭാഗത്തിന് ഗംഭീര കയ്യടി;വിഷ്‌ണു വിശാലിനൊപ്പം വീണ്ടും ഐശ്വര്യ ലക്ഷ്‌മി; ഹരം കൊള്ളിച്ച് ഗാട്ട കുസ്‌തി 2 ടീസര്‍

മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയായിരുന്നു ഗാട്ട കുസ്‌തി

GATTA KUSTHI 2  VISHNU VISHAL  AISHWARYA LEKSHMI  TAMIL MOVIE
Gatta Kusthi 2 (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : June 3, 2026 at 2:12 PM IST

2 Min Read
Choose ETV Bharat

ലയാളികളുടെ ഇഷ്‌ട താരം ഐശ്വര്യ ലക്ഷ്‌മി തകര്‍ത്തഭിനയിച്ച തമിഴ്‌ ചിത്രമാണ് ഗാട്ട കുസ്‌തി. വിഷ്‌ണു വിശാല്‍- ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു രചനയും സംവിധാനവും നിര്‍വഹിച്ച സ്പോര്‍ട്‌സ് ഡ്രാമ ചിത്രമായ ഗാട്ട കുസ്‌തി മലയാളി തമിഴ് പ്രേക്ഷകരെ ഒരുപോലെ ഹരം കൊള്ളിച്ചതാണ്.

ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്നതറിഞ്ഞതു മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആവേശഭരിതമായ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കീര്‍ത്തിയെന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്‌മി ചിത്രത്തില്‍ എത്തിയത്.

വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തിലുണ്ടാകുകയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആദ്യഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നയാവും രണ്ടാഭാഗത്തിലും ഉണ്ടാകുക.

ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ് കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. രമ്യ കൃഷ്ണന്‍, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെത്തിയ പുതിയ താരങ്ങള്‍.

വേല്‍സ് ഫിലിം ഇന്‍റര്‍ർനാഷണലും വിഷ്‌ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷോണ്‍ റോള്‍ഡന്‍ ആണ് സംഗീതം. ഛായാഗ്രാഹണം കെ എം ഭാസ്കരന്‍ ചിത്രം ജൂലൈ മൂന്നിന് തിയേറ്ററുകളില്‍ എത്തും.

2022 ലാണ് സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. പാലക്കാടുള്ള കീര്‍ത്തിയെന്ന മലയാളി പെണ്‍കുട്ടിയായാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ എത്തിയിരുന്നത്. ഗുസ്‌തി ചാമ്പ്യനാണ് കീര്‍ത്തി. അമ്മാവന്‍ ഗണേഷിന്‍റെ പിന്തുണ മാത്രമാണ് കീര്‍ത്തിക്കുള്ളത്. അവളുടെ വിവാഹം മുടങ്ങാന്‍ ഗുസ്‌തി കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിലെ മറ്റാരും ഇതിനെ പിന്തുണച്ചിരുന്നില്ല. മാത്രമല്ല കുടുംബത്തിലേക്ക് സ്ത്രീധനം ചോദിച്ചെത്തുന്ന പുരുഷന്മാരെ കീര്‍ത്തി നിരസിക്കുന്നുമുണ്ട്. എന്നാല്‍ അമ്മാവന്‍റെ സുഹൃത്ത് വഴി അയാളുടെ അനന്തരവനെ വിവാഹം ചെയ്യുന്നു.

ഭാര്യയ്ക്ക് നീണ്ട മുടിയും കീഴ്വഴക്കമുള്ളവളായിരിക്കണമെന്ന നിര്‍ബന്ധവുമുള്ളയാളുടെ ആലോചന കീര്‍ത്തിക്ക് വരുന്നു. തന്നെക്കാൾ വിദ്യാഭ്യാസമുള്ളവളായിരിക്കരുതെന്നും (അവൻ എട്ടാം ക്ലാസ് മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ) അവൻ ആഗ്രഹിക്കുന്നു. മനസ്സില്ലാമനസ്സോടെ അവൾ തന്‍റെ പിതാവിനെ പ്രീതിപ്പെടുത്താൻ ആ വിവാഹത്തിന് സമ്മതിക്കുന്നു. നീണ്ട മുടിയുള്ള നാടന്‍ പെണ്ണായാണ് കീര്‍ത്തി പെണ്ണുകാണല്‍ ചടങ്ങിനായി നില്‍ക്കുന്നത്. കീര്‍ത്തിയെ കണ്ടയുടനെ വീരയ്ക്ക് ഇഷ്‌ടമാകുന്നു. സ്ത്രീധനം നിരസിച്ചതോടെ കീര്‍ത്തി വീരയേയും ഇഷ്‌ടപ്പെടുന്നു.

തുടര്‍ന്ന് വീരയും കീര്‍ത്തിയും തമ്മിലുള്ള വിവാഹം നടക്കുന്നു. വിവാഹത്തിന് ശേഷമാണ് നീണ്ട മുടിയില്ലെന്നും കീര്‍ത്തി വിദ്യാഭ്യാസമുള്ളവളും ഗുസ്‌തി താരവുമാണെന്ന് വീര അറിയുന്നത്. പിന്നീടുള്ള സംഭവവികാസങ്ങളാണ് ആദ്യഭാഗം പറയുന്നത്.

Read More:

1. അതീവ ഗ്ലാമറസായി രശ്‌മികയും കൃതിയും; ഷാഹിദ് കപൂര്‍ ചിത്രം കോക്‌ടെയ്‌ല്‍ 2 ട്രെയിലര്‍

2.പ്രിയതമയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍; ഉള്ളുനിറഞ്ഞ് സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരം

3. ജോര്‍ജുകുട്ടിയെ കാണണം! കുടുംബ പ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക്; 12ാം ദിവസവും ദൃശ്യം 3 ബോക്‌സ് ഓഫിസില്‍ കുതിക്കുന്നു