ETV Bharat / entertainment

ഇത് നിവിന്‍റെ വെറും തിരിച്ചു വരവല്ല, കത്തിക്കലാണ്! അതിവേഗം കുതിച്ച് സര്‍വം മായം; എട്ടാം ദിവസവും ബോക്‌സ് ഓഫിസില്‍ ഗംഭീര പ്രകടനം

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ സര്‍വം മായ ബോക്‌സ് ഓഫിസില്‍ വന്‍ വിജയം നേടുകയാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

LATEST MOVIE RELEASE  NIVIN PAULY  SARVAM MAYA MOVIE  AKHIL SATHYAN DIRECTOR
Sarvam Maya (Poster)
author img

By ETV Bharat Entertainment Team

Published : January 2, 2026 at 11:48 AM IST

3 Min Read
Choose ETV Bharat

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ സര്‍വം മായം തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായത്തോടെ മുന്നേറുകയാണ്. സമീപ വര്‍ഷങ്ങളില്‍ നിവിന്‍ സിനിമയ്ക്കുണ്ടായ തിരിച്ചടികളെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ചിത്രം ബോക്‌സ് ഓഫിസില്‍ മിന്നുന്ന പ്രകടനം കാഴ്‌ച വയ്ക്കുന്നത്.

ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഗോളതലത്തില്‍ 73.5 കോടി രൂപയാണ് സ്വന്തമാക്കിയത്. എട്ടു ദിവസത്തിനുള്ളില്‍ അതിവേഗമാണ് ചിത്രം കുതിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ 35.15 കോട രൂപയുമാണ്. വിദേശത്ത് നിന്ന് 32 കോടി രൂപയും ഇതിനോടകം തന്നെ ചിത്രം നേടി. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്കുകളാണിവ.

LATEST MOVIE RELEASE  NIVIN PAULY  SARVAM MAYA MOVIE  AKHIL SATHYAN DIRECTOR
Sarvam Maya (Poster)

ചിത്രം തിയേറ്ററുകളിലേക്ക് എത്തി എട്ടാം ദിവസം പിന്നിടുമ്പോള്‍ 5.25 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ ഇടിവ് നികത്തിക്കൊണ്ടാണ് ഈ കുതിപ്പ്. ഏഴാം ദിവസം ബോക്‌സ് ഓഫിസില്‍ ചെറിയ മങ്ങല്‍ ഏറ്റിരുന്നുവെങ്കിലും എട്ടാം ദിവസം വീണ്ടും കുതിക്കുകയാണ്.

ഇതുവരെയുള്ള കണക്കുകള്‍

Malayalam VerdictMalayalam Net Box OfficeDay 8Day 7Day 6Day 5Day 4Day 3Day 2Day 1
None₹ 35.15 Cr₹ 5.25 Cr *₹ 3.5 Cr₹ 4.25 Cr₹ 4.25 Cr₹ 5.8 Cr₹ 4.85 Cr₹ 3.9 Cr₹ 3.35 Cr

ആദ്യദിനം 3.35 കോടി രൂപയും രണ്ടാം ദിവസം 3.9 കോടി രൂപയും മൂന്നാം ദിവസം 4.85 കോടി രൂപയും നാലാം ദിവസം 5.8 കോടി രൂപയുമായിരുന്നു ചിത്രം നേടിയത്. ഒന്നാം ദിവസം മുതല്‍ ചിത്രത്തിന്‍റെ വരുമാനം കുത്തനെ ഉയരുന്നതാണ് ഈ ദിവസങ്ങളിലൊക്കെ കണ്ടതെങ്കില്‍ അഞ്ചാം ദിവസത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 4.25 കോടി രൂപയാണ് നേടാനായത്. ആറാം ദിവസത്തിലും ഇതേ കലക്ഷന്‍ തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും കുറയുന്നതാണ് കണ്ടത്. 3.50കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.

ആദ്യത്തെ അഞ്ചു ദിവസങ്ങള്‍ക്കൊണ്ട് 50 കോടി

DayIndia Net CollectionChange(+/-)
Day 1 [1st Thursday]₹ 3.35 Cr-
Day 2 [1st Friday]₹ 3.9 Cr16.42%
Day 3 [1st Saturday]₹ 4.85 Cr24.36%
Day 4 [1st Sunday]₹ 5.8 Cr19.59%
Day 5 [1st Monday]₹ 4.25 Cr-26.72%
Day 6 [1st Tuesday]₹ 4.25 Cr0.00%
Day 7 [1st Wednesday]₹ 3.5 Cr-17.65%
Day 8 [1st Thursday]₹ 5.25 Cr * early estimates-
Total₹ 35.15 Cr-

ചിത്രം തിയേറ്ററുകളിലെത്തി ആദ്യ അഞ്ചു ദിവസങ്ങള്‍ക്കൊണ്ട് 50 കോടി രൂപയാണ് നേടിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യവാരം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ഗ്രോസ് 65.35 കോടിയാണ്.

LATEST MOVIE RELEASE  NIVIN PAULY  SARVAM MAYA MOVIE  AKHIL SATHYAN DIRECTOR
Sarvam Maya (Poster)

ഇതോടെ നിവിന്‍ പോളിയുടെ വെറും തിരിച്ചു വരവല്ല എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് അമ്പരപ്പിക്കുന്ന ബുക്കിംഗ് ആണ് ലഭിക്കുന്നത്.

മണിക്കൂറില്‍ 14,000 ടിക്കറ്റുകള്‍

പുതുവത്സര ദിനമായ ഇന്നലെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ ഒരു ഘട്ടത്തില്‍ ചിത്രം മണിക്കൂറില്‍ 14,000 ന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. രണ്ടാം വാരത്തിലൊന്നും സിനിമകള്‍ക്ക് ടിക്കറ്റ് ഡിമാന്‍ഡ് ഇത്രയുമധികമുണ്ടായിട്ടില്ല. ഈ വാരാന്ത്യത്തിലും വമ്പന്‍ കലക്ഷന്‍ ഉണ്ടാകുമെന്ന് തന്നെയാണ് ട്രാക്കര്‍മാരും അണിയറ പ്രവര്‍ത്തകരും കരുതുന്നത്. 100 കോടിക്ക് അടുത്തെത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ നിവിന്‍ പോളിയുടെ ആദ്യ 100 കോടി ചിത്രമായി സര്‍വം മായ മാറും.

വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍ തിയേറ്ററുകളില്‍ എത്തുന്നത് വരെ വേറെ മത്സരം ലഭിക്കാനില്ല, ജനുവരി 9 നാണ് ജനനായകന്‍റെ റിലീസ്. എങ്കില്‍ പോലും കുടുംബ പ്രേക്ഷകര്‍ സര്‍വം മായ തന്നെ കാണാന്‍ പ്രാധാന്യം നല്‍കുമെന്ന് തന്നെയാണ് കണക്ക് കൂട്ടല്‍.

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിച്ചത്.

Also Read:നിവിന്‍- ഡെലൂലു മാജിക്! ബോക്‌സ് ഓഫിസിലും സര്‍വം മായ! ഏഴാം ദിവസവും തളരാതെ ചിത്രം