ETV Bharat / entertainment

മാളികപ്പുറത്തിന് ശേഷം വിഷ്‌ണു ശശി ശങ്കര്‍ വീണ്ടും; പുതിയ ചിത്രം 'തത് ത്വം അസി' ക്ക് തുടക്കം

ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിക്കുന്നത്.

വിഷ്‌ണു ശശി ശങ്കര്‍ സംവിധായകന്‍  തത് ത്വം അസി സിനിമയ്ക്ക് തുടക്കം  വിഷ്‌ണു ശശി ശങ്കര്‍ സിനിമ  മാളികപ്പുറം സിനിമ
TAT TAWAM ASSI (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : February 28, 2026 at 11:33 AM IST

2 Min Read
Choose ETV Bharat

‘മാളികപ്പുറം’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ സംവിധായകനായ വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘തത് ത്വം അസി’ (That Thou Art) സമകാലിക ആത്മീയ ആക്ഷൻ പാൻ-ഇന്ത്യൻ തലത്തിൽ ആസ്വദിക്കാവുന്ന ആക്ഷൻ ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്നു.

ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിക്കുന്നത് .

ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, ശ്രീ സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ തത് ത്വം അസിയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം നിർവ്വഹിക്കുന്നത്.

വിഷ്‌ണു ശശി ശങ്കര്‍ സംവിധായകന്‍  തത് ത്വം അസി സിനിമയ്ക്ക് തുടക്കം  വിഷ്‌ണു ശശി ശങ്കര്‍ സിനിമ  മാളികപ്പുറം സിനിമ
TAT TAWAM ASSI Team (Photo: Special Arrangement)

ആര്യ കേരള വർമ്മൻ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീർഷകങ്ങൾ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന അപൂർവ സംരംഭമാണിത്.

‘ചെന്നൈ 600028’, ‘ചെന്നൈ 600028 II’ എന്നീ കൾട്ട് ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളുടെ സഹനിർമ്മാതാവായിരുന്ന ജെ.കെ. ശരവണ, ഈ ചിത്രങ്ങളിലൂടെ മുഖ്യധാര നിർമ്മാണ രംഗത്തേക്ക് ശക്തമായ പ്രവേശനം കുറിക്കുന്നു. ഭക്തി, ചരിത്രം, സംസ്കാര അഭിമാനം എന്നിവയെ രാജ്യവ്യാപക പ്രേക്ഷകരിലേക്ക് സാങ്കേതിക മികവോടെ എത്തിക്കുക എന്നതാണ് തന്ത്ര ഫിലിംസിന്റെ ലക്ഷ്യം.

വിഷ്‌ണു ശശി ശങ്കര്‍ സംവിധായകന്‍  തത് ത്വം അസി സിനിമയ്ക്ക് തുടക്കം  വിഷ്‌ണു ശശി ശങ്കര്‍ സിനിമ  മാളികപ്പുറം സിനിമ
TAT TAWAM ASSI Team (Photo: Special Arrangement)

ആത്മീയ മൂല്യങ്ങളും സിനിമാറ്റിക് ആംബിഷനും ഒരുമിക്കുന്ന രണ്ട് വൻ കാൻവാസ് ചിത്രങ്ങളാണ് ഒരേസമയം ഷൂട്ടിംഗ് ആരംഭിക്കുന്നത്. ആര്യ കേരള വർമൻ സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട കുറച്ച് പരിചിതമായ ചരിത്ര-ജീവചരിത്രപരമായ തലങ്ങൾ സിനിമാറ്റിക് ഭംഗിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ. സരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

വിഷ്‌ണു ശശി ശങ്കര്‍ സംവിധായകന്‍  തത് ത്വം അസി സിനിമയ്ക്ക് തുടക്കം  വിഷ്‌ണു ശശി ശങ്കര്‍ സിനിമ  മാളികപ്പുറം സിനിമ
TAT TAWAM ASSI (Photo: Movie Poster)

വീര്യം, തത്വചിന്ത, ദിവ്യ ദൗത്യം, സാംസ്കാരിക പാരമ്പര്യം എന്നിവയുടെ സംഗമമായ ഈ ചിത്രം ദൃശ്യവിസ്മയവും കഥാസമൃദ്ധിയും ഒരുമിപ്പിക്കുന്ന പീരിയഡ് എപ്പിക്കായിരിക്കും. രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ശീർഷക പ്രഖ്യാപനം ആത്മീയ പ്രതീകാത്മകതയാർന്ന തുടക്കമായി; സിനിമ, ഭക്തി, പാരമ്പര്യം എന്നിവ സംഗമിക്കുന്ന പുതിയ അധ്യായത്തിന് തന്ത്ര ഫിലിംസ് തുടക്കം കുറിച്ചിരിക്കുകയാണ്.

വിഷ്‌ണു ശശി ശങ്കര്‍ സംവിധായകന്‍  തത് ത്വം അസി സിനിമയ്ക്ക് തുടക്കം  വിഷ്‌ണു ശശി ശങ്കര്‍ സിനിമ  മാളികപ്പുറം സിനിമ
TAT TAWAM ASSI (Photo: Movie Poster)

ചിത്രത്തിന്റെ താരങ്ങളെക്കുറിച്ചും മറ്റു അണിയറപ്രവർത്തകരെയും വരും നാളുകളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി ആർ ഓ: പ്രതീഷ് ശേഖർ.

Also Read:'എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി', മോഹന്‍ലാലിന്‍റെ കെ എസ് ആര്‍ ടി സി പരസ്യ ചിത്രം പുറത്ത്