നാല്‍പത് വര്‍ഷത്തിന് ശേഷം! കമല്‍ഹാസനെ വാരിപ്പുണര്‍ന്ന് അമിതാഭ് ബച്ചന്‍; കൽക്കി 2898 എഡി ചിത്രീകരണം ആരംഭിച്ചു
വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽ ഹാസനാണ് പ്രധാന വില്ലനായി എത്തുന്നത്.

By ETV Bharat Entertainment Team
Published : February 24, 2026 at 5:21 PM IST
പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം കല്‍ക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന അമിതാഭ് ബച്ചനും കമല്‍ഹാസനും നാലു പതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇരുവരും ഷൂട്ടിംഗ് സെറ്റില്‍ വച്ച് കണ്ടുമുട്ടുന്നതും ആലിംഗനം ചെയ്യുന്നുതമായ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തുന്നത്. കഥാപാത്രത്തിന്‍റെ കോസ്റ്റ്യൂമില്‍ നില്‍ക്കുന്ന അമിതാഭ് ബച്ചന്‍ കമല്‍ഹാസനെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ആദ്യ ഭാഗത്തില്‍ അശ്വത്ഥമാവായി വേഷമിട്ട് അമിതാഭ് ബച്ചന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

സുപ്രീം യാസ്‌കിന്‍ എന്ന വില്ലന്‍ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. സിനിമയുടെ ആദ്യഭാഗത്ത് ഇരുതാരങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടിരുന്നില്ല. 1985 ല്‍ പുറത്തിറങ്ങിയ ഗെരാഫ്‌താര്‍ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. രജനികാന്തും ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് വീണ്ടും ഇരുവരും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.
അതേസമയം കല്‍ക്കി 2 വില്‍ ആരാണ് നായികയായി എത്തുന്നത് എന്ന കാര്യം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. നിര്‍മാതാക്കളായ വൈജയന്തി മൂവിസുമായുള്ള ചില കാരണങ്ങളാല്‍ ആദ്യ ഭാഗത്തിലെ നായിക ദീപിക പദുക്കോണിനെ ചിത്രത്തില്‍ നിന്ന് മാറ്റിയിരുന്നു. ദീപികയ്ക്ക് പകരം സായ്‌പല്ലവിയാണ് നായികയായി എത്തുന്നതെന്നും വിവരമുണ്ട്.

അതേസമയം മുംബൈയിലെ തന്‍റെ വസതിയായ ജൽസക്ക് പുറത്ത് ആരാധകരെ കാണാൻ എല്ലാ ഞായറാഴ്ചകളിലും അമിതാഭ് ബച്ചൻ എത്താറുണ്ട്. വർഷങ്ങളായി അതിന് മാറ്റം വന്നിട്ടില്ല. ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന്‍ ഹൈദരാബാദില്‍ ആയതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകരുമായി ഞായറാഴ്‌ച നടത്തുന്ന പതിവ് കൂടിക്കാഴ്‌ച നടന്നില്ല. എല്ലാ ഞായറാഴ്‌ചയും തന്നെ കാണാന്‍ എത്തുന്ന ധാരാളം ആരാധകരെ അദ്ദേഹം സ്വാഗതം ചെയ്‌തിരുന്നു. ഇത്തവണ ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണമുള്ളതിനാല്‍ കാണാന്‍ കഴിയില്ലെന്ന് ആരാധകരെ അറിയിച്ചിരുന്നു.

കല്‍ക്കിയുടെ ചിത്രീകരണ വേളയിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇത്തവണ വരാന്‍ കഴിയില്ലെന്ന് തന്‍റെ ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്.
കല്‍ക്കിയുടെ ആദ്യ ഭാഗം ലോകമെമ്പാടും നിന്നുമായി 1000 കോടിയിലധികം വരുമാനം നേടിയിരുന്നു. ഭഗവാന്‍ വിഷ്‌ണുവിന്‍റെ അവസാന അവതാരമാണ് കല്‍ക്കി. എ ഡി 2898 ല്‍ കാശി എന്ന നഗരത്തില്‍ നടക്കുന്ന കഥയാണിത്. രണ്ടാം ഭാഗം കര്‍ണന്‍റെയും അശ്വത്വമാവിന്‍റെയും കഥാപാത്രങ്ങളിലൂടെയാണ് കഥ കേന്ദ്രീകരിക്കുന്നതെന്നാണ് വിവരം. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'.

