ETV Bharat / entertainment

തിയേറ്ററില്‍ തരംഗം തീര്‍ത്ത് ജോര്‍ജു കുട്ടി; 150 കോടിയും പിന്നിട്ട് ദൃശ്യം 3 അതിവേഗം കുതിക്കുന്നു, അഞ്ചുദിവസം കൊണ്ട് നേടിയത്

ജോര്‍ജുകുട്ടിയെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍, ദൃശ്യം 3 പ്രദര്‍ശനത്തിന് എത്തിയത് നാലു ഭാഷകളില്‍.

DRISHYAM 3  BOX OFFICE COLLECTION  JEETHU JOSEPH  MOHANLAL
Drishyam 3 (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : May 26, 2026 at 10:20 AM IST

3 Min Read
Choose ETV Bharat

ലയാള സിനിമാ ചരിത്രത്തില്‍ പുതു ചരിത്രം കുറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പിറന്ന ദൃശ്യം 3. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി മലയാളി പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്ന ജോര്‍ജുകുട്ടിയേയും കുടുംബത്തേയും ഏറ്റെടുത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍.

മോഹന്‍ലാലിന്‍റെ ജന്മദിനമായ മെയ് 21 നാണ് ലോകമെമ്പാടുമായി ദൃശ്യം 3 തിയേറ്ററുകളില്‍ എത്തിയത്. വെറും 58 മണിക്കൂറിനുള്ളിനാണ് ആഗോള ബോക്‌സ് ഓഫിസില്‍ ചിത്രം 100 കോടി പിന്നട്ടത്. എന്നാല്‍ ചിത്രം റിലീസായി അഞ്ചാം ദിവസം കഴിയുമ്പോഴേക്കും 150 കോടി രൂപയും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്.

DRISHYAM 3  BOX OFFICE COLLECTION  JEETHU JOSEPH  MOHANLAL
Drishyam 3 (Photo: Movie Poster)

ആഗോളതലത്തില്‍ 151.14 കോടി രൂപയാണ് വെറും അഞ്ചു ദിവസത്തിനുള്ളില്‍ ദൃശ്യം 3 കൊയ്തെടുത്തത്. വിദേശത്ത് നിന്ന് മാത്രം 84.40 കോടി രൂപയും ഇന്ത്യയിലെ ഇതുവരെയുള്ള നെറ്റ് കലക്ഷന്‍ 61.80 കോടിസ രൂപയുമാണ്. ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 71.74 കോടി രൂപമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.

ബോക്‌സ് ഓഫിസ് കലക്ഷന്‍ ഇതുവരെ

റിലീസ് ദിനത്തില്‍ 13.7 കോടി രൂപയാണ് മലയാളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയെടുത്തത്. രണ്ടാം ദിവസത്തില്‍ 9.85 കോടി രൂപയും മുന്നാം ദിവസത്തില്‍ 11.65കോടി രൂപയുമായിരുന്നു. നാലാം ദിവസത്തില്‍ 11.65 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. ഈ നാലു ദിവസങ്ങളിലും ശക്തമായ മുന്നേറ്റമാണ് ചിത്രം നടത്തിയത്. അഞ്ചാം ദിവസത്തില്‍ ഇടിവ് രേഖപ്പെടുത്തിയത് കാണാം. അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 6.45 കോടി രൂപ മാത്രമേ ചിത്രത്തിന നേടാന്‍ കഴിഞ്ഞുള്ളു. എങ്കിലും ഒറ്റദിവസത്തില്‍ മികച്ച കലക്ഷന്‍ തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ നിന്നുമാത്രമുള്ള നെറ്റ് കലക്ഷന്‍ 53.30 കോടി രൂപയാണ്.

DRISHYAM 3  BOX OFFICE COLLECTION  JEETHU JOSEPH  MOHANLAL
Drishyam 3 (Photo: Movie Poster)

അതേസമയം തെലുഗുവിലും വലിയ പ്രകടനമാണ് ചിത്രം കാഴ്‌ച വയ്ക്കുന്നത്. ആദ്യദിവസത്തില്‍ 1.5 കോടി രൂപയും രണ്ടാം ദിവസത്തില്‍ 0.7 കോടി രൂപയും മൂന്നാം ദിവസത്തില്‍ 1.2 കോടി രൂപയും നാലാം ദിവസത്തില്‍ 1.2 കോടി രൂപയും അഞ്ചാം ദിനത്തില്‍ 0.55 കോടി രൂപയുമാണ് ഇതുവരെ നേടിയത്. 5.15 കോടി രൂപയാണ് തെലുഗുവിലെ നെറ്റ് കലക്ഷന്‍.

മലയാള സിനിമകളുടെ മൊഴിമാറ്റ പതപ്പുകളില്‍ മിക്കപ്പോഴും ഏറ്റവുമധികം കലക്ഷന്‍ നേടിയിട്ടുള്ളത് തെലുഗു സംസ്ഥാനങ്ങളില്‍ നിന്നാണ്. ആന്ധ്ര-തെലങ്കാനയിലെ പ്രേക്ഷകരില്‍ നിന്നും ദൃശ്യം 3യ്ക്കും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

ദൃശ്യം 3 റിലീസ് ദിനത്തില്‍ തന്നെയാണ് മറ്റു ഭാഷാ പതിപ്പുകളും തിയേറ്ററുകളില്‍ എത്തിയത്. നാല് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

തമിഴില്‍ നിന്ന് ആദ്യദിനത്തില്‍ 0.45 കോടി രൂപയും രണ്ടാം ദിവസത്തില്‍ 0.4 കോടി രൂപയും മൂന്നാം ദിവസത്തില്‍ 0.6 കോടി രൂപയും നാലാം ദിവസത്തില്‍ 0.65 കോടി രൂപയും അഞ്ചാം ദിവസത്തില്‍ 0.25 കോടി രൂപയുമാണ് ചിത്രം നേടിയത്. 2.35 കോടി രൂപയാണ് തമിഴിലെ മാത്രം നെറ്റ് കലക്ഷന്‍.

കന്നഡയിലെ നെറ്റ് കലക്ഷന്‍ 1.00 കോടി രൂപയാണ്. ഒന്നാം ദിവസത്തില്‍ 0.2 കോടി രൂപയും രണ്ടാം ദിവസത്തില്‍ 0.1 കോടി രൂപയും മൂന്നാം ദിവസത്തില്‍ 0.2 കോടി രൂപയും നാലാം ദിവസത്തില്‍ 0.35 കോടിയും അഞ്ചാം ദിവസം 0.1 എന്നിങ്ങനെയാണ് കന്നഡയില്‍ നിന്നും ലഭിച്ച വരുമാനം.

DRISHYAM 3  BOX OFFICE COLLECTION  JEETHU JOSEPH  MOHANLAL
Drishyam 3 (Photo: Movie Poster)

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് സിനിമയെ ആകര്‍ഷിക്കുന്ന ഒരു ഘടകം.

നാലാംക്ലാസ് വരെ മാത്രം പഠിച്ച, സിനിമകളെ സ്നേഹിക്കുന്ന, കേബിൾ ടിവിക്കാരനായ സാധാരണക്കാരാണ് ജോര്‍ജു കുട്ടി. നാട്ടിന്‍പുറത്തുക്കാരനായ ഇയാള്‍ എല്ലാ പരിമിതികളെയും മറികടന്ന് തന്റെ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് സംരക്ഷിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ഇത് മൂന്ന് ഭാഗങ്ങളിലും കാണാം.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ചതാണ് ഈ ചിത്രം.

മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേഷ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്.

Read More:

1. അമ്പമ്പോ ഇതെന്തൊരു പോക്ക്! ബോക്‌സ് ഓഫിസില്‍ ശരവേഗത്തില്‍ കുതിച്ച് ദൃശ്യം 3; നാലാം ദിവസവും ഞെട്ടിച്ച് ജോര്‍ജു കുട്ടി

2. ചെക്കന്‍ ഇത്തവണയും തിയേറ്റര്‍ തൂക്കുമോ! ഹൊറര്‍ സംവിധായകനാകാന്‍ നസ്‌ലിന്‍; മോളിവുഡ് ടൈംസ് ടീസര്‍ എത്തി

3. 52ാം വയസിലും അരയന്നത്തെപ്പോലെ മനോഹരം! കാന്‍ സമാപന ചടങ്ങില്‍ സ്റ്റൈലിഷ് ലുക്കില്‍ ഐശ്വര്യ റായ്; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍