ETV Bharat / entertainment

'എപ്പോള്‍ തിരികെ പോകുമെന്ന കാര്യം അറിയില്ല'; നടി മീര നന്ദനും ഭര്‍ത്താവും തായ്‌ലന്‍ഡില്‍ കുടുങ്ങി

" ഓരോ ദിവസവും പ്രത്യാശയോടെ മുന്നോട്ട് നീങ്ങുന്നു. തിരികെ വീട്ടിൽ എത്തുന്നതുവരെ ഞങ്ങൾ ഇരിക്കുന്ന ഇവിടെ ഒരു കൊച്ചു വീടാക്കി മാറ്റാൻ ശ്രമിക്കുകയാണ്", മീര നന്ദന്‍.

മീര നന്ദന്‍  നടി മീര നന്ദന്‍ തായ്‌ലന്‍ഡ് യാത്ര  ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം  വിമാനങ്ങള്‍ റദ്ദാക്കി
Meera Nandan and Sreeju (Photo: Meera Nandan @Instagram)
author img

By ETV Bharat Entertainment Team

Published : March 3, 2026 at 7:36 PM IST

2 Min Read
Choose ETV Bharat

റാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രശസ്‌ത ചലച്ചിത്രതാരവും ദുബായിലെ റേഡിയോ ജോക്കിയുമായ മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും തായ്‌ലന്‍ഡില്‍ കുടുങ്ങി. 2026 ലെ തങ്ങളുടെ ആദ്യ അവധിക്കാലം ആസ്വദിക്കാനായി തായ്‌ലന്‍ഡില്‍ എത്തിയതാണ് ദമ്പതികള്‍.

എന്നാല്‍ തിരിച്ചു വരാന്‍ തയാറെടുക്കുന്നതിന് തൊട്ടുമുന്‍പാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി, ഇതോടെ ഇരുവരുടെയും യാത്ര മുടങ്ങുകയായിരുന്നു. ശ്രീജു യു കെയിലാണ് ജോലി ചെയ്യുന്നത്. വിവാഹ ശേഷം ഇരുവരും നടത്തുന്ന ആദ്യ തായ്‌ലന്‍ഡ് യാത്രയാണിത്. യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും തങ്ങളുടെ രണ്ടാം വീടായ യു എ ഇയില്‍ തന്നെ തിരികെ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് മീര വ്യക്തമാക്കി.

"എല്ലാവര്‍ക്കും നമസ്‌കാരം, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച ഓരോരുത്തരോടും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു. നിങ്ങളുടെ ആ കരുതല്‍ ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ്. ഞങ്ങൾ ഇപ്പോൾ തായ്‌ലൻഡിലാണ് ഉള്ളത്. എന്‍റെ ഉറ്റ സുഹൃത്തിന്‍റെ വിവാഹത്തിന് ശേഷം, ശ്രീജുവും ഞാനും കൂടി എടുത്ത ഒരു ചെറിയ അവധിക്കാലമായിരുന്നു ഇത്. 2026-ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര, ഒപ്പം ആദ്യത്തെ തായ്‌ലൻഡ് സന്ദർശനവും. അതുകൊണ്ടുതന്നെ ഇതൊരു മികച്ച തീരുമാനമായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. ഇവിടെ ഞങ്ങൾ വളരെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്.

എന്നാൽ തിരികെ വരുന്നതിന് തൊട്ടുമുന്‍പാണ് ആ നിർഭാഗ്യകരമായ വാർത്ത ഞങ്ങൾ അറിഞ്ഞത്. അന്നു മുതൽ ഞങ്ങളുടെ ഏക ചിന്ത യുഎഇയിലേക്ക് എത്രയും വേഗം തിരികെ എത്തണമെന്നാണ്. ഇന്ത്യയിലേക്ക് പൊയ്ക്കൂടെ എന്ന് പലരും വിളിച്ചു ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ, യുഎഇയിലേക്ക് മടങ്ങാനാണ് ഞങ്ങൾക്ക് ഏറെ ആഗ്രഹം. ഒരു സ്ഥലം സ്വന്തം വീടാണെന്ന് തോന്നുമ്പോൾ മാത്രമാണ് ഇത്തരമൊരു വികാരം ഉണ്ടാകുന്നത്.

എപ്പോഴാണ് തിരികെ പോകാൻ കഴിയുക എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. തൽക്കാലം, ഓരോ ദിവസവും പ്രത്യാശയോടെ മുന്നോട്ട് നീങ്ങുന്നു. തിരികെ വീട്ടിൽ എത്തുന്നതുവരെ ഞങ്ങൾ ഇരിക്കുന്ന ഇവിടെ ഒരു കൊച്ചു വീടാക്കി മാറ്റാൻ ശ്രമിക്കുകയാണ്.

കഴിഞ്ഞ പതിനൊന്നര വർഷമായി ഞാൻ യുഎഇയിലാണ് ജീവിക്കുന്നത്, ശ്രീജു വന്നിട്ട് ഒന്നര വർഷത്തോളമായി. ശ്രീജുവിന് പോലും തിരികെ പോകാൻ ഇത്രയധികം ആഗ്രഹമുണ്ടെങ്കിൽ, യുഎഇ നൽകുന്ന ആ സുരക്ഷിത ബോധവും സ്നേഹവും എത്രത്തോളമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.

മീര നന്ദന്‍  നടി മീര നന്ദന്‍ തായ്‌ലന്‍ഡ് യാത്ര  ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം  വിമാനങ്ങള്‍ റദ്ദാക്കി
Meera Nandan's Instagram Story (Photo: Meera Nandan @Instagram)

യുഎഇ ഞങ്ങളുടെ വീടായി മാറിയതിന് നന്ദി. ഈ രാജ്യത്തിന്‍റെ ഭരണാധികാരികൾക്കും ഇവിടം ഇത്ര സുന്ദരമാക്കുന്ന ജനങ്ങൾക്കും നന്ദി. ഞങ്ങൾ എന്നും കടപ്പെട്ടവരായിരിക്കും. തിരികെ എത്താൻ ഇനി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.’’–മീര നന്ദന്‍റെ വാക്കുകൾ.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി താരങ്ങളാണ് യു എ ഇ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതോടെയാണ് ഈ അനിശ്ചിതത്വം തുടരുന്നത്. തമിഴ് താരം അജിത്ത് കുമാര്‍ ഉള്‍പ്പെടെ ദുബായില്‍ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ താരം സുരക്ഷിതനാണെന്ന് മാനേജര്‍ അറിയിച്ചു.

Also Read:'സമയം ഭയാനകവും കഠിനവുമാണ്';സംഘര്‍ഷം രൂക്ഷം, അജിത്ത് കുമാറടക്കമുള്ള സിനിമാ താരങ്ങള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നു