52ാം വയസിലും അരയന്നത്തെപ്പോലെ മനോഹരം! കാന്‍ സമാപന ചടങ്ങില്‍ സ്റ്റൈലിഷ് ലുക്കില്‍ ഐശ്വര്യ റായ്; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍
ഐശ്വര്യയുടേയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യയും ഇത്തവണ കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപറ്റിൽ തിളങ്ങിയിരുന്നു.

By ETV Bharat Entertainment Team
Published : May 25, 2026 at 12:39 PM IST
കാൻ ചലച്ചിത്രോത്സവത്തിന്‍റെ സമാപന വേളയില്‍ ലോക ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്‌യിലേക്കായിരുന്നു. വെള്ള നിറത്തിലുള്ള സ്യൂട്ടും ഫെതർ ബോവയും ധരിച്ച് എത്തി ഐശ്വര്യ സെലിബ്രിറ്റികൾക്കിടയിൽ റെഡ് കാര്‍പ്പറ്റില്‍ വീണ്ടും തിളങ്ങി.
ചൈനീസ് ഡിസൈനർ ചെൻ ഷാന്‍ ഒരുക്കിയ ഈ ഔട്ട്ഫിറ്റ് ധരിച്ചാണ് ഐശ്വര്യ റായ് ആരാധകര്‍ക്ക് മുന്നിലെത്തിയത്. പാന്‍റ്സിന്‍റെ ഇരുവശങ്ങളിലും ബ്ലെയ്‌സറിന്‍റെ കഴുത്തിന്‍റെ ഭാഗത്തും സിൽവർ നിറത്തിലുള്ള സ്വീക്വിനുകൾ പിടിപ്പിച്ചിരുന്നു. ഇതിനോടൊപ്പം ഒരു ഷോള്‍ പോലെ താഴേക്ക് തൂങ്ങിക്കിടക്കുന്ന ലേസും ബ്ലേസറിന്റെ സ്ലീവിന് പുറത്തേക്ക് നിൽക്കുന്ന ലേസും ഔട്ട്ഫിറ്റിനെ മനോഹരമാക്കി. തോളിൽ നിറഞ്ഞുനിന്ന വെള്ള നിറത്തിലുള്ള ഫെതർ ബോവയും കൂടി ചേര്‍ന്നതോടെ ഐശ്വര്യ റായ്‌യെ അത് കൂടുതല്‍ മനോഹരിയാക്കി.

വേവി ഹെയർസ്റ്റൈലാണ് ഇത്തവണ മുടിയിൽ പരീക്ഷിച്ചത്. ചുവപ്പ് ലിപ്സ്റ്റിക്കും മാറ്റ് ഐ ഷാഡോയും മസ്‌കാരയുമാണ് ഉപയോഗിച്ചത്. ഇതോടെ താരത്തിന്‍റെ ലുക്ക് അതിമനോഹരമായി.
ഫോട്ടോഗ്രാഫർമാർക്ക് മുന്നിലൂടെ ചുവന്ന പരവതാനിയിലൂടെ താരസുന്ദരി നടന്നുവന്ന് പോസ് ചെയ്യുന്നതിന്‍റെ വീഡിയോ ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നത്. മോഹിത് റായ്‌യാണ് താരത്തിന്‍റെ സ്‌റ്റൈലിസ്റ്റ്.
സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യ റായ്‌യുടെ ലുക്ക് തരംഗമായി മാറിയതോടെ വലിയ ചര്‍ച്ചയ്ക്കും ഇത് വഴിവച്ചു. നിരവധി ആരാധകരാണ് ലൈക്കും കമന്‍റുമായി എത്തുന്നത്.

" 52-ാം വയസിലും ഇത്ര ആത്മവിശ്വാസത്തോടെ റെഡ് കാർപറ്റിലെത്താൻ ഐശ്വര്യയ്‌ക്കേ കഴിയൂ'', എന്ന് ചില ആരാധകര്‍ കുറിച്ചു. "ഇതിനെയാണ് തിരിച്ചുവരവ്", എന്ന് പറയുന്നവരും ഏറെയുണ്ട്. "അരയന്നത്തെപ്പോലെ മനോഹരം" എന്നായിരുന്നു മറ്റുരു ആരാധകന്‍റെ കമന്‍റ്.
2026 ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ വൈകിയെത്തിയ ഐശ്വര്യ ആദ്യം നീല ഗൗണ്‍ ധരിച്ചാണ് തിളങ്ങിയത്. മനോഹരമായ നീല ഫ്രോക്കില്‍ മെര്‍മെയ്‌ഡ് ഫിനിഷ് നല്‍കിയ ഗൗണിന് നേര്‍ത്ത ദുപ്പട്ടയും ധരിച്ചാണ് ഈ സുന്ദരി റെഡ് കാര്‍പറ്റില്‍ തിളങ്ങിയത്. ഗൗണിനൊപ്പം നീല കല്ലു പതിച്ച മാലയാണ് ഐശ്വര്യ ഗൗണിന് അനുയോജ്യമായി ധരിച്ചത്.

ലൂസ് കേൾ ഹെയർ സ്റ്റൈൽ അമിത് അഗര്‍വാള്‍ തയാറാക്കിയ എലഗന്‍റ് ബ്ലൂ ഗൗണായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്. ബേബി പിങ്ക് നിറത്തിലുള്ള ഗൗണും അവർ പരീക്ഷിച്ചു.
ഐശ്വര്യയുടേയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യയും ഇത്തവണ കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപറ്റിൽ തിളങ്ങിയിരുന്നു. അമ്മയേക്കാള്‍ സുന്ദരിയെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
2003 മുതൽ കാൻസിൽ ലോറിയൽ പാരീസിനെ പ്രതിനിധീകരിച്ച് ആഗോള ബ്രാൻഡ് അംബാസഡറായി ഐശ്വര്യ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ ഐശ്വര്യയുടെ ഈ ലുക്കിനെ വിമര്‍ശിച്ചും ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.
"ആരേയും സന്തോഷിപ്പിക്കാനല്ല ഐശ്വര്യാ റായ് കാനിലെത്തിയത്. പ്രായമുള്ള സ്ത്രീകൾ റെഡ് കാർപ്പറ്റിലേയും പൊതു ഇടങ്ങളിലേയും ആധിപത്യം തുടരുന്നത് കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നവർ അതുമായി പൊരുത്തപ്പെടേണ്ടതാണെന്ന് എന്നും", കങ്കണാ റണൗട്ട് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
Read More: |

