മാസായി റിങ്ങിലേക്ക് മമ്മൂട്ടിയും പിള്ളേരും; ചത്താ പച്ച കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളത്തില്‍ ആദ്യമായി റസ്‌ലിംഗ് ഷോയുടെ കഥ പറയുന്ന ആക്ഷന്‍ കോമഡി ചിത്രമാണ് ചത്താ പച്ച. വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

By ETV Bharat Entertainment Team
Published : January 6, 2026 at 5:03 PM IST
യുവാക്കളെ ഹരം കൊള്ളിച്ച ചിത്രമാണ് മാര്‍ക്കോ. ഈ ചിത്രം കണ്ടവരുടെയൊക്കെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്, വിക്‌ടര്‍. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു അത്. ഒരു നോവായി തന്നെയാണ് ആ കഥാപാത്രം പ്രേക്ഷകന്‍റെ ഉള്ളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നത്.
ശത്രുവിൻ്റെ സംഹാരത്തിന് ഇരയാകുന്ന വിക്ടർ പ്രേഷകർക്ക് ഒരു നൊമ്പരമായി മാറുന്ന ആ കഥാപാത്രത്തെ മനോഹരമാക്കിയത് ഇഷാന്‍ ഷൗക്കത്ത് ആണ്. മാര്‍ക്കോ എന്ന ചിത്രത്തിന് ശേഷം ഇഷാന്‍ ഷൗക്കത്ത് വേഷമിടുന്ന ചത്താ പച്ചയിലെ ഉഗ്രന്‍ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ചയിലെ ലിറ്റില്‍ എന്ന കഥാപാത്രത്തിന്‍റെ ആദ്യ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ജനുവരി 22ന് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
മലയാളത്തില്‍ ആദ്യമായി റസ്‌ലിംഗ് ഷോയുടെ കഥ പറയുന്ന ആക്ഷന്‍ കോമഡി ചിത്രമാണ് ചത്താ പച്ച. വമ്പന്‍ മുതല്‍ മുടക്കില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം പുതു തലമുറയെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തമാണിത്. സിനിമയിലെ ലിറ്റിൽ, ലോബോ, വെട്രി എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇഷാന് പുറമെ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റു താരങ്ങള്‍. വിശാഖ് നായർ മറ്റൊരു വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ക്യാരക്‌ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.
ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഈ ചിത്രത്തില്‍ മമ്മൂട്ടി കാമിയോ റോളില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു. അതിനുള്ള സൂചനകളും പലപ്പോഴും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റുറുള്‍പ്പെടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

സിദ്ദിഖ്, സായ് കുമാർ, മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു , കാർമൻ എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നിഖാൻ, ലഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്,വൈഷ്ണവ് ബിജു , മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്,തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സുമേഷ് -രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
റീൽ വേൾഡ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ രമേഷ് .എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഗാനങ്ങൾ - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - മുജീബ് മജീദ് , ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രൻ,അഡിഷണൽ ഫോട്ടോഗ്രാഫി -ജോമോൻ.ടി. ജോൺ,സുദീപ് ഇളമൺ, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, കലാസംവിധാനം - സുനിൽ ദാസ്. മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -അരീഷ് അസ് ലം , ജിബിൻ ജോൺ. സ്റ്റിൽസ് - അർജുൻ കല്ലിംഗൽ, പബ്ളിസിറ്റി ഡിസൈൻ -- യെല്ലോ ടൂത്ത്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ് -പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി. റഫീഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പി ആര്‍ ഒ വാഴൂർ ജോസ്.
Also Read:റസ്‌ലിംഗ് ചിത്രം; യുവാക്കളെ ഹരം കൊള്ളിക്കാന്‍ ചത്താ പച്ച എത്തുന്നു; മമ്മൂട്ടിയുമുണ്ടെന്ന് സൂചന

