അനീഷിന് ദുബൈയിൽ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയും? പ്രതികരിച്ച് താരം; വീഡിയോ വൈറല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ ഫസ്‌റ്റ് റണ്ണറപ്പാണ് അനീഷ്. ഷോ അവസാനിച്ചിട്ടും ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ദുബൈയില്‍ ഗോള്‍ഡന്‍ വിസയും ആഢംബര ഫ്ലാറ്റും ലഭിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം.

By ETV Bharat Entertainment Team
Published : November 14, 2025 at 5:34 PM IST
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിച്ചെങ്കിലും ഷോയുമായും മത്സരാര്‍ത്ഥികളുമായും ബന്ധപ്പെട്ടുള്ള കാര്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ബിഗ് ബോസ് 7ലെ ഫസ്‌റ്റ് റണ്ണര്‍ അപ്പ് ആയ അനീഷിനെ ചുറ്റിപറ്റിയും ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അനീഷിന് ദുബൈയില്‍ ആഢംബര ഫ്ലാറ്റും ഗോള്‍ണന്‍ വിസയും ലഭിച്ചെന്നായിരുന്നു വാര്‍ത്ത.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനീഷ്. ദുബൈയില്‍ തനിക്ക് ആഢംബര ഫ്ലാറ്റോ ഗോൾഡൻ വിസയോ ഒന്നും കിട്ടിയിട്ടില്ലെന്നാണ് അനീഷ് പറയുന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു അനീഷിന്‍റെ പ്രതികരണം.
"എല്ലാവര്‍ക്കും നമസ്‌കാരം, സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്‍റെ സത്യാവസ്ഥ നിങ്ങളുമായി പങ്കുവയ്ക്കാനാണ് വന്നിരിക്കുന്നത്. ഒരുപാട് പേര്‍ നേരിട്ടും ഓണ്‍ലൈനായിട്ടുമൊക്കെ എന്നോട് ചോദിക്കുന്നുണ്ട്. ദുബൈയിൽ ഒരു ആഢംബര ഫ്ലാറ്റും അതുപോലെ തന്നെ ഗോൾഡൻ വിസയൊക്കെ കിട്ടിയില്ലേ എന്ന് ചോദിക്കുന്നു.
അതിന്‍റെ സത്യാവസ്ഥ എന്താണെന്ന് വെച്ചാല്‍ യാതൊരു തരത്തിലും സത്യമായിട്ടുള്ള ഒരു വസ്‌തുതാപരമായിട്ടുള്ള ഒരു കാര്യം അല്ല ഈ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത. ദുബൈയില്‍ എനിക്ക് ആഢംബര ഫ്ലാറ്റോ അതുപോലെ തന്നെ ഗോൾഡൻ വിസയോ ഒന്നും കിട്ടിയിട്ടില്ല. അതൊരു വ്യാജ വാർത്തയാണ്.
ഈ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കണം എന്നുണ്ട്. അതുകൊണ്ടാണ് ഞാനിപ്പോള്‍ വന്നത്. അപ്പോള്‍ ഇതാണ് അതിന്‍റെ ഒരു സത്യാവസ്ഥ. തീര്‍ച്ചയായിട്ടും ഇങ്ങനെ ഒരു വാര്‍ത്ത വരുമ്പോല്‍ എല്ലാവരും ചോദിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്ന് സത്യാവസഥ പറഞ്ഞത്", ഇപ്രകാരമായിരുന്നു അനീഷിന്‍റെ വാക്കുകൾ.
അതേസമയം പങ്കുവച്ച് നിമിഷ നേരം കൊണ്ട് അനീഷിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്. 40,000 ഫോളോവേഴ്‌സ് ഉള്ള അനീഷിന്‍റെ ഈ വീഡിയോ 41,000ല്‍ അധികം പേരാണ് കണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിരവധി പേര്‍ കമന്‍റുകളും ചെയ്‌തിട്ടുണ്ട്.
"അനീഷിന്‍റെ ഭാഷയിൽ പറഞ്ഞാൽ, കോമ്മണർ ആയ താങ്കൾക്ക് ഫ്ലാറ്റ് എന്തിന്....???അതിനേക്കാൾ വിലയുണ്ട് താങ്കൾക്ക് ജനങ്ങളുടെ മനസ്സിൽ നിന്നും തരുന്ന സ്നേഹവും സപ്പോർട്ടും.." -ഇപ്രകാരമാണ് ഒരു കമന്‍റ്. "ദുബൈയിലുള്ള ആരോ അനുമോൾക്കും ഇതുപോലെ വീടും വില്ലയും കൊടുക്കുന്നു എന്നൊക്കെ പറഞ്ഞ് പരസ്യം ചെയ്‌തിട്ടുണ്ട്. ഇത് അവർക്ക് കച്ചവടം കിട്ടാൻ വേണ്ടി മാത്രം ആരുടെയും അനുവാദം ഇല്ലാതെ ചെയ്യുന്ന ഒരു കാര്യമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം അനീഷും അനുമോളും" -മറ്റൊരാള്‍ കുറിച്ചു.

