ETV Bharat / entertainment

ഷാരൂഖ് ഖാനെ ഇടിച്ചിട്ടും അമിതാഭ് ബച്ചന്‍റെ ഓമന പുത്രിയായും ദീപിക; സിനിമയുടെ ചില രസകരമായ പിന്നാമ്പുറ കാഴ്‌ചകള്‍

ബോളിവുഡ് താരം ദിപീക പദുക്കോണ്‍ ഇന്ന് 40 ന്‍റെ നിറവിലാണ്. പിറന്നാള്‍ ദിനത്തില്‍ ദീപിക അഭിനയിച്ച ചില സിനിമകളിലെ പിന്നാമ്പുറ കാഴ്‌ചകള്‍ കാണാം.

BOLLYWOOD ACTOR DEEPIKA PADUKONE  DEEPIKA PADUKONE 40TH BIRTHDAY  DEEPIKA PADUKONE MOVIES  ACTRESS DEEPIKA PADUKONE
Deepika Padukone (Photo: YouTube)
author img

By ETV Bharat Entertainment Team

Published : January 5, 2026 at 3:35 PM IST

2 Min Read
Choose ETV Bharat

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന് ഇന്ന് 40ാം പിറന്നാള്‍. പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഈ താരസുന്ദരി ഇപ്പോള്‍ കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കില്‍ അവധിക്കാലം അസ്വദിക്കുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നത്.

ദീപികയുടെ സിനിമകള്‍ മാത്രമല്ല താരത്തിന്‍റെ അഭിമുഖവും സ്റ്റേജ് ഷോയൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്‌ടമാണ്. അതുകൊണ്ട് തന്നെ റെഡ്‌കാര്‍പ്പറ്റ് ലുക്കുകള്‍ക്കും സിനിമകള്‍ക്കും വേഷങ്ങള്‍ക്കുമപ്പുറമുള്ള ദീപികയെ കാണാനും ആരാധകര്‍ ഏറെ ആഗ്രഹിക്കാറുണ്ട്. 2025 ജനുവരി അഞ്ചിന് നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ദീപികയുടെ ചില പിന്നാമ്പുറ കാഴ്‌ചകള്‍ കാണാം.

പികു, ചെന്നൈ എക്‌സ്പ്രസ്, ബാജിറാവു മസ്താനി, ഗോലിയോൺ കി രാസലീല രാം-ലീല തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലെ പിന്നണി വീഡിയോകളാണിത്.

പിക്കു

പിക്കു സിനിമയുടെ നിര്‍മാതാക്കള്‍ യൂട്യൂബിൽ പങ്കുവച്ച വീഡിയോയാണിത്. ഇതില്‍ സിനിമയുടെ ചിത്രീകരണത്തിനിടയിലെ ചില നിമിഷങ്ങളാണ് കാണിക്കുന്നത്. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയതാണ്.

സിനിമയുടെ ചിത്രീകരണ വേളയില്‍ ദീപിക സഹതാരങ്ങള്‍ക്കൊപ്പം ബാഡ്‌മിന്‍റണ്‍ കളിക്കുന്നതും ഷോട്ടുകള്‍ക്കിടയില്‍ ചിരിക്കുന്നതും സംവിധായകനോടൊപ്പം ടെന്നീസ് കളിക്കുന്നതുമൊക്കെ കാണാം.

പിക്കു ബാനര്‍ജി എന്ന കഥാപാത്രം താരത്തിന്‍റെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ദീപികയുടെ പിതാവായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ വേഷമിട്ടത്. സ്ക്രീനിലെ ഇവരുടെ ബന്ധം പ്രേക്ഷകര്‍ക്ക് മാത്രമല്ല നിരൂപകര്‍ക്കും ഏറെ ഇഷ്‌ടപ്പെട്ടു.

പിന്നീട് അമിതാഭ് ബച്ചന്‍ ദീപികയുടെ കൈയക്ഷരത്തെ കുറിച്ച് കളിയാക്കുന്നതും വീഡിയോയിലുണ്ട്. വലം കൈകൊണ്ടാണ് എഴുതുന്നതെങ്കിലും ഇടം കൈയ്യന്‍ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് എഴുതുന്നതൊക്കെ പറയുന്നുണ്ട്. ഒരു നടൻ സഹനടിയോട് സംസാരിക്കുന്നതിനേക്കാൾ ഒരു അച്ഛൻ മകളോട് സംസാരിക്കുന്നത് പോലെയാണ് അദ്ദേഹത്തിന്‍റെ കളിയാക്കൽ.

ചെന്നൈ എക്‌സ് പ്രസ്

രോഹിത് ഷെട്ടി സംവിധാനം ചെയ്‌ത ചെന്നൈ എക്‌സ് പ്രസ് (2013) എന്ന ചിത്രത്തിലെ പിന്നാമ്പുറ കാഴ്‌ചകളും രസകരമാണ്. ചെന്നൈ എക്‌സ് പ്രസിന്‍റെ സെറ്റില്‍ ദീപികയുടെ അവസാന ദിവസം രോഹിത് ഷെട്ടി സ്റ്റൈല്‍ എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദീപിക എങ്ങനെ പഞ്ച് ചെയ്യണമെന്ന് പഠിക്കുന്നതും പിന്നീട് ഷാരൂഖ് ഖാനേയും സംവിധായകനോടൊപ്പമൊക്കെയുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതൊക്കെ വളരെ രസകരമായ രീതിയില്‍ വീഡിയോയില്‍ കാണാം.

പിന്നീട് ഒരു കാളവണ്ടിയില്‍ കയറി ദീപിക ചിരിച്ചുകൊണ്ട് പോകുന്നതും കാണാം. മീന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിച്ചത്. ബോക്സ് ഓഫിസില്‍ വന്‍ വിജയമായി മാറിയ ചിത്രമാണ് ചെന്നൈ എക്‌സ് പ്രസ്.

ബാജിറാവു മസ്താനി

2015 ല്‍ പുറത്തിറങ്ങിയ ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ പിന്നാമ്പുറ കാഴ്‌ചകളാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. പിംഗ എന്ന നൃത്തം പഠിക്കുന്നതും പ്രിയങ്കയും ദീപികയും ഒരുമിച്ചിരിക്കുന്നതും അതിനിടയിലുണ്ടാകുന്ന ചില കുസൃതികളുമൊക്കെ വീഡിയോയില്‍ കാണാം. പിംഗ ഡാന്‍സ് ഒരുമിച്ച് ചെയ്യുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്‌തത്.

ഗോലിയോം കി രാസലീല രാം-ലീല

ഗോലിയോം കി രാസലീല രാം-ലീല (2013) എന്ന ചിത്രത്തിലെ മറ്റൊരു ഗാനമായ ഇഷ്‌ക്യൗൻ ദിഷ്‌ക്യൗന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഇഷ്‌ക്യൗൻ ദിഷ്‌ക്യൗന്‍റെ റിഹേഴ്സലുകളാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

ദീപികയും രണ്‍വീറും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നതും അവരുടെ മനോഹരമായ നിമിഷങ്ങളൊക്കെ വീഡിയോയില്‍ കാണാം.

അഭിനേത്രി, മോഡല്‍ എന്നീ നിലകളില്‍ ഇപ്പോഴും തന്‍റെ മേഖലയില്‍ ഇപ്പോഴും ചുവടുറപ്പിച്ച് തന്നെയാണ് ദീപിക മുന്നോട്ട് പോകുന്നത്.

Also Read:സൂപ്പർതാരമായിട്ടും ബസ്സിൽ യാത്ര! ജഗതി ശ്രീകുമാർ എന്ന ലളിത മനുഷ്യൻ; അപൂർവ കഥകൾ