ETV Bharat / entertainment

ഇന്ത്യൻ ക്രിക്കറ്റിൻ്റെ 'ദാദ'യുടെ ജീവിതം സിനിമയാകുന്നു; ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമെന്ന് സൗരവ് ഗാംഗുലി

ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ജേഴ്‌സി വീശി ആഘോഷം പ്രകടിപ്പിക്കുന്ന ഗാംഗുലിയുടെ പ്രശസ്‌തമായ ചിത്രമാണ് ഫസ്‌റ്റ് ലുക്ക് പോസ്റ്ററിൽ നൽകിയത്.

DADA THE SOURAV GANGULY STORY  RAJKUMMAR RAO SOURAV GANGULY BIOPIC  RAJKUMMAR RAO DADA FIRST LOOK  RAJKUMMAR RAO DADA RELEASE DATE
Dada - The Sourav Ganguly Story First-Look Poster (Film Poster)
author img

By ETV Bharat Sports Team

Published : July 8, 2026 at 2:58 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതത്തെ ആസ്‌പദമാക്കി ബോളിവുഡ് നായകൾ രാജ്‌കുമാർ അഭിനയിക്കുന്ന 'ദാദ - ദി സൗരവ് ഗാംഗുലി സ്റ്റോറി' ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് നിർമ്മാതാക്കൾ. സൗരവ് ഗാംഗുലിയുടെ ജന്മദിനമായ ഇന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ജേഴ്‌സി വീശി ആഘോഷം പ്രകടിപ്പിക്കുന്ന ഗാംഗുലിയുടെ പ്രശസ്‌തമായ ചിത്രമാണ് ഫസ്‌റ്റ് ലുക്ക് പോസ്റ്ററിൽ നൽകിയത്. രണ്ട് പതിറ്റാണ്ടിന് ശേഷവും ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളിൽ ആഴത്തിൽ പതിഞ്ഞ ചിത്രമാണിത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ സ്‌പോർട്‌സ് ബയോപിക് ചിത്രം 2027 മെയ് 14 ന് തിയേറ്ററുകളിൽ എത്തും. 'പ്രിയപ്പെട്ട ദാദയ്‌ക്ക് പിറന്നാൾ ആശംസകൾ' നേർന്നു കൊണ്ട് രാജ്‌ കുമാർ റാവു ചിത്രത്തിൻ്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കിട്ടു. പോസ്റ്റിൽ ഗാംഗുലിയെ ടാഗ്‌ ചെയ്‌തതിനോടൊപ്പം "അദ്ദേഹം വെറുതെ കളിക്കുകയല്ല, മാറ്റം ഉണ്ടാക്കുകയാണ്" ചെയ്‌തതെന്ന ടാഗ്‌ലൈനും നൽകിയിട്ടുണ്ട്.

ഗാംഗുലിയുടെ ശരീരഭാഷയും ഭാവങ്ങളും പകർത്താൻ വേണ്ടി നടത്തുന്ന പരിശീലനത്തിൻ്റ വീഡിയോയുടെ ചില ഭാഗങ്ങളും രാജ്‌കുമാർ റാവു ആരാധകർക്ക് വേണ്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. നിലവിൽ 'ദാദ - സൗരവ് ഗാംഗുലി സ്റ്റോറി' നിർമ്മാണത്തിലാണ്, കൊൽക്കത്തയിലെ ബെഹാലയിലെ തൻ്റെ കുട്ടിക്കാലം മുതൽ ഇന്ത്യയിലെ ഏറ്റവും നല്ല ക്രിക്കറ്റ് ക്യാപ്റ്റന്മാരിൽ ഒരാളാകുന്നതുവരെയുള്ള ഗാംഗുലിയുടെ പ്രചോദനാത്മകമായ യാത്രയാണ് ചിത്രം പറയുന്നത്.

ഈഡൻ ഗാർഡൻസ്, മൈതാൻ, ഈസ്റ്റ് ബംഗാൾ ക്ലബ് എന്നിവയുൾപ്പെടെ കൊൽക്കത്തയിലെ പ്രശസ്‌തമായ സ്ഥലങ്ങളിൽ ചിത്രം ചിത്രീകരിച്ചിട്ടുണ്ട്. ഈ പ്രോജക്റ്റുമായി ഗംഗുലി അടുത്ത് ഇടപഴകിയതായും ക്രിക്കറ്റ് വിശദാംശങ്ങളും ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാഴ്‌ചപ്പാടുകളും ടീമിനെ സഹായിച്ചതായും റിപ്പോർട്ടുണ്ട്. ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലിയായി താന്യ മണിക്തലയാണ് വേഷമിടുന്നത്. ശാശ്വത ചാറ്റർജിയും ഗജ്‌രാജ് റാവുവും പ്രധാന വേഷങ്ങളിൽ സിനിമയിൽ എത്തുന്നു.

അതേസമയം, തന്‍റെ ജീവതത്തിലെ വലിയ സമ്മാനമാണ് ചിത്രമെന്ന് സൗരവി ഗാംഗുലി പ്രതികരിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം. എന്‍റെ കവര്‍ ഡ്രൈവ് താങ്കള്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കാന്‍ വയ്യെന്നും രാജ്‌കുമാറിലെ ടാഗ് ചെയ്ത് ഗാംഗുലി പോസ്റ്റ് ചെയ്തു.

ALSO READ: നിഗൂഢതകൾക്ക് നടുവിൽ ഷെല്ലി; പനോരമ സ്റ്റുഡിയോസിൻ്റെ 'ഉന്‍മാദം' ജൂലൈ 31 ന്