ETV Bharat / entertainment

മനോഹരമായ സമ്മാനം;'കൂടെ യാത്ര ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ആളിനൊപ്പം' പാരിസില്‍ ചുറ്റിക്കറങ്ങി ദുല്‍ഖര്‍

പിറന്നാള്‍ ദിനത്തില്‍ മറിയത്തിന് അച്ഛന്‍റെ സ്നേഹ സമ്മാനം, ഹൃദയം തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍.

DULQUER SALMAAN  DULQUER SALMAAN FAMILY  MALAYALAM ACTOR DULQUER SALMAAN  CELEBRITY BIRTHDAY
ദുല്‍ഖറും മകള്‍ മറിയവും (Instagram)
author img

By ETV Bharat Entertainment Team

Published : May 6, 2026 at 4:19 PM IST

2 Min Read
Choose ETV Bharat

ദുൽഖർ സൽമാന്‍റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയില്‍ സജീവമല്ലെങ്കിലും ഈ കുട്ടിത്താരത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. കുഞ്ഞു മറിയത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ദുല്‍ഖറും മമ്മൂട്ടിയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മറിയത്തിന്‍റെ ഒന്‍പതാം പിറന്നാളായിരുന്നു.

ജന്മദിനത്തിൽ മകൾക്ക് മനോഹരമായ ഓർമയാണ് ദുൽഖർ സമ്മാനിച്ചത്. അൾട്രാവയലറ്റ് എഫ് 77 ബൈക്കിൽ മകൾക്കൊപ്പം പാരിസിലൂടെ ദുൽഖർ കറങ്ങിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ മനം കവരുകയാണ്. സംരംഭകനായ നാരായണനാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം മകള്‍ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ക്യാമറയില്‍ പകര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള എന്നാല്‍ കൂടെ യാത്ര ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള തന്‍റെ പ്രിയപ്പെട്ട മകള്‍ക്ക് ജന്മദിനാശംസകള്‍ എന്നാണ് താരം കുറിച്ചത്. ചെറിയ വലിയ ആള്‍, അവള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ മികച്ച കാര്യമെന്നും ദുല്‍ഖര്‍ കുറിച്ചു. മകളുടെ നിരവധി ഫോട്ടോകളും പങ്കുവച്ചുകൊണ്ടാണ് ഹൃദയംഗമായ കുറിപ്പ് ദുല്‍ഖര്‍ പങ്കുവച്ചത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന തരത്തിലുള്ളതായിരുന്നു ദുല്‍ഖറിന്‍റെ ഇത്തവണത്തെ പോസ്റ്റ്.

നസ്രിയ ഫഹദ്, ടോവിനോ തോമസ്, രമേശ് പിഷാരടി, വിനയ് ഫോർട്ട് തുടങ്ങിയ മലയാള താരങ്ങൾക്ക് പുറമെ തെന്നിന്ത്യൻ താരങ്ങളായ ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ, മൃണാൾ ഠാക്കൂർ തുടങ്ങി നിരവധി പേരാണ് മറിയത്തിന് പിറന്നാള്‍ ആശംസയുമായി എത്തുന്നത്.

"ക്യാമറയിൽ പകർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള ചെറിയ ആളിന്, കൂടെ യാത്ര ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ചെറിയ ആളിന്, സമയം ചെലവഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ചെറിയ ആളിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചെറിയ വലിയ ആളിന് ഒമ്പതാം പിറന്നാൾ ആശംസകൾ", എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2017 മെയ് അഞ്ചിനാണ് ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയം പിറന്നത്. തനിക്ക് മകള്‍ ജനിച്ചത് മുതല്‍ തന്‍റെ ജീവിതം മാറിയെന്ന് മുമ്പൊരിക്കല്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം മെയ്‌ 4 ആയിരുന്നു ദുല്‍ഖറിന്‍റെ ഉമ്മ സുല്‍ഫത്തിന്‍റെ ജന്‍മദിനം. ഉമ്മയ്‌ക്കും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

ദുൽഖർ മാത്രമല്ല, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തന്‍റെ പ്രിയപ്പെട്ട കൊച്ചുമകൾക്കായി സമയം മാറ്റിവെക്കാറുണ്ട്. മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന മറിയത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മനം കവര്‍ന്നിരുന്നു.

2017 മെയ്‌ അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും മറിയം അമീറ ജനിക്കുന്നത്. 2011 ഡിസംബര്‍ 22നായിരുന്നു ദുല്‍ഖറിന്‍റെയും അമാലിന്‍റെയും വിവാഹം. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്‍റേതെന്ന് ദുല്‍ഖര്‍ മുമ്പൊരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്‌ടാണ്.

Read More:

1. സിനിമ നിര്‍മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികള്‍; റിവോള്‍വര്‍ റിങ്കോ ട്രെയിലര്‍ എത്തി, ചിത്രം മെയ് എട്ടിന് തിയേറ്ററുകളില്‍

2. മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തിയതി പുറത്ത്

3. Explainer: ഒരു സിനിമ! ഒന്നിലധികം സൂപ്പര്‍ താരങ്ങള്‍; മോളിവുഡിലെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ വിജയ ഫോര്‍മുല