'ഇനി എങ്ങാനും തെലുഗുവിലെന്ന്' ആരാധകര്‍! അല്ലു സിരീഷിന്‍റെ പ്രീ വെഡ്‌ഡിങ്ങില്‍ പങ്കെടുത്ത് ബേസില്‍ ജോസഫ്
തെന്നിന്ത്യയിലേയും ബോളിവുഡിലേയുമടക്കം ഒട്ടേറെ താരങ്ങളാണ് അല്ലു സിരീഷിന്‍റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിയത്.

By ETV Bharat Entertainment Team
Published : March 3, 2026 at 1:54 PM IST
ടോളിവുഡില്‍ ഇപ്പോള്‍ കല്യാണ മേളമാണ്. അടുത്തിടെയാണ് തെന്നിന്ത്യന്‍ താരങ്ങളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍റെ സഹോദരനും നടനുമായ അല്ലു സിരീഷിന്‍റെ വിവാഹത്തിന്‍റെ തിരക്കിലാണ് മിക്കവരും.
തെന്നിന്ത്യയിലെ നിരവധി താരങ്ങളും സംവിധായകരും നിര്‍മാതാക്കളുമൊക്കെ പ്രീ വെഡ്‌ഡിങ് ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിന്‍റെ പ്രിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ചടങ്ങില്‍ പങ്കെടുത്തതിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരുടെ മനം കവരുന്നത്.
അല്ലു അര്‍ജുനും അല്ലു സിരീഷിനും പ്രതിശ്രുത വധു നയനികയ്ക്കുമൊപ്പമുള്ള ബേസിലിന്‍റെ ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. വിവാഹ സത്കാരത്തില്‍ സംവിധായകരായ അറ്റ്ലി, സുകുമാര്‍ എന്നിവരെ പരിചയപ്പെടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
Sukumar, Basil Joseph & Atlee - three creative forces from there film industries at Allu Sirish - Nayanika Pre - wedding reception! pic.twitter.com/CiUhgvMqs3
— idlebrain jeevi (@idlebrainjeevi) March 2, 2026
തെന്നിന്ത്യയിലേയും ബോളിവുഡിലേയുമടക്കം ഒട്ടേറെ താരങ്ങളാണ് അല്ലു സിരീഷിന്‍റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിയത്. കഴിഞ്ഞ ദിവസമാണ് നവദമ്പതിമാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹ സത്കാരത്തിന് എത്തിയത്. ഹൈദരാബാദില്‍ വച്ചു നടന്ന പെല്ലി കൊടുകു ചടങ്ങിനാണ് ഇരുവരും എത്തിയത്. ഇവരെ കൂടാതെ രാം ചരണും നന്ദമൂരി ബാലകൃഷ്‌ണയുമൊക്കെ എത്തിയത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
#RamCharan at #AlluSirish and #Nayanika’s pre-wedding reception. pic.twitter.com/sCZHUfeGNV
— Gulte (@GulteOfficial) March 2, 2026
അതേസമയം ബേസില്‍ ഈ വിവാഹ ചടങ്ങിന് എത്തിയത് ആരാധകരില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. അല്ലു അര്‍ജുന്‍ നായകനാകുന്ന 24മാത് സിനിമ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം സൂപ്പര്‍ഹീറോ ഫാന്‍റസി സിനിമയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പ്രി പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അല്ലുവിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രൊജക്‌ടറിന്‍റ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നുമാണ് വിവരം.
Actor-director #BasilJoseph at #AlluSirish and #Nayanika’s pre-wedding reception.
— Gulte (@GulteOfficial) March 2, 2026
Time to confirm the news?#AlluArjun pic.twitter.com/7hCRaWBR5l
ഏപ്രില്‍ എട്ടിനാണ് അല്ലുവിന്‍റെ പിറന്നാള്‍ അങ്ങനെയെങ്കില്‍ ആ ദിവസം ബേസില്‍ ജോസഫ് സിനിമയുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ലോകേഷ് കനകരാജ്, അറ്റ്ലി എന്നിവര്‍ സംവിധാകരാകുന്ന രണ്ട് പ്രൊജക്ടുകളാണ് നിലവില്‍ അല്ലുവിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന്.
അടുത്തിടെ പൊന്‍മാന്‍ സിനിമയിലെ മികച്ച പ്രകടനത്തിന് റിപ്പോര്‍ട്ടര്‍ ഇന്ത്യ നല്‍കിയ പുരസ്‌കാരത്തില്‍ ബേസില്‍ ജോസഫിന്‍റെ പ്രസംഗം ഏറെ വൈറലായിരുന്നു. 2021 ല്‍ ടൊവിനോ തോമസിനെ നായകനായി എത്തിയ മിന്നല്‍ മുരളിയാണ് ബേസില്‍ ജോസഫ് ഒടുവില്‍ സംവിധാനം ചെയ്‌ത ചിത്രം.
അതേസമയം മാര്‍ച്ച് ആറിനാണ് അല്ലു സിരീഷിന്‍റെ വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. നയനികയാണ് വധുവായി എത്തുന്നത്.
2013 ല്‍ ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരീഷ് സിനിമയിലേക്ക് എത്തുന്നത്. 2017 മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തിയിരുന്നു. 2024 റിലീസ് ചെയ്ത ബഡ്ഡിയാണ് അല്ലു സിരീഷ് ഒടുവില്‍ വേഷമിട്ടത്.
Also Read: ഗംഭീര നൃത്തച്ചുവടുകള്‍'; വീണ്ടും വിസ്‌മയിപ്പിക്കാന്‍ രാം ചരണ്‍, പെദ്ധിയിലെ ഗാനം പുറത്ത്

