നിശബ്‌ദ സിനിമ; തിയേറ്ററില്‍ വന്‍ വിജയം നേടിയ വിജയ് സേതുപതി ചിത്രം ഗാന്ധി ടോക്‌സ് ഒടിടിയിലേക്ക്
പണവും അഴിമതിയും നിറഞ്ഞ ഒരു ലോകത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന സാധാരണക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്.

By ETV Bharat Entertainment Team
Published : February 28, 2026 at 12:35 PM IST
വിജയ് സേതുപതി, അരവിന്ദ് സ്വാമി , അദിതി റാവു ഹൈദരി, സിദ്ധാര്‍ഥ് ജാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗാന്ധി ടോക്‌സ്. തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ഈ നിശബ്‌ദ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു.
സാ സസൂച, യേഡ എന്നീ മറാഠി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോര്‍ പാണ്ഡുരംഗ് ബെലേക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്.
ആക്ഷേപഹാസ്യ ഹാസ്യമായി എത്തിയ ഈ ചിത്രം മാര്‍ച്ച് ആറ് മുതല്‍ സീ5 ലൂടെ ആഗോള ഡിജിറ്റര്‍ പ്രീമിയറിന് ഒരുങ്ങുന്നത്.
സീ സ്റ്റുഡിയോസ്, മൂവിമിൽ, ക്യൂറിയസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംഭാഷണങ്ങളില്ലാത്ത, ദൃശ്യങ്ങളിലൂടെ കഥ പറയുന്ന ഒരു ആധുനിക നിശബ്ദ ചിത്രമാണ്. മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് ലഭ്യമാകും.എ.ആർ. റഹ്മാന്‍റെ ഹൃദയസ്പർശിയായ സംഗീതം ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു.
പണവും അഴിമതിയും നിറഞ്ഞ ഒരു ലോകത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന സാധാരണക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്.
തിയേറ്ററുകളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണം പ്രേക്ഷകർ സ്വീകരിച്ചു എന്നതിന് തെളിവാണ്. ZEE5-ലൂടെ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു. നിശബ്ദതയിലൂടെയും ദൃശ്യങ്ങളിലൂടെയും ഒരു വൈകാരിക ലോകം സൃഷ്ടിക്കാനുള്ള കഥ പറച്ചിലിലാണ് ഞാൻ ഈ ചിത്രത്തിലേക്ക് ആകർഷിക്കപ്പെട്ടത് എന്ന് അദിതി റാവു ഹൈദരി കൂട്ടിചേർത്തു.
സംഭാഷണങ്ങളില്ലാതെ കഥ പറയുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ദൃശ്യങ്ങളിലും പ്രകടനങ്ങളിലും സംഗീതത്തിലും പൂർണ്ണമായി വിശ്വസിച്ചാണ് ഞങ്ങൾ ഈ സിനിമ ഒരുക്കിയത്. തിയേറ്ററുകളിൽ നിന്ന് ലഭിച്ച കയ്യടി മികച്ച ഒരു പ്രചോദനമാണ്. ഒ ടി ടി യിൽ റിലീസ് ചെയ്യുമ്പോൾ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ തീർച്ചയായും വലിയ ചർച്ചയാകും എന്ന് കിഷോർ പാണ്ഡുരംഗ് ബെലേക്കർ അഭിപ്രായപെട്ടു.
ജനുവരി 30 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഒരുകാലത്ത് സമ്പന്നനായിരുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറായിരുന്ന മോഹൻ ബോസ്മാന്റെ വേഷത്തിലാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. ഇതോടൊപ്പം ബിസിനസില്‍ അയാള്‍ക്ക് തകര്‍ച്ചയുണ്ടാകുന്നു. ഇതോടൊപ്പം അയാള്‍ക്ക് ഭാര്യയും മകളും അമ്മയേയുമൊക്കെ നഷ്‌ടപ്പെടുന്നു.
മറുവശത്ത് വിജയ് സേതുപതി എന്ന കഥാപാത്രം നിരന്തര ദുരിതത്തിൽ മുങ്ങിത്താഴുന്ന വ്യക്തിയാണ്. ഒരു ദിവസം ജീവിക്കാൻ പാടുപെടുന്ന, രോഗിയായ, വൃദ്ധയായ അമ്മയോടൊപ്പം ഒരു ഇടുങ്ങിയ സ്ഥലത്ത് അയാൾ ജീവിക്കുന്നു. പണം എപ്പോഴും ദുർലഭമാണ്; ദൈനംദിന ഭക്ഷണത്തിന് പണം കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല, ചികിത്സാ ചെലവുകൾ വര്‍ധിക്കുന്നു.
കുട്ടികളുടെ പാര്‍ട്ടികളില്‍ കോമാളിയായി അഭിനയിക്കുന്നത് ഉള്‍പ്പെടെ ചെറിയ ജോലികളില്‍ അയാള്‍ ഏര്‍പ്പെടുന്നു. ദാരിദ്ര്യത്തിന്‍റെ കൊടുമുടിയിൽ നിൽക്കുമ്പോഴും, സേതുപതിയുടെ കഥാപാത്രം ധാർമ്മികമായി ഉറച്ചുനിൽക്കുന്നു. ശരിയും തെറ്റും സംബന്ധിച്ച ശാന്തവും എന്നാൽ ഉറച്ചതുമായ വിശ്വാസത്താൽ അത് നയിക്കപ്പെടുന്നു. ഇതാണ് ഈ ചിത്രം പറയുന്നത്.
Also Read:'കേരള സ്റ്റോറി 2' കാണാൻ ആളില്ല; സംസ്ഥാനത്ത് ഷോകൾ വ്യാപകമായി റദ്ദാക്കി

