ETV Bharat / entertainment

‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ ആഗോള റിലീസ്

സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്

Enna Vilai
എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാ (Special Arrangement)
author img

By ETV Bharat Entertainment Team

Published : September 2, 2026 at 12:49 PM IST

3 Min Read
Choose ETV Bharat

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘എന്ന വിലൈ’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമാതാവുമായ ജി വി പ്രകാശ് കുമാറിൻ്റെ മ്യൂസിക് ലേബൽ സ്വന്തമാക്കി. സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ തിരക്കഥാകൃത്ത് സജീവ് പാഴൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് എന്ന വിലൈ. ചിത്രം തമിഴ് ഭാഷയിലാണ് ഒരുങ്ങിയിരിക്കുന്നത്. കലാമയ സിനിവേഴ്സിൻ്റെ ബാനറിൽ ജിതേഷ് വിശ്വംഭരനും അനു ഗോപാൽ വേണുഗോപാലും ചേർന്നാണ് എന്ന വിലൈ നിർമിച്ചിരിക്കുന്നത്.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. പതിനാറാമത് ദാദ സാഹേബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ചിത്രം നേടി.

കേശു ഈ വീടിൻ്റെ നാഥൻ എന്ന സിനിമയുടെ ചിത്രീകരണം രാമേശ്വരത്ത് നടക്കുന്ന വേളയിൽ താൻ കണ്ടൊരു കാഴ്ചയാണ് എന്നെ വിലൈ എന്ന ചിത്രത്തിന് പ്രേരകമായതെന്ന് സജീവ് പാഴൂർ ഇ ടിവി ഭാരതിനോട് വെളിപ്പെടുത്തിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഉർവശിയെ കേന്ദ്ര കഥാപത്രമാത്രമാക്കി ഒരുക്കാൻ ഇരുന്ന ചിത്രം പിന്നീട് നിമിഷ സജയലിലേക്ക് എത്തിച്ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ കരുണാസ് അവതരിപ്പിച്ച കഥാപാത്രം ആദ്യം എത്തിച്ചേർന്നത് യോഗി ബാബുവിലേക്ക് ആയിരുന്നു. ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയായത്.

G V Prakash Kumar Acquires Audio Rights Of Nimisha Sajayan's 'Enna Vilai'
എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ (Special Arrangement)

ജീവിതത്തില്‍ ചില വിലമതിക്കാനാകാത്ത കാര്യങ്ങൾ ഉണ്ട്. എത്ര പണം കൊടുത്താലും പരിഹരിക്കാനോ നേടാനോ സാധിക്കാത്ത ചില കാര്യങ്ങൾ. അങ്ങനെ വിലയിടാൻ ആകാത്ത ജീവിതത്തിലെ ചില ഏടുകളാണ് ഈ സിനിമയ്ക്ക് അടിത്തറ. സിനിമയ്ക്ക് ഒരു കോർട്ട് റൂം ഡ്രാമ സ്വഭാവം വന്നു പോകുന്നുണ്ട്. ഈ സിനിമയുടെ ആശയത്തിൽ പ്രതിപാദിക്കുന്ന തരത്തിലുള്ള ഒരു കേസ് ചർച്ചചെയ്യുന്നത് ഒരുപക്ഷേ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. ഒരു വക്കീൽ കഥാപാത്രമായിട്ടാണ് നിമിഷ ചിത്രത്തിൽ എത്തുക. സംവിധായകൻ പറഞ്ഞു.

‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് ‘എന്ന വിലൈ’യുടെ ഗാനങ്ങളും ജി വി പ്രകാശ് കുമാറിൻ്റെ മ്യൂസിക് ലേബലിലൂടെ സംഗീതാസ്വാദകരിലേക്കെത്തുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ, ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും. ചിത്രത്തിന് സംഗീതം ഒരുക്കിയത് സാം സി എസ് ആണ്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. ഏറെ ആഴമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ പറയുന്നതിനൊപ്പം, പ്രേക്ഷകർക്ക് വലിയ തിയേറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു.

Enna Vilai
എന്ന വിലൈ ലൊക്കേഷന്‍ (Special Arrangement)
2026 സെപ്റ്റംബറിൽ ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
Enna Vilai
എന്ന വിലൈ ലൊക്കേഷനില്‍ നിമിഷ സജയനും സജീവ് പാഴൂരും (Special Arrangement)
ഛായാഗ്രഹണം - ആൽബി ആൻ്റണി, സംഗീതം - സാം സി എസ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ - എം ശിവകുമാർ, പിആർഒ - ശബരി.

Also Read: പ്രേക്ഷകരെ ഒരേ തരത്തിലുള്ള സിനിമകൾ മടുപ്പിക്കുമെന്ന് ലെന; റിലീസിന് ഒരുങ്ങി 'ധനുഷ്കോടിയിലേക്ക്'