ETV Bharat / entertainment

'ഒന്നും പഴയ രീതിയിലേക്ക് തിരിച്ചുപോകില്ല'; പുതുവത്സരാശംസയുമായി ഭാവന

കുറ്റാന്വേഷണ സിനിമ അനോമിയാണ് ഭാവനയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

BHAVANA NEW POST  BHAVANA LATEST NEWS  BHAVANA MOVIE  NEW YEAR 2026
Bhavana (Instagram Bhavana)
author img

By ETV Bharat Entertainment Team

Published : January 3, 2026 at 3:30 PM IST

2 Min Read
Choose ETV Bharat

ലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ഭാവന. ഇപ്പോഴിതാ ആരാധകര്‍ക്ക് പുതുവര്‍ഷം ആശംസിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് ഭാവന പുതുവത്സരാശംസ നേര്‍ന്നത്.

സ്ട്രെയ്ഞ്ചർ തിങ്ക്സ് എന്ന ജനപ്രിയ സീരീസിലെ ഒരു കഥാപാത്രത്തിന്‍റെ സംഭാഷണം ക്യാപ്ഷനായി നൽകിയാണ് ഭാവന ചിത്രങ്ങളും ആശംസയും പങ്കുവച്ചത്. എല്ലാവർക്കും ഹാപ്പി 2026 എന്നും ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്.

" എല്ലാവർക്കും ഹാപ്പി 2026, ഒന്നും പഴയ രീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ കാലക്രമേണ സ്ഥിതി മെച്ചപ്പെടും"- എന്ന ക്യാപ്‌ഷനോടെയാണ് പുതുവത്സരാംശ പങ്കുവച്ചത്. വെബ് സീരീസില്‍ ഡേവിഡ് ഹാർബർ അവതരിപ്പിക്കുന്ന ജിം ഹോപ്പർ എന്ന കഥാപാത്രത്തിന്‍റെ സംഭാഷണമാണിത്.

കുറ്റാന്വേഷണ സിനിമ അനോമിയാണ് ഭാവനയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.

ഭാവന ഫിലിം പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’ യുടെ റിലീസ് തിയതി നേരത്തെ പുറത്ത് വിട്ടിരുന്നു. സാറാ ഫിലിപ്പ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുക. സയന്‍സ് ഫിക്ഷന്‍ ത്രില്ലറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ജനുവരി 30 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഭാവന അവതരിപ്പിക്കുന്ന സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തു്ന റീല്‍ പങ്കുവച്ചുകൊണ്ടാണ് സിനിമയുടെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

ഭാവനയുടെ ജീവിതത്തിലും കരിയറിലും ഒട്ടേറെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് താരം മുന്നോട്ട് വന്നത്.

റിയാസ് മാരത്ത് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനോമി. ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസ് ചെയ്‌ത ഒടുവിലത്തെ മലയാള സിനിമ. ഈ വര്‍ഷം തന്നെ ദി ഡോര്‍ എന്നൊരു തമിഴ് ചിത്രത്തിലും താരം വേഷമിട്ടിരുന്നു. അനോമി ഉള്‍പ്പെടെ പിങ്ക് നോട്ട്, യുവർ സിൻസിയേർലി റാം എന്നീ സിനിമകളാണ് ഇനി ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്.

ഭാവന വെള്ളിത്തിരയിലെത്തിയിട്ട് 23 വര്‍ഷമായി. 90 ാമത്തെ സിനിമയാണ് അനോമി. മറ്റ് ഭാഷകളിലും ഭാവന വേഷമിട്ടിട്ടുണ്ട്. നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിലേക്ക് എത്തുന്നത്.

Also Read:ന്യൂ ഇയറും തൂക്കി, ഇത് നിവിന്‍ മായ! കളങ്കാവലിനെയും മറികടന്ന് സര്‍വം മായ; രണ്ടാം വാരത്തിലും ഞെട്ടിക്കുന്ന കലക്ഷന്‍