ETV Bharat / entertainment

അല്‌പം വൈകി! കാനിലെ ഫാഷന്‍ ക്യൂനായി ഐശ്വര്യ റായ്, അമ്മയെ വെല്ലുന്ന അഴകില്‍ ആരാധ്യയും; മനം നിറഞ്ഞ് ആരാധകര്‍

2026 ലെ കാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി ഐശ്വര്യ റായ്‌യും ആലിയ ഭട്ടും, ആര് റെഡ് കാര്‍പറ്റില്‍ തിളങ്ങിയെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ച.

AISHWARYA RAI BACHCHAN  AISHWARYA RAI CANNES  AISHWARYA CANNES 2026  CANNES FILM FESTIVAL 2026
Aishwarya Rai Bachchan and Alia (Photo: ANI, Getty)
author img

By ETV Bharat Entertainment Team

Published : May 23, 2026 at 1:36 PM IST

3 Min Read
Choose ETV Bharat

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ഇല്ലാത്ത കാന്‍ ചലച്ചിത്ര മേളയെ ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാറില്ല. അത്രയും അവരുടെ ഉള്ളില്‍ ഉറച്ചു പോയൊരു പേരാണ് ആ താരത്തിന്‍റേത്.

കാന്‍ ചലച്ചിത്ര മേള ഫാഷന്‍ പ്രേമികളുടേത് കൂടി ഇഷ്‌ട ഇടമായതുകൊണ്ട് തന്നെ ഇത്തവണ ഐശ്വര്യ റായ് എത്താത്തത് അവരെ വളരെയധികം നിരാശരാക്കിയിരുന്നു. ഒട്ടേറെ യുവതാരങ്ങള്‍ റെഡ് കാര്‍പറ്റില്‍ വന്നുപോയെങ്കിലും തങ്ങളുടെ ഇഷ്‌ട താരം വരുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു.

AISHWARYA RAI BACHCHAN  AISHWARYA RAI CANNES  AISHWARYA CANNES 2026  CANNES FILM FESTIVAL 2026
Aishwarya Rai Bachchan with her daughter Aaradhya (Photo: IANS)

ഒടുവിലതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2026 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് ബച്ചന്‍ എത്തി. മകള്‍ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ റായ് ബച്ചന്‍ കാന്‍ ചലച്ചിത്ര മേളയിലെ റെഡ് കാര്‍പറ്റില്‍ തിളങ്ങാന്‍ എത്തിയത്. അമ്മയെ വെല്ലുന്ന അഴകില്‍ മകളും എത്തിയതോടെ ആരാധകരുടെ മനം നിറഞ്ഞു.

മനോഹരമായ നീല ഫ്രോക്കില്‍ മെര്‍മെയ്‌ഡ് ഫിനിഷ് നല്‍കിയ ഗൗണിന് നേര്‍ത്ത ദുപ്പട്ടയും ധരിച്ചാണ് ഈ സുന്ദരി റെഡ് കാര്‍പറ്റില്‍ തിളങ്ങിയത്. ഗൗണിനൊപ്പം നീല കല്ലു പതിച്ച മാലയാണ് ഐശ്വര്യ ഗൗണിന് അനുയോജ്യമായി ധരിച്ചത്. ലൂസ് കേൾ ഹെയർ സ്റ്റൈൽ അമിത് അഗര്‍വാള്‍ തയാറാക്കിയ എലഗന്‍റ് ബ്ലൂ ഗൗണായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്.

AISHWARYA RAI BACHCHAN  AISHWARYA RAI CANNES  AISHWARYA CANNES 2026  CANNES FILM FESTIVAL 2026
Aishwarya Rai Bachchan (Photo: IANS)

കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഞൊടിയിടലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

കഴിഞ്ഞ ദിവസം മകള്‍ ആരാധ്യയ്ക്കൊപ്പം ഐശ്വര്യ വിമാനത്താവളത്തില്‍ എത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ഇതോടെ രാജ്ഞി വരുന്നു എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്. നിരവധി പേര്‍ ലൈക്കും കമന്‍റുമായി എത്തി. ഐശ്വര്യ റായ് ബച്ചൻ ഇല്ലാത്ത കാൻ ചലച്ചിത്രമേള തങ്ങൾക്കൊരിക്കലും ഒരു ദൃശ്യവിരുന്നാകില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

AISHWARYA RAI BACHCHAN  AISHWARYA RAI CANNES  AISHWARYA CANNES 2026  CANNES FILM FESTIVAL 2026
Alia Bhatt (Photo: Getty)

എയർപോർട്ട് ലുക്കിനായി കോളറുകളുള്ള കറുത്ത ബട്ടൺഡ് ബ്ലേസറാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. മികച്ച ഫിറ്റിങ്ങിലുള്ള കറുപ്പ് ഓഫിസ് പാന്റ്‌സിനൊപ്പം കറുത്ത കവറപ്പും ധരിച്ച താരം തന്റെ സിഗ്നേച്ചർ ബ്ലാക്ക് ഹീൽഡ് ബൂട്ടുകളും ബ്രൗൺ ഹാൻഡിലുകളുള്ള മനോഹരമായ കറുത്ത ബാഗും കൂടെ കരുതിയിരുന്നു.

മസ്‌കാരയും റോസി ഐഷാഡോയും മിഴികള്‍ക്ക് ഭംഗി നല്‍കി. ഏറെ ഇഷ്‌ടമുള്ള റോസി ലിപ്സ്റ്റിക് ചുണ്ടുകളെ മനോഹരമാക്കി. നടുവിലൂടെ വകർന്ന മുടിയിഴകൾക്ക് ഡാർക്ക് മഹാഗണി ഷേഡ് നൽകിയതുകൊണ്ട് ഇക്കുറി ഏറെ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ ഹെയർസ്റ്റൈലായിരുന്നു. കറുത്ത വസ്‌ത്രത്തിലാണ് ആരാധ്യയും എത്തിയത്.

കറുത്ത ഫ്ലേർഡ് ജീൻസും നടുവിൽ ചെറിയ ബട്ടണുകളുള്ള ലളിതമായ വി-നെക്ക് വൈറ്റ് ആൻഡ് ബ്ലാക്ക് ടോപ്പുമായിരുന്നു ആരാധ്യയുടെ വേഷം. ഇതിനു മുകളിലായി ഒരു ബ്ലാക്ക് ലെതർ ജാക്കറ്റും ധരിച്ചിരുന്നു. ലളിതമായ സ്നീക്കേഴ്സും കറുത്ത സ്ലിംഗ് ബാഗും അഴിച്ചിട്ട മുടിയുമായി ആരാധ്യ ലുക്ക് പൂർത്തിയാക്കി. അമ്മയുടെ കൈ പിടിച്ച് പുറത്തേക്ക് വന്ന ആരാധ്യയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒടുവില്‍ ഐശ്വര്യ റായ് കാനില്‍ എത്തിയതോടെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയത് ഐശ്വര്യയാണോ ആലിയ ഭട്ട് ആണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ഇത് ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്‌തു.

ഒരു ആരാധകന്‍ എഴുതി, "ഐശ്വര്യ ആലിയയുടെ പ്രായത്തിൽ ആയിരുന്നപ്പോൾ, അവൾ മറ്റൊരു തലത്തിലായിരുന്നു."

മറ്റാരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു, "ആലിയ ഭട്ട് എന്തായാലും മികച്ചതാണ്". ഐശ്വര്യ റായ് ബച്ചന്റെ മറ്റൊരു സ്റ്റൈല്‍ ആരാധകൻ അഭിപ്രായപ്പെട്ടു, "ഈ ലുക്കിൽ ഐശ്വര്യ അതിശയകരമായി കാണപ്പെടുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.

ഒരു സോഷ്യൽ മീഡിയ ആരാധകന്‍ എഴുതി, "രണ്ട് ഫോട്ടോകളിലും സൗന്ദര്യത്തിലെ വ്യത്യാസം വ്യക്തമായി കാണാം."

"എന്തിനാണ് ആദ്യ ദിവസം അവരെ താരതമ്യം ചെയ്യുന്നത്? ഇത് ഐശ്വര്യയുടെ സമയമാണ്. നമുക്ക് അത് ആസ്വദിക്കാം." മറ്റൊരു ആരാധകന്‍ കുറിച്ചു.

കാൻ ഫിലിം ഫെസ്റ്റിവലിൽ ആലിയ ഭട്ട് ധരിച്ചത് ഇളം പിങ്ക് നിറത്തിലുള്ള മനോഹരമായ ഗൗണായിരുന്നു. മെയ് 12 ന് നടന്ന ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ അതി മനോഹരിയായാണ് റെഡ് കാര്‍പറ്റില്‍ തിളങ്ങിയത്.

Read More:

1. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം പേട്രിയറ്റ് ഒടിടിയിലേക്ക്; റിലീസ് ഉടന്‍, എവിടെ കാണാം

2. നെഞ്ചില്‍ തീക്കനലുമായി ജോര്‍ജു കുട്ടി;ബോക്‌സ് ഓഫിസില്‍ കത്തിക്കയറി ദൃശ്യം 3

3'ഞെട്ടിക്കാനൊരു കേസ് ഫയൽ'; കുഞ്ചാക്കോ ബോബനും ലിജോമോളും ഒന്നിക്കുന്ന 'ഉന്മാദം', ടീസർ പുറത്ത്