'ആര്‍ക്കും തളര്‍ത്താനാകില്ല! കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ നീ'; സഞ്ജുവിന് കൈയടിച്ച് സിനിമാ താരങ്ങള്‍, അഭിനന്ദന പ്രവാഹം
ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും സഞ്ജു സാംസണിന് അഭിനന്ദന പെരുമഴയാണ്.

By ETV Bharat Entertainment Team
Published : March 2, 2026 at 10:15 AM IST
റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ ബോളിനെ ഫോറിലേക്ക് അടിച്ചു തെറിപ്പിച്ചതിന് ശേഷം സഞ്ജു സാംസണ്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ മുട്ടുകുത്തി. ഹെല്‍മറ്റ് ഊരിയ ശേഷം രണ്ടു കൈയും ഉയര്‍ത്തി ആകാശത്തേക്ക് നോക്കി ദൈവത്തിനോട് നന്ദി പറഞ്ഞത് ഏവരും കണ്ടതാണ്.
ട്വന്‍റി- ട്വന്‍റി ലോകകപ്പില്‍ വെസ്റ്റിഡീസിനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സെഞ്ചുറിക്ക് മൂന്ന് റണ്‍സ് മതിയായിരുന്നുവെങ്കിലും അതിനേക്കാള്‍ മൂല്യമുള്ള ഇന്നിങ്സ് കളിച്ച സഞ്ജു, കളിയിലെ മിന്നും താരവുമായി.

ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും സഞ്ജു സാംസണിന് അഭിനന്ദന പെരുമഴയാണ്. മലയാള സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിന് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനവുമായി എത്തി.
‘‘ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’’–മമ്മൂട്ടി കുറിച്ചു,

‘നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
‘സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്‍റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിങ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ.’–മോഹൻലാലിന്‍റെ വാക്കുകൾ.
"കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ, ബാറ്റിംഗ് അത്യുഗ്രന്‍, ആ ശാന്തത അതിലും അത്യുഗ്രന്‍.ക്രിക്കറ്റ്കാരനായ സഹോദര നിനക്ക് നീണ്ട കരിയര്‍ ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ", ജൂഡ് ആന്‍റണി കുറിച്ചു.
What a knock, @IamSanjuSamson
— Mammootty (@mammukka) March 1, 2026
Pure class. Pure dominance. A fearless statement on the biggest stage.
Congratulations to the Indian cricket team for marching into the #T20WorldCup2026 Semi Final. pic.twitter.com/j8Di5hYY7C
അവന്‍ ഒരിക്കലും വിട്ടുകൊടുക്കില്ല എന്നാണ് ബേസില്‍ ജോസഫ് കുറിച്ചത്.
പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, തെലുഗു സംഗീത സംവിധായകന്‍ തമന്‍ തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു. ആവേശത്തിലെ രംഗണ്ണനെ ഓര്‍മിക്കുന്ന തരത്തില്‍ സഞ്ജുവിന്‍റെ പോസ്റ്ററും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അതോടൊപ്പം
Exhilarating to watch @IamSanjuSamson in such sublime form! A truly masterful innings that speaks volumes of his character and talent. Hearty congratulations to the entire Indian team for storming into the #T20WorldCup2026 Semi-Finals. Keep the flag flying high! 🇮🇳 pic.twitter.com/jLMYCQSOWc
— Mohanlal (@Mohanlal) March 1, 2026
ആഷിക് അബു ചിത്രം 'റൈഫിള്‍ ക്ലബ്ബിലെ' വിജയ രാഘവന്‍റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി, 'സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ല', സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും പ്രചരിക്കുന്നുണ്ട്.
Every believer of his Own Game
— thaman S (@MusicThaman) March 1, 2026
Will have His Big Day
To prove the World
To shut the mouths tat spoke out loud
One day the
Universe Will work for it
And Make it a fortune to Remember
Today It got him Here ❤️#SanjuSamSon @IamSanjuSamson
He made it
He will
Keep making it… pic.twitter.com/sSDXunOc6B
മാച്ചിന് ശേഷം വികാരാധീനനായിട്ടായിരുന്നു സഞ്ജു പ്രതികരിച്ചത്. അവസാന പന്തില്‍ ഫോര്‍ അടിച്ച് ഇന്ത്യയെ സെമി ഫൈനലിലേക്ക് കടത്തിയതിന് ശേഷം വികാരധീനനായാണ് സഞ്ജു പ്രതികരിച്ചത്.
പിച്ചില്‍ മുട്ടുകുത്തി ഹെല്‍മറ്റ് ഊരി രണ്ടു കൈയും ഉയര്‍ത്തി ആകാശത്തേക്ക് നോക്കി ദൈവത്തിനോട് നന്ദി പറയുന്നത് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
"ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന്", പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു.
മത്സരത്തിന് ശേഷം തന്‍റെ ക്യാപ് ഊരി സഞ്ജുവിന് മുന്നില്‍ വണങ്ങി ക്യാപ്‌റ്റര്‍ സൂര്യകുമാര്‍ യാദവ്. സൂര്യ കുമാര്‍ സഞ്ജുവിന്‍റെ പേര് പറഞ്ഞപ്പോള്‍ സ്റ്റേഡിയത്തില്‍ വലിയ കരഘോഷവും ആരവുമായിരുന്നു. നല്ല മനുഷ്യർക്ക് നല്ലത് സംഭവിക്കുമെന്നും സഞ്ജുവിന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണിതെന്നുമായിരുന്നു സൂര്യകുമാറിന്‍റെ പ്രതികരണം.
Also Read:നിശബ്‌ദ സിനിമ; തിയേറ്ററില്‍ വന്‍ വിജയം നേടിയ വിജയ് സേതുപതി ചിത്രം ഗാന്ധി ടോക്‌സ് ഒടിടിയിലേക്ക്

